കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്, 7 സീറ്റർ ഗ്രാൻഡ് കോമ്പസ്, ഒരു പുതിയ കോം‌പാക്റ്റ് എസ്‌യുവി എന്നിങ്ങനെ മൂന്ന് പുതിയ കാറുകളാണ് ഇന്ത്യക്കായി ജീപ്പ് ഒരുക്കുന്നത്. 2021-22 കാലഘട്ടത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന പുതുതലമുറ റെനെഗേഡ് എസ്‌യുവിയും കമ്പനിയുടെ പദ്ധതിയിലുണ്ട്.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റും ഏഴ് സീറ്റർ എസ്‌യുവിയും അടുത്ത വർഷം അവതരിപ്പിക്കാനിരിക്കെ പുതിയ സബ്-4 മീറ്റർ എസ്‌യുവി 2022-ൽ ആയിരിക്കും വിപണിയിലെത്തുക. ജീപ്പ് 526 എന്ന കോഡ്നാമമുള്ള കോംപാക്ട് എസ്‌യുവി ബ്രാൻഡിന്റെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ഓഫറായി മാറും.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

ഈ എസ്‌യുവി പ്രധാനമായും ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളെയാണ് ലക്ഷ്യമിടുന്നത്. ജീപ്പ് റെനെഗേഡിന് താഴെയായി ഇത് സ്ഥാപിക്കും. എന്നിരുന്നാലും, കോമ്പസ്, ചെറോക്കി പോലുള്ള വലിയ ജീപ്പുകളുമായി ഇത് സ്റ്റൈലിംഗ് സൂചനകൾ പങ്കിടുമെന്നത് ശ്രദ്ധേയമാണ്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

റെനെഗേഡും കോമ്പസും എഫ്‌സി‌എയുടെ സ്മോൾ-വൈഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ സബ്-4 മീറ്റർ എസ്‌യുവി ഫിയറ്റ് പാണ്ടയുടെ 4×4 പ്ലാറ്റ്ഫോം ഉപയോഗിക്കാൻ സാധ്യതയുണ്ട്. പുതിയ കോം‌പാക്ട് എസ്‌യുവി വികസിപ്പിക്കുന്നതിന് ജീപ്പിന് പി‌എസ്‌എ ഗ്രൂപ്പിന്റെ കോമൺ മോഡുലാർ പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

പുതിയ ഉൽ‌പ്പന്നങ്ങൾ‌, സാങ്കേതികവിദ്യകൾ‌, ‌ പ്ലാറ്റ്ഫോമുകൾ‌ എന്നിവ വികസിപ്പിക്കുന്നതിന് ഗ്രൂപ്പ് പി‌എസ്‌എയും ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽ‌സും അടുത്തിടെ കൈകോർത്തിരുന്നു. ഇത് ആഗോള വിപണികൾക്കായി ഇരു ബ്രാൻഡും ഉപയോഗിക്കും.

MOST READ: ഹിറ്റായി ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ; അവതരണത്തിന് പിന്നാലെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

കോമൺ മോഡുലാർ പ്ലാറ്റ്ഫോം വ്യത്യസ്ത ബോഡി സ്റ്റൈലുകളുമായും ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ഉൾപ്പെടെയുള്ള വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുമായി പൊരുത്തപ്പെടുന്നു. വാസ്തവത്തിൽ കുറഞ്ഞത് മൂന്ന് പുതിയ കാറുകളെങ്കിലും വികസിപ്പിക്കുന്നതിനായി സിട്രൺ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോം കൊണ്ടുവരും.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

ഒരു കോംപാക്ട് എസ്‌യുവി, ഹാച്ച്ബാക്ക്, പുതിയ സെഡാൻ എന്നിവ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സിട്രണിന്റെ നിരയിൽ നിന്നും ആഭ്യന്തര വിപണിയിൽ ഇടംപിടിക്കും.

MOST READ: അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

വരാനിരിക്കുന്ന ജീപ്പ് സബ്-4 മീറ്റർ എസ്‌യുവിയുടെ വില ഏകദേശം 10 ലക്ഷം രൂപയാണ്. ഓൾ-വീൽ-ഡ്രൈവ് ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇത് കോംപാക്ട് എസ്‌യുവി ശ്രേണിയിൽ ലഭ്യമാക്കുന്ന ആദ്യ മോഡലാകും ജീപ്പിന്റെ പുത്തൻ കുഞ്ഞൻ എസ്‌യുവി. റെനെഗേഡ് എസ്‌യുവി മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയ്‌ക്ക് എതിരാളികളാകും.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

ജീപ്പ് കോമ്പസ് എസ്‌യുവി വികസിപ്പിക്കുന്ന ഫിയറ്റിന്റെ രഞ്ജംഗോൺ പ്ലാന്റിലാകും എസ്‌യുവി പ്രാദേശികമായി വികസിപ്പിക്കുക. 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് രണ്ട് ട്യൂൺ അവസ്ഥയിലാണ് വാഗ്ദാനം ചെയ്യുന്നത്. വിപണി സാഹചര്യത്തെ ആശ്രയിച്ച് ഒരു ഡീസൽ പതിപ്പും കമ്പനി അവതരിപ്പിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compact SUV India Launch Expected in 2022. Read in Malayalam
Story first published: Monday, June 29, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X