സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സ്കോഡ ഇന്ത്യയുടെ ശ്രേണിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് സി-സെഗ്മെന്റ് സെഡാനായ റാപ്പിഡ്. 2011 മുതൽ വിപണിയിൽ എത്തുന്ന കാറിന് നിരവിധി കോസ്മെറ്റിക്, ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണങ്ങളും ഇക്കാലയളവിൽ കമ്പനി അവതരിപ്പിച്ചു.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സ്കോഡ റാപ്പിഡിന്റെ ഏറ്റവും ഉയർന്ന വേരിയന്റായ മോണ്ടെ കാർലോ എഡിഷന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങളിലേക്കാണ് നാം ഇനി കടക്കുന്നത്. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി അധിക സവിശേഷതകളാണ് വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പുറംമോടി

ഓഫറിലെ റെഡ് കളർ ഓപ്ഷനാണ് റാപ്പിഡ് TSI മോണ്ടെ കാർലോയെ ഏറെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകം. അതിലെ ചുറ്റുമുള്ള ബ്ലാക്ക് ഔട്ട് ആക്സന്റുകളെല്ലാം റാപ്പിഡിന്റെ സ്പോർട്ടി സ്വഭാവം വർധിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം ഇടംപിടിച്ചിരിക്കുന്ന നേർത്ത ഹെഡ്‌ലൈറ്റ് യൂണിറ്റിൽ ഒരു പ്രൊജക്ടറും ഹൈ ബീമിനുള്ള റിഫ്ലക്ടറും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മുൻവശത്തെ ഹെഡ്‌ലൈറ്റിനുള്ളിൽ ചില ക്രോം ഉൾപ്പെടുത്തലുകളും എൽഇഡി ഡിആർഎല്ലുകളുമുണ്ട്. കോർണറിംഗ് ലൈറ്റുകളായി പ്രവർത്തിക്കുന്ന ഫോഗ് ലാമ്പുകളും കാറിന് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ലൈറ്റിംഗ് സജ്ജീകരണം ഹാലോജൻ ആണ് എന്നത് ഒരു പോരായ്മയായി കണക്കാക്കുന്നു.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇനി വശങ്ങളിലേക്ക് നോക്കിയാൽ 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാകും ആദ്യം കണ്ണിൽപ്പെടുക. അവ 195/55 / R16 MRF ടയറുകളാൽ പൊതിഞ്ഞിരിക്കുന്നു. ഉയർന്ന വേഗതയിലും കോർണറുകളിലും ടയറുകൾ മികച്ച ഗ്രിപ്പാണ് നൽകുന്നത്.

MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കാറിൽ കീലെസ് എൻ‌ട്രി ഇല്ല എന്നത് നിരാശാജനകമാണ്. എന്നാൽ ബി-പില്ലറിലും മേൽക്കൂരയിൽ ഇരുവശത്തും മോണ്ടെ കാർലോ ബാഡ്ജ് സ്കോഡ നൽകിയിരിക്കുന്നു. കൂടാതെ റെഡ് പെയിന്റ് സ്കീമുമായി സമന്വയിപ്പിക്കുന്ന ഗ്ലോസി ബ്ലാക്കിലാണ് റിയർ വ്യൂ മിററുകൾ പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ വിൻഡോകൾക്ക് ചുറ്റും ക്രോം അലങ്കാരങ്ങളൊന്നുമില്ല. എന്നാൽ റൂഫിന്റെ പിൻഭാഗത്തായി ഷാർക്ക് ഫിൻ ആന്റിനയും ഇടംപിടിച്ചിട്ടുണ്ട്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇനി റാപ്പിഡിന്റെ പിൻവശത്തേക്ക് നോക്കിയാൽ കാറിന്റെ സ്‌പോർട്ടി ഭാവം വർധിപ്പിക്കുന്നതിന് കമ്പനി സെഡാനിൽ കറുത്ത ബൂട്ട്-ലിപ് സ്‌പോയ്‌ലർ ഘടിപ്പിച്ചിരിക്കുന്നു. ഇത് ഉയർന്ന വേഗതയിൽ ചെറിയ ഡൗൺഫോഴ്‌സ് നൽകുന്നതിൽ പങ്കുവഹിക്കുന്നുണ്ട്.

MOST READ: സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

2020 റാപ്പിഡ് മോണ്ടെ കാർലോയുടെ ടെയിൽ ലൈറ്റുകൾ കാലഹരണപ്പെട്ടതായി തോന്നിയേക്കാം. അതിന് പ്രധാന കാരണം ഇതൊരു ഹാലോജൻ യൂണിറ്റാണ് എന്നതാണ്. രണ്ടാമത്തേത് കമ്പനി അതിനൊരു ഷാർപ്പ് സ്ലീക്ക് ഡിസൈനില്ലാത്തതുമാണ്. എങ്കിലും പുതുമയുള്ളതാക്കാൻ സെഡന് റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും ലഭിക്കും. ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് എളുപ്പമാക്കുന്ന അഡാപ്റ്റീവ് മാർഗനിർദ്ദേശങ്ങൾ ക്യാമറയിൽ ഉൾക്കൊള്ളുന്നുണ്ട്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്റീരിയർ

സ്റ്റാൻഡേർഡ് റാപ്പിഡിനെ അപേക്ഷിച്ച് മോണ്ടെ കാർലോ എഡിഷന് ഏറ്റവും കൂടുതൽ മാറ്റങ്ങൾ ലഭിക്കുന്നത് അതിന്റെ ഇന്റീരിയറിലാണ്. അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, ഡോർ പാനലുകൾ മുതലായവ എല്ലാം ബ്ലാക്ക് കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം റാപ്പിഡിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ നിങ്ങൾക്ക് ഡ്യുവൽ-ടോൺ ഫിനിഷാകും ലഭിക്കുക. എന്നിരുന്നാലും സിംഗിൾ ടോൺ ഇന്റീരിയർ അങ്ങേയറ്റം സ്‌പോർട്ടിയായി തോന്നുന്നു.

MOST READ: ഗ്ലാൻസയെ സ്റ്റാർലെറ്റ് നെയിംപ്ലേറ്റിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മുൻവശത്തെ രണ്ട് സീറ്റുകളിൽ ഹെഡ്‌റെസ്റ്റിന് താഴെയായി മോണ്ടെ കാർലോ ബാഡ്ജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതുമയോകാൻ ചുവന്ന ഉൾപ്പെടുത്തലുകളും സ്റ്റിച്ചിംഗും മോണ്ടെ കാർലോയ്ക്ക് ലഭിക്കും.സീറ്റുകൾ വളരെ സുഖകരവും മാനുവലായി ക്രമീകരിക്കാൻ ആകുന്നതുമാണ്. എന്നാൽ ഡ്രൈവറുടെ വശത്ത് മാത്രമേ സീറ്റ് ഉയരം ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

രണ്ടാമത്തെ നിരയിൽ മൂന്ന് യാത്രക്കാരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും. എന്നാൽ ഫ്ലോർ പൂർണമായും പരന്നതല്ലാത്തതിനാൽ രണ്ട് പേർക്ക് വളരെ സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും. കൂടുതൽ സൗകര്യങ്ങൾക്കായി സെന്റർ ആംറെസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

രണ്ടാമത്തെ നിരയിൽ മൂന്ന് യാത്രക്കാരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും, എന്നാൽ തറ പൂർണ്ണമായും പരന്നതല്ലാത്തതിനാൽ രണ്ട് പേർക്ക് വളരെ സുഖകരമായിരിക്കും. കൂടാതെ രണ്ടുപേർ യാത്ര ചെയ്യുകയാണെങ്കിൽ കൂടുതൽ സൗകര്യങ്ങൾക്കായി സെന്റർ ആംസ്ട്രെസ്റ്റ് വിന്യസിക്കാൻ കഴിയും.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എസിയുടെ പ്രവർത്തനം മികച്ചതാണ്. കൂടാതെ സെഡാന് പിന്നിൽ എസി വെന്റുകളും സൺഷെയ്ഡുകളും ലഭിക്കുന്നതിനാൽ ക്യാബിൻ വേഗത്തിൽ തണുക്കാൻ സഹായകരമാകുന്നു. ലെതർ കൊണ്ട് പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് മോണ്ടെ കാർലോയിൽ ഒരുക്കിയിരിക്കുന്നത്. ഇടത് വശത്ത് സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെ നിയന്ത്രിക്കുന്നു.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെക്കുറിച്ച് പറയുമ്പോൾ 8 ഇഞ്ച് ടച്ച്സ്ക്രീനാണ് ലഭിക്കുന്നത്. എന്നാൽ ആൻഡ്രോയിഡ് ഓട്ടോയോ ആപ്പിൾ കാർപ്ലേയോ ഇതിൽ സംയോജിപ്പിച്ചിട്ടില്ല എന്നത് വലിയ പോരായ്മ തന്നെയാണ്. എന്നാൽ ഫോൺ ഇതുമായി കണക്ട് ചെയ്യാൻ സാധിക്കും. കൂടാതെ സിം കാർഡ് സ്ലോട്ട് ഹോൾഡർ ഉള്ളതിനാൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാനും കഴിയും.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

