2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

2019-2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബൈക്കുകളുടെ പട്ടികയിൽ ആദ്യ സ്ഥാനം നിലനിർത്തി ഹീറോ സ്‌പ്ലെൻഡർ പ്ലസ്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നെണ്ണം ഹീറോ നിരയിൽ നിന്നുതന്നെയാണ്.

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

ഹീറോ HF ഡീലക്‌സും ഗ്ലാമർ മോട്ടോർസൈക്കിളുകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. സ്‌പ്ലെൻഡർ പ്ലസിന്റെ 20,63,148 യൂണിറ്റുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം നിരത്തുകളിലെത്തിയത്.

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

എന്നിരുന്നാലും, 2018-19 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 31 ശതമാനത്തിലധികം ഇടിവുണ്ടായെന്നും ഹീറോ വ്യക്തമാക്കിയിട്ടുണ്ട്. പോയ വർഷം 30,05,620 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

MOST READ: i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

എന്നാൽ രണ്ടുവർഷത്തിനിടയിൽ 9.40 ലക്ഷം യൂണിറ്റ് വിൽപ്പനയുടെ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രാൻഡിൽ നിന്നുള്ള മറ്റൊരു വിജയം നേടിയ മോഡലാണ് HF ഡീലക്‌സ്.

Rank Motorcycle FY 2020 FY 2019 Growth (%)
1 Hero Splendor Plus 20,63,148 30,05,620 -31.36
2 Hero HF Deluxe 20,50,974 21,68,740 -5.43
3 Honda CB Shine 9,48,384 9,90,315 -4.23
4 Hero Glamour 6,02,623 7,55,027 -20.19
5 Bajaj Platina 5,78,237 6,26,781 -7.74

Table Source: Rushlane

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

ഹീറോ HF ഡീലക്‌സ് വിൽപ്പനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും 2020 സാമ്പത്തിക വർഷത്തിൽ വെറും 5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20,50,974 യൂണിറ്റ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്.

MOST READ: സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

എന്നാൽ 2019 സാമ്പത്തിക വർഷത്തിൽ 21,68,740 യൂണിറ്റ് വിൽപ്പനയാണ് ലഭിച്ചത്. ഹോണ്ടയുടെ CB ഷൈൻ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഹേണ്ട നിരയിൽ അൽപം പ്രീമിയം കമ്മ്യൂട്ടർ മോട്ടോർ സൈക്കിൾ ഓഫറാണ് CB ഷൈൻ.

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

2020 സാമ്പത്തിക വർഷത്തിൽ 9,48,384 യൂണിറ്റുകളുടെ വിൽപ്പനയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് 2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവാണ്. 9,90,315 യൂണിറ്റുകളുടെ വിൽപ്പന 2019 സാമ്പത്തിക വർഷത്തിൽ മോഡലിന് ലഭിച്ചിരുന്നു.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

ഹീറോ ഗ്ലാമർ, ബജാജ് പ്ലാറ്റിന മോഡലുകളാണ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാർ. ഹീറോ ഗ്ലാമറിന്റെ വിൽപ്പനയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 20 ശതമാനത്തിൽ അധികം വരുമെന്നും ഹീറോ വ്യക്തമാക്കുന്നു.

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

പോയ സാമ്പത്തിക വർഷത്തിൽ 7,55,027 യൂണിറ്റുകളുടെ വിൽപ്പന നടപ്പോൾ ഈ സാമ്പത്തിക വർഷത്തിൽ അത് 6,02,623 യൂണിറ്റായി ഒതുങ്ങി. ബജാജ് പ്ലാറ്റിനയുടെ വിൽപ്പനയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

MOST READ: ബിഎസ് VI ആള്‍ട്രോസിന്റെ പൂര്‍ണ വില വിവരങ്ങള്‍ പങ്കുവെച്ച് ടാറ്റ

2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

7 ശതമാനത്തിന്റെ ഇടിവാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2020 സാമ്പത്തിക വർഷത്തിൽ 5,78,237 യൂണിറ്റിന്റെ വിൽപ്പന ലഭിച്ചു. എന്നാൽ പോയ സാമ്പത്തിക വർഷത്തെ വിൽപ്പ 6,26,781 യൂണിറ്റാണ്.

Most Read Articles

Malayalam
English summary
Best-Selling Motorcycles In India In FY 2020. Read in Malayalam.
Story first published: Monday, June 29, 2020, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X