പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ചെക്ക് റിപ്പബ്ളിക്കൻ വംശജനായ ജാവ മോട്ടോർസൈക്കിളിന് നിലവിൽ ഇന്ത്യൻ വിപണിയിൽ ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് ഉൽപ്പന്നങ്ങളാണുള്ളത്. ആദ്യം സൂചിപ്പിച്ച രണ്ട് ക്ലാസിക് മോഡലുകളെയും കമ്പനി പുതിയ ബിഎസ്-VI മലിനീകരണ മനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചു.

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

എന്നാൽ ബോബർ ശൈലിയിലുള്ള പെറാക്ക് വിപണിയിൽ എത്തിയതു മുതൽ ബിഎസ്-VI എഞ്ചിനാണ് മോട്ടോർസൈക്കിളിൽ ഇടംപിടിച്ചത്. ജാവ 42, ക്ലാസിക് എന്നിവയ്ക്ക് യഥാക്രമം 1.60 ലക്ഷം, 1.73 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

അതേസമയം ഉയർന്ന മോഡലായ പെറാക്കിന് 1.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ ക്ലാസിക് ലെജന്റ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജാവ മോട്ടോർസൈക്കിൾസ്.

MOST READ: ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ബ്രാൻഡിന്റെ യൂറോപ്യൻ വിപണികളിലെ അരങ്ങേറ്റത്തെ കുറിച്ചുള്ള പദ്ധതികളും കമ്പനി അടുത്തിടെ പങ്കുവെച്ചിരുന്നു. ജാവ മോഡലുകൾ 2018 നവംബറിൽ വീണ്ടും വിപണിയിലെത്തിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

എന്നാൽ നീണ്ട കാത്തിരിപ്പ് കാലയളവും മറ്റ് അനിശ്ചിതത്വങ്ങളും തുടക്കം മുതൽ‌ ജാവകളുടെ വിൽ‌പനയെ തടസപ്പെടുത്തി. ജാവ ബ്രാൻഡിന്റെ ജനപ്രീതി വർധിപ്പിക്കാനെത്തിയ പെറാക്കിനായുള്ള ബുക്കിംഗ് 2020 ജനുവരി ഒന്നിനാണ് കമ്പനി ആരംഭിച്ചത്.

MOST READ: 2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

തുടർന്ന് 2020 ഏപ്രിൽ 2 ന് ഡെലിവറികൾ തുടങ്ങാനും കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ചൈനീസ് വിതരണ ശൃംഖലകൾ തടസപ്പെടുകയും കമ്പനിക്ക് ബോബർ മോട്ടോർസൈക്കിളിന്റെ ഡെലിവറി അനിശ്ചിതമായി മാറ്റിവയ്‌ക്കേണ്ടിയും വന്നു.

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ഇപ്പോൾ ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. വാസ്തവത്തിൽ മോട്ടോർസൈക്കിൾ ഇതുവരെ ARAI ഹോമോലോഗേഷൻ ചെയ്തിട്ടില്ലെന്ന് ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിനൊരുങ്ങി സിറ്റിക്യു ഇലക്ട്രിക്

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

നിരവധി ജാവ ഡീലർഷിപ്പുകൾക്ക് ഇപ്പോഴും പെറാക്ക് പ്രദർശനത്തിനുവെച്ചിട്ടുണ്ട്. 334 സിസി ലിക്വിഡ്-കൂൾഡ് DOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബോബറിന് കരുത്തേകുന്നത്.

പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ഇത് 30 bhp പവറിൽ 31 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർ‌ബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വിൽപ്പനയ്ക്ക് എത്തിക്കഴിഞ്ഞാൽ ജാവ പെറാക്കിന് നേരിട്ടുള്ള എതിരളികൾ ഇല്ലെങ്കിലും കൂടുതൽ പ്രായോഗികമായ മറ്റ് റോയൽ എൻഫീൽഡ് മോഡലുകൾ ബോബറിന് വെല്ലുവിളിയായേക്കാം.

Most Read Articles

Malayalam
English summary
Bobber Style Jawa Perak Spied. Read in Malayalam
Story first published: Monday, June 29, 2020, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X