2020 റാപ്പിഡിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വളരെ ബേസിക്കാണ്. ഇതിന് ഒരു എം‌ഐ‌ഡി സ്‌ക്രീനും ലഭിക്കുന്നു. എം‌ഐ‌ഡി സ്‌ക്രീനിന്റെ ഇരുവശത്തും അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററുമാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നിരുന്നാലും കാറിൽ ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്‌ലൈറ്റുകളും ഉണ്ടെന്നത് ശ്രദ്ധേയമാണ്. കൂടാതെ ക്രൂയിസ് നിയന്ത്രണവും സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡോറുകളിലും ഗിയർ ലിവറിനു മുന്നിലും ബോട്ടിൽ ഹോൾഡറുകൾ, കപ്പ് ഹോൾഡറുകൾ എന്നിവ പോലുള്ള ധാരാളം സംഭരണ ഇടം കാറിലുണ്ട്. ഇതിന് ഒരു രസകരമായ ഗ്ലോവ്ബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. റാപ്പിഡിന് 460 ലിറ്റർ ബൂട്ട് ശേഷിയാണുള്ളത്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എഞ്ചിനും ഹാൻഡിലിംഗും

999 സിസി, ത്രീ സിലിണ്ടർ, ടർബോ പെട്രോൾ യൂണിറ്റാണ് എഞ്ചിനാണ് റാപ്പിഡ് മോണ്ടെ കാർലോയ്ക്ക് കരുത്തേകുന്നത്. ഇത് 108 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഒരു ഓട്ടോമാറ്റിക് പതിപ്പ് ഉടൻ ശ്രേണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ അത്ര ആത്മവിശ്വാസം മോണ്ടെ കാർലോ നൽകുന്നില്ല. ഒരു ട്രാക്ഷൻ കൺട്രോളറിന്റെ അഭാവവും നിഴലിക്കുന്നുണ്ട്. കൂടാതെ ഉയർന്ന വേഗതയിൽ കോർണറിംഗ് ചെയ്യുമ്പോഴുണ്ടാകുന്ന ചെറിയ ബോഡി റോളും ഹാൻഡിലിംഗിനെ ബാധിക്കുന്നുണ്ട്.

സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സ്റ്റിയറിംഗ് വളരെ മികച്ചതാണ്. അതോടൊപ്പം ഒരു ഷോട്ട്-ഷിഫ്റ്റർ ഗിയർ‌ബോക്സ് ഷിഫ്റ്റിംഗ് സമയത്ത് സ്പോർ‌ട്ടി അനുഭവമാണ് ഡ്രൈവറിന് സമ്മാനിക്കുന്നത്. കൂടാതെ ക്ലച്ച് വളരെ ലൈറ്റ് ആണെന്നതും സ്വാഗതാർഹമാണ്. ഇത് സിറ്റി റൈഡിംഗിലും മികച്ച അനുഭവം പ്രധാനം ചെയ്യും. 12 മുതൽ 14 കിലോമീറ്റർ വരെ മൈലേജാണ് റാപ്പിഡ് ടിഎസ്ഐ വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid TSI Monte Carlo Edition First Ride Review. Read in Malayalam
Story first published: Wednesday, September 9, 2020, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X