i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ലു ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ i8 മോഡലിന്റെ ഉത്പാദാനം അവസാനിപ്പിച്ചു. ലക്ഷ്വറി കാറിന്റെ അവസാന ബാച്ചിന് ഒരു ഗംഭീര യാത്രയയപ്പാണ് കമ്പനി ഇപ്പോൾ നൽകിയിരിക്കുന്നത്.

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

2009 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിച്ച ബിഎംഡബ്ല്യു വിഷൻ എഫിഷ്യന്റ് ഡൈനാമിക്സ് കൺസെപ്റ്റിന്റെ നിർമ്മാണ പതിപ്പായിരുന്നു ബിഎംഡബ്ല്യു i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാർ. ബവേറിയൻ കാർ ബ്രാൻഡ് 2014 ജൂണിലാണ് ജന്മനാട്ടിൽ ഈ കാർ പുറത്തിറക്കുന്നത്.

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

ഇപ്പോൾ അവിടുന്ന് ആറ് വർഷം പിന്നിടുമ്പോൾ i8-ന്റെ ഉത്പാദനം നിർത്തിവെക്കാൻ ബിഎംഡബ്ല്യു തീരുമാനിക്കുകയായിരുന്നു. എന്നാൽ കാറിന്റെ അവസാന 18 യൂണിറ്റുകൾ ലീപ്സിഗിലെ ബി‌എം‌ഡബ്ല്യു പ്ലാന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഗംഭീര യാത്രയയപ്പാണ് കമ്പനി നൽകിയത്.

MOST READ: എക്സിഗ് സ്‌പോർട്‌സ്കാറിന്റെ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലോട്ടസ്

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

i8-നൊപ്പം ഒരിക്കലും വാഗ്ദാനം ചെയ്യാത്ത സവിശേഷ പെയിന്റ് സ്കീമുകളിലാണ് ഈ യൂണിറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നത്. കമ്പനിക്ക് ആവശ്യമുള്ള കസ്റ്റമൈസേഷൻ സംവിധാനങ്ങൾ തീർച്ചയായും ഒരു വെല്ലുവിളിയായെന്നും സാങ്കേതിക വിദഗ്ധർ കാറുകൾ കൈകൊണ്ട് പെയ്ന്റ് ചെയ്യേണ്ടതായി വന്നെന്നും ബിഎംഡബ്ല്യു പറഞ്ഞു.

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

ഉത്പാദന നിരയിൽ നിന്ന് അവസാനമായി വന്ന കാറുകളിൽ അൽകന്റാര സീറ്റ്, സ്റ്റിയറിംഗ് വീൽ അപ്ഹോൾസ്റ്ററി, അതുല്യമായ ട്രിം സ്ട്രിപ്പുകൾ, ഫാസിയ പാനലുകൾ എന്നിവ ബി‌എം‌ഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. i8-ന്റെ അവസാന ബാച്ച് വാങ്ങുന്ന 18 പേരിൽ പലരും ബി‌എം‌ഡബ്ല്യു i8 ക്ലബ് ഇന്റർനാഷണലിന്റെ ഭാഗമാണ്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

അവരിൽ‌ കുറച്ചുപേർ‌ക്ക് കമ്പനിയുടെ ലീപ്സിഗ് പ്ലാന്റിൽ‌ തന്നെ അവരുടെ പുതിയ i8 സന്ദർശിക്കാൻ‌ കഴിഞ്ഞു. മാത്രമല്ല ഓരോന്നും ഉടമയുടെ ആവശ്യങ്ങൾ‌ക്കനുസരിച്ച് പരിഷ്‌ക്കരിക്കാനും സാധിച്ചു.

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

ഓസ്റ്റിൻ യെല്ലോ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ മുതൽ ലെ മാൻസ് ബ്ലൂ വരെയുള്ള ശ്രേണിയിൽ i8 ന്റെ നിറങ്ങൾ വന്നു. അതേസമയം പ്രൊഡക്ഷൻ റണ്ണിന്റെ അവസാന കാർ പോർട്ടിമാവോ ബ്ലൂയിൽ പൂർത്തിയാക്കിയ i8 റോഡ്‌സ്റ്റർ ആയിരുന്നു.

MOST READ: ഹിറ്റായി ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ; അവതരണത്തിന് പിന്നാലെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

അന്താരാഷ്ട്ര വിപണിയിൽ സ്പോർട്സ് കാർ വിൽപ്പനയ്‌ക്കെത്തിയ ആറ് വർഷത്തിനിടയിൽ 20,500 യൂണിറ്റാണ് ഇതുവരെ ബി‌എം‌ഡബ്ല്യു നിർമ്മിച്ചത്. ബി‌എം‌ഡബ്ല്യു i8 കാര്യമായ വിജയം നേടാനായില്ലെങ്കിലും അതിന്റെ സ്പോർട്ടി, ഫ്യൂച്ചറിസ്റ്റ് അപ്പീൽ എല്ലായ്പ്പോഴും വിലമതിക്കപ്പെടുന്ന ഒന്നാണ്.

i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

കാറിന്റെ പിൻ‌ഗാമിയെക്കുറിച്ച് കമ്പനിക്ക് ഇപ്പോൾ പദ്ധതികളൊന്നും തന്നെയില്ല. പക്ഷേ കമ്പനി പൂർണമായും മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് പര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW i8 Production Ends After Six Years. Read in Malayalam
Story first published: Monday, June 29, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X