എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

CredR -മായി പങ്കാളിത്തം പ്രഖ്യാപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍. രാജ്യത്ത് ഇലക്ട്രിക് വാഹനം തടസ്സരഹിതമായി എക്‌സ്‌ചേഞ്ച് ചെയ്യുന്നത് വര്‍ധിപ്പിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങള്‍ക്ക് പകരമായി ഒരു പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ തടസ്സരഹിതമായി എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും, ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ പുതിയ വാഹനം സ്വന്തമാക്കുകയും ചെയ്യുന്നതിന് പുതിയ പങ്കാളിത്തം ശ്രദ്ധ ചെലുത്തും.

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍, പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ CredR പരിശോധന നടത്തും, ഇത് മുന്‍കൂര്‍ വാങ്ങല്‍ വില കുറയ്ക്കാന്‍ സഹായിക്കും. രാജ്യത്തെ സാധ്യതയുള്ള ഇവി വാങ്ങുന്നവര്‍ക്ക് ഹരിത മൊബിലിറ്റിയിലേക്ക് മാറുന്നത് ഇത് എളുപ്പമാക്കും.

MOST READ: അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

ഡല്‍ഹി, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാകും സേവനം ആദ്യം ലഭ്യമാകുക. ഉടന്‍ ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

മുകളില്‍ സൂചിപ്പിച്ച നഗരങ്ങളിലെ ഏതെങ്കിലും ആംപിയര്‍ ഇവി ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് പദ്ധതി നേടാം. വാഹനം എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പരിശോധനകള്‍ക്കായി പഴയ പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

അന്തിമ നടപടിക്രമമായി CredR കൊണ്ടുവരുന്ന വാഹനങ്ങളുടെ രേഖകളും നിലവിലെ സ്ഥിതിയും പരിശോധിക്കും. പുതിയ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അന്തിമ നിരക്കിനെ അപേക്ഷിച്ച് എക്‌സ്‌ചേഞ്ച് വില ക്രമീകരിക്കും.

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

മോഡലുകള്‍ക്ക് നേരത്തെ ലീസിംഗ് പദ്ധതിയുമായി ആംപിയര്‍ രംഗത്തുവന്നിരുന്നു. OTO ക്യാപിറ്റലുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രാരംഭ പദ്ധതിയായതുകൊണ്ട് തുടക്കത്തില്‍ ബംഗളൂരുവില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താനവയില്‍ പറയുന്നു.

MOST READ: സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

പൂനെ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് ഈ വര്‍ഷം അവസാനത്തോടെ സേവനം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഡോക്യുമെന്റേഷന്‍ പ്രക്രിയയിലൂടെ 48 മണിക്കൂറിനുള്ളില്‍ ലീസ് റെന്റല്‍ പ്രോഗ്രാം വഴി ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ഇരുചക്ര വാഹനം ലഭിക്കും.

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് OTO ക്യാപിറ്റല്‍ വെബ്സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ മുഖേനയോ വാഹനങ്ങള്‍ ബുക്ക് ചെയ്യാം. OTO ക്യാപിറ്റലുമായുള്ള പങ്കാളിത്തം പ്രതിമാസ പേയ്മെന്റുകളുടെ വില ഗണ്യമായി കുറയ്ക്കുമെന്ന് ആംപിയര്‍ അവകാശപ്പെടുന്നു.

MOST READ: മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി വേഗത്തില്‍; CredR പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍

ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഒന്നാണ് ആംപിയര്‍. നിലവില്‍ സീല്‍, റിയോ എലൈറ്റ്, V-48 LA, മാഗ്നസ് 60, റിയോ LA, റിയോ Li തുടങ്ങിയ മോഡലുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Ampere Electric Partners With CredR For Two-Wheeler Exchange Scheme. Read in Malayalam.
Story first published: Wednesday, September 9, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X