അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

2020 ജൂലൈ മാസത്തോടെ അഞ്ചാം തലമുറ സിറ്റിയുടെ അരങ്ങേറ്റം ഹോണ്ട ഉറപ്പിച്ചു കഴിഞ്ഞു. വാഹനം സംബന്ധിച്ച് നിരവധി വിവരങ്ങള്‍ കമ്പനി ഇതിനോടകം തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

നേരത്തെ, മാര്‍ച്ച് മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഹോണ്ട ഇതില്‍ മാറ്റം വരുത്തിയത്. അതേസമയം തായ്ലന്‍ഡില്‍ ഇതിനകം തന്നെ പുതുതലമുറ സിറ്റി വില്‍പ്പനയ്ക്ക് ലഭ്യമാണ്.

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

2020 സിറ്റി ഇന്ത്യന്‍-സ്‌പെക്ക് പ്രധാനമായും തായ്-സ്‌പെക്ക് മോഡലിന് സമാനമായിരിക്കും. പ്രത്യേകിച്ചും ബാഹ്യ രൂപകല്‍പ്പനയിലും സ്‌റ്റൈലിംഗിലും. കൃത്യമായ പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി മൂന്ന് പതിപ്പുകളില്‍ വില്‍പ്പനയ്ക്ക് എത്തും.

MOST READ: ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

നാല് എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, അലക്‌സയെ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തില്‍ പുതിയതായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചില സവിശേഷതകള്‍.

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാറായിരിക്കും പുതിയ സിറ്റിയെന്ന് കഴിഞ്ഞ ദിവസം ഹോണ്ട സ്ഥിരീകരിക്കുകയും ചെയ്തു. ഇത് വ്യക്തമാക്കുന്ന ചെറിയ ടീസര്‍ വീഡിയോയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

MOST READ: മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്‌ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും പുതിയ സിറ്റിയെന്നും കമ്പനി അവകാശപ്പെടുന്നു.

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

വലിപ്പത്തിന്റെ കാര്യത്തില്‍ നിലവിലെ മോഡലിനെക്കാള്‍ കേമനാണ് അഞ്ചാം തലമുറ സിറ്റി. 4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 16 ഇഞ്ച് ഡ്യുവല്‍ കട്ട് അലോയി വീലുകള്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന എയര്‍ വെന്റുകള്‍, റോട്ടറി കണ്‍ട്രോള്‍ ഡയലുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, എന്നിവയാകും മറ്റ് സവിശേഷതകള്‍.

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാകും പുതിയ സിറ്റി നിരത്തിലെത്തുക. പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കും.

MOST READ: റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍; പുതുതലമുറ സിറ്റിയുടെ ടീസര്‍ വീഡിയോ കാണാം

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലാകട്ടെ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City New Teaser Video About Alexa Functions. Read in Malayalam.
Story first published: Saturday, June 27, 2020, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X