സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര
സെപ്റ്റംബർ മാസം മോഡൽ നിരയിലെ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ നിരവധി കിഴിവുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്സസറീസ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിർമ്മാതാക്കളുടെ മുൻനിര മോഡലായ ആൾട്യുറാസ് G4 -ന് 2.40 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

XUV 500 -ന്റെ എല്ലാപതിപ്പുകൾക്കും 12,760 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 9,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. W9, W11 ട്രിമ്മുകൾക്ക് 5,920 രൂപ അധിക ക്യാഷ് ഡിസ്കൗണ്ടും ലഭ്യമാണ്.

മഹീന്ദ്ര സ്കോർപിയോയുടെ എല്ലാ പതിപ്പുകളിലെയും കിഴിവുകളിൽ 25,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു. S5 പതിപ്പ് 20,000 രൂപ അധിക ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ വിലയുള്ള ആക്സസറികളും വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര XUV 300 -ന് 25,000 രൂപ എക്സ്ചേഞ്ച് ബോണസും, 4,500 രൂപ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നു.

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ വിലയുള്ള ആക്‌സസറികൾ എന്നിവയാണ് മറാസോയ്ക്ക് ലഭിക്കുന്നത്. ബൊലേറോയിലെ കിഴിവുകൾ 10,000 രൂപ എക്സ്ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications








