ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

എസ്‌യുവി വാഹനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നപ്പോള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ് ഇക്കോസ്പോര്‍ട്ട്.

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

എസയുവി വാഹനങ്ങള