Just In
- 5 min ago
പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്
- 53 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്, സ്ക്രാംബ്ലര് സാന്ഡ്സ്റ്റോം ബൈക്കുകള് അവതരിപ്പിച്ച് ട്രയംഫ്
- 58 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 1 hr ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
Don't Miss
- News
ചെറിയാന് ഫിലിപ്പ് കോണ്ഗ്രസില് തിരിച്ചെത്തുമോ? സിപിഎം വിടുമെന്ന് സൂചന, 'നാളെ എന്തും സംഭവിക്കാം'
- Movies
നിങ്ങള് മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്
- Sports
IPL 2021: മുന് കണക്കുകളൊന്നും നോക്കാറില്ല- ബുംറയുമായുള്ള പോരാട്ടത്തെക്കുറിച്ച് റിഷഭ്
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എക്സിഗ് സ്‌പോർട്‌സ്കാറിന്റെ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലോട്ടസ്
ലോട്ടസ് തങ്ങളുടെ ഹാർഡ്‌കോർ എക്സിഗ് സ്‌പോർട്‌സ്കാറിന്റെ 20 -ാം വാർഷികം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഒറിജിനൽ എക്സിഗ് സീരീസ് 1 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ സ്പെഷ്യൽ എഡിഷൻ ഒരുക്കുകയാണ് നിർമ്മാതാക്കൾ.

വാഹനത്തിന്റെ ആഗോള ഡെലിവറികൾ ഈ വർഷാവസാനം ആരംഭിക്കും എന്ന് ലോട്ടസ് വ്യക്തമാക്കി. ഈ സെൻസേഷണൽ മോഡലിന്റെ സ്പോർട്സ് കാർ ലോകത്തെ സ്വാധീനം ആഘോഷിക്കുന്നതിനുള്ള മികച്ച മാർഗമാണ് എക്സിഗ് സ്പോർട്ട് 410 -ന്റെ 20-ാം വാർഷിക പതിപ്പ് എന്ന് ലോട്ടസ് പറയുന്നു.

ഒറിജിനൽ കാറിനെപ്പോലെ, 20 -ാം വാർഷികത്തിൽ വാഹനത്തിന്റെ നിറത്തോട് പൊരുത്തപ്പെടുന്ന റൂഫ്, സൈഡ് എയർ ഇന്റേക്കുകൾ, പിൻ സ്‌പോയ്‌ലർ, ഒപ്പം ഓരോ പിൻ ചക്രത്തിനും മുന്നിലായി കറുത്ത ‘ഷാർക്ക് ഫിൻ' സ്റ്റോൺ ചിപ്പ് പ്രൊട്ടക്ടർ എന്നിവ ഉൾപ്പെടുന്നു.
MOST READ: രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

സ്റ്റാൻഡേർഡ് സ്പോർട്ട് 410 ലെ ഓപ്ഷൻ പോലെ തന്നെ ഫ്രണ്ട് സ്പ്ലിറ്റർ, ഫ്രണ്ട് ആക്സസ് പാനൽ, റിയർ ഹാച്ച് എന്നിവയെല്ലാം കാർബൺ ഫൈബറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കോസ്മെറ്റിക് നവീകരണത്തിനുപുറമെ, വ്യത്യസ്ത ഡ്രൈവിംഗ് പരിതസ്ഥിതികൾക്ക് അനുസൃതമായി പൂർണ്ണമായും ക്രമീകരിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ഫോർജ്ഡ് അലോയി വീലുകളും നൈട്രോൺ ത്രീ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡാംപറുകളും എക്സൈജ് നേടുന്നു.
MOST READ: സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്

എക്സിഗ് സീരീസ് 1 -ന്റെ ഓപ്ഷൻ ബുക്കിൽ നിന്ന് നേരിട്ട് എടുത്ത ക്രോം ഓറഞ്ച്, ലേസർ ബ്ലൂ, കാലിപ്‌സോ റെഡ് എന്നീ മൂന്ന് നിറങ്ങളിലും സാഫ്രൺ, മോട്ടോർസ്പോർട്ട് ബ്ലാക്ക്, ആർട്ടിക് സിൽവർ എന്നിവയുൾപ്പെടെയുള്ള ആധുനിക ഷേഡുകളും ലോട്ടസ് വാഗ്ദാനം ചെയ്യുന്നു.

പിൻ ബമ്പറിലും സൈഡ് ഇൻഡിക്കേറ്ററുകൾക്ക് മുകളിൽ ഒറിജിനൽ എക്സിഗിന്റെ രൂപഘടന കാണിക്കുന്ന ബെസ്‌പോക്ക് സ്മാരക ബാഡ്‌ജിംഗ്, പിൻ സ്‌പോയ്‌ലറിന്റെ ഇരും വശത്തും വാർഷികം അടയാളപ്പെടുത്തുന്ന 20 ലോഗോയും വാഹനത്തിന് ലഭിക്കുന്നു.
MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

സ്പെഷ്യൽ എഡിഷനുള്ളിൽ, ഒറിജിനലിനെ അനുസ്മരിപ്പിക്കുന്നതും 20 -ാം വാർഷിക ലോഗോയിൽ പതിച്ചതുമായ പാറ്റേൺ ഉപയോഗിച്ച് തുന്നിച്ചേർത്ത കളേർഡ് അൽകന്റാര സീറ്റുകളും ഡാഷ്‌ബോർഡിൽ ഒരു ബിൽഡ് ഫലകവും ഉൾക്കൊള്ളുന്നു.

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ ബ്ലൂടൂത്ത് അനുയോജ്യത, ക്രൂയിസ് കൺട്രോൾ, അൽകന്റാര സ്റ്റിയറിംഗ് വീൽ എന്നിവയുള്ള ഒരു DAB റേഡിയോ എന്നിവ ഉൾപ്പെടുന്നു.