രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

2020 ഓട്ടോ എക്സ്പോയില്‍ എംജി മോട്ടോര്‍സ് നിരവധി മോഡലുകളെ അവതരിപ്പിച്ചിരുന്നു. ഇതില്‍ വാഹനപ്രേമികളുടെ കണ്ണിലുടക്കിയ രണ്ട് മോഡലുകളാണ് ഹെക്ടര്‍ പ്ലസും, ഗ്ലോസ്റ്ററും. ഇതില്‍ ഹെക്ടര്‍ പ്ലസിന്റെ അരങ്ങേറ്റം വൈകാതെ തന്നെ ഉണ്ടാകും.

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

പിന്നാലെ ഗ്ലോസ്റ്ററിന്റെ അരങ്ങറ്റവും ഉണ്ടാകുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. മാക്സസ് D90 എസ്‌യുവിയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ് ഗ്ലോസ്റ്റര്‍. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

ഇന്ത്യന്‍ വിപണിയില്‍, എംജിയില്‍ നിന്നുള്ള ഏറ്റവും ചെലവേറിയ വാഹനമാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയവയാവും പുതിയ എസ്‌യുവിയുടെ എതിരാളികള്‍.

MOST READ: ഹിറ്റായി ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ; അവതരണത്തിന് പിന്നാലെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രം എംജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. വാഹനത്തിന്റെ ഏതാനും ഫീച്ചറുകളും ഡിസൈനും വ്യക്തമാക്കുന്നതാണ് ഈ ടീസര്‍ ചിത്രം.

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

അതോടൊപ്പം തന്നെ വാഹനത്തിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന സൂചനയും ഇത് നല്‍കുന്നു. എല്‍ഇഡിയാണ് ഹെഡ്‌ലാമ്പുകള്‍. ക്രോം ഘടകങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ഗ്രില്‍. അതുപോലെ ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റും ക്രേം ഘടകങ്ങള്‍ കാണാന്‍ സാധിക്കും.

MOST READ: കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

താഴെയായി ഒരു സില്‍വര്‍ സ്‌കിഡ് പ്ലേറ്റം നല്‍കിയിരിക്കുന്നു. അറ് സ്‌പോക്ക് ആണ് അലോയി വീലുകള്‍ക്ക്. ക്രോമിന്റെ ഒരു അതിപ്രസരം വിന്‍ഡോ ലൈനുകളിലും കാണാന്‍ സാധിക്കും. പിന്നിലേക്ക് വന്നാല്‍ റൂഫ് സ്‌പോയിലര്‍, ഗ്ലോസ്സ് ബ്ലാക്ക് ക്വാഡ് എക്സ്ഹോസ്റ്റുകളില്‍ പൂര്‍ത്തിയാക്കിയ റിയര്‍ ഡിഫ്യൂസര്‍ കാണാം.

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

ചെലവേറിയ വാഹനം ആയതുകൊണ്ട് തന്നെ ആഢംബരം തുളുമ്പുന്നതാകും വാഹനത്തിന്റെ അകത്തളം. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ്, 8 ഇഞ്ച് എംഐഡി (MID), ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, മസാജ് ഫംഗ്ഷനോടുകൂടി ഫ്രണ്ട് സീറ്റുകള്‍ എന്നിവ വാഹനത്തില്‍ പ്രതീക്ഷിക്കാം.

MOST READ: മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

218 bhp കരുത്തും 480 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ഗ്ലോസ്റ്ററിന് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തില്‍ ഇടംപിടിക്കും.

More from DriveSpark

Article Published On: Monday, June 29, 2020, 13:12 [IST]
English summary
MG Gloster Teased On Website, Launching Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X