ബിഎസ്-VI ഹോണ്ട X-ബ്ലേഡ് വിപണിയിൽ, വില 1.05 ലക്ഷം രൂപ
ബിഎസ്-VI കംപ്ലയിന്റ് കരുത്തിൽ X-ബ്ലേഡിനെ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ്. സിംഗിൾ, ഡ്യുവൽ ഡിസ്ക് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്.

1.05 ലക്ഷം രൂപയാണ് ബിഎസ്-VI X-ബ്ലേഡിന്റെ എക്സ്ഷോറൂം വില. ഏറ്റവും പുതിയ അവതാരത്തിൽ X-ബ്ലേഡിന് പുതിയ സ്‌പോർട്ടിയർ ഗ്രാഫിക്സ്, ഫീച്ചറുകൾ, പരിഷ്ക്കരിച്ച എഞ്ചിൻ എന്നിവ ലഭിക്കുന്നു.

പുറംമോടിയിൽ റോബോട്ടിക് മുഖമുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ആക്രമണാത്മക രൂപത്തിലുള്ള ഫ്യുവൽ ടാങ്ക്, വീൽ സ്ട്രൈപ്പുകൾ, സ്‌പോർട്ടി അണ്ടർ കൗൾ, ഫ്രണ്ട് ഫോർക്ക് കവർ, ഷാർപ്പ് സൈഡ് കവറുകൾ, റേസർ എഡ്ജ്ഡ് എൽഇഡി ടെയിൽ ലാമ്പ്, ഡ്യുവൽ ഔട്ട്‌ലെറ്റ് മഫ്ലർ എന്നിവയും മോട്ടോർസൈക്കിളിനെ ആകർഷകമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
MOST READ: ബിഎസ് VI നിഞ്ച 650 ഡെലിവറി ആരംഭിച്ച് കവസാക്കി

എങ്കിലും X-ബ്ലേഡിനെ മുമ്പത്തേതിനേക്കാൾ കൂടുതൽ ആകർഷകമാക്കുന്ന പുതിയ ഗ്രാഫിക്‌സിലേക്കാണ് ആദ്യം കണ്ണെത്തുക. കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബിഎസ്-VI പതിപ്പിൽ എഞ്ചിൻ സ്റ്റോപ്പ് സ്വിച്ച് നൽകിയിരിക്കുന്നത് സ്വാഗതാർഹമാണ്.

ഇതിനു പുറമെ ഇപ്പോൾ പിൻ വീലിലും ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള സുരക്ഷാ ഘടകങ്ങൾ വർധിപ്പിക്കുന്നു. ബിഎസ്-VI ഹോണ്ട X-ബ്ലേഡിന് 160 സിസി PGM-FI HET (ഹോണ്ട ഇക്കോ ടെക്നോളജി) എഞ്ചിനാണ് കരുത്തേകുന്നത്.
MOST READ: 2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

ഇത് 13.86 bhp പവറിൽ 14.7 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടുതൽ കാര്യക്ഷമതയും പ്രകടനവും നൽകുന്നതിന് PGM-FI സിസ്റ്റം 8 ഓൺബോർഡ് സെൻസറുകൾ ഉപയോഗിക്കുന്നുവെന്ന് ഹോണ്ട പറയുന്നു.

10: 1 കംപ്രഷൻ അനുപാതവും പുറംഭാഗത്തെ സ്പൈനി സ്ലീവുകളും ബൈക്കിന്റെ പ്രകടനത്തെ സഹായിക്കുമെന്ന് പറയപ്പെടുന്നു. കുറഞ്ഞ വൈബ്രേഷനുകൾക്കും ലോ-ഹൈ rpm-ൽ സുഗമമായ ആക്‌സിലറേഷനുമായി 160 സിസി ബൈക്കിന് കൗണ്ടർ വെയ്റ്റ് ബാലൻസർ ലഭിക്കും.
MOST READ: പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

X-ബ്ലേഡ് ഒരു ഫ്ലെക്സിബിൾ ഡയമണ്ട് ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്, മുന്നിലും പിന്നിലും പെറ്റൽ ഡിസ്ക് ബ്രേക്കുകൾ ബിഎസ്-VI ഹോണ്ട X-ബ്ലേഡിൽ ഉൾക്കൊള്ളുന്നു

പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ഓഫർ കൂടുതൽ ആകർഷകമാക്കുന്നതിന് ജാപ്പനീസ് നിർമാതാവ് ആറ് വർഷത്തെ വാറന്റി പാക്കേജ് X-ബ്ലേഡിനായി നൽകിയിട്ടുണ്ട്. അതിൽ മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും ഓപ്ഷണൽ എക്സ്റ്റൻഷൻ വാറണ്ടിയും ഉൾപ്പെടുന്നു.


Click it and Unblock the Notifications








