അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം എംജി ആരംഭിച്ചു കഴിഞ്ഞു. അരങ്ങേറ്റത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ വാഹനം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഇതിനെല്ലാം പുറമെ കഴിഞ്ഞ ദിവസം വാഹനം ഡീലര്‍ഷിപ്പില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയിലാണ് എംജി മോട്ടോര്‍സ് ഹെക്ടര്‍ പ്ലസിനെ വെളിപ്പെടുത്തുന്നത്.

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

വാഹനത്തിന്റെ അരങ്ങേറ്റം നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 മഹാമാരിയും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അരങ്ങേറ്റം വൈകിപ്പിച്ചത്.

MOST READ: ബീ എ ബൈക്ക് ബഡി പദ്ധതിയുമായി ഹീറോ ഇലക്‌ട്രിക്

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ചുരുക്കം ചില ഡിസൈന്‍ മാറ്റങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമനമാണ് ഹെക്ടര്‍ പ്ലസ് എന്ന് പറയേണ്ടി വരും.

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ആദ്യം ആറ് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന വാഹനം പിന്നീട് ഏഴ് സീറ്റര്‍ ഓപ്ഷനിലും വിപണിയില്‍ എത്തും. കൂടുതല്‍ എക്സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സാധിക്കും എന്നാണ് കമ്പനി അറിയിച്ചത്.

MOST READ: ഹിറ്റായി ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ; അവതരണത്തിന് പിന്നാലെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക. മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളത്തില്‍ 40 mm വളര്‍ച്ച സംഭവിച്ചിട്ടുണ്ട്.

MOST READ: ക്വാട്ടർ ലിറ്റർ ശ്രേണി ശൂന്യം; CBR 250RR ഇന്ത്യയിൽ എത്തിക്കുന്ന കാര്യത്തില്‍ മൗനം പാലിച്ച് ഹോണ്ട

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

റെഗുലര്‍ ഹെക്ടറിനുള്ള 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. കറുപ്പ് നിറത്തിലുള്ള ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി ബമ്പറുകള്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പ് ക്ലസ്റ്റര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍. ഹെക്ടറിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഹെക്ടര്‍ പ്ലസിനും ലഭിക്കുക.

MOST READ: ബിഎസ് VI ആള്‍ട്രോസിന്റെ പൂര്‍ണ വില വിവരങ്ങള്‍ പങ്കുവെച്ച് ടാറ്റ

അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാകും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തു. എന്നാല്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

More from DriveSpark

Article Published On: Monday, June 29, 2020, 8:30 [IST]
English summary
MG Hector Plus Listed On Official Website. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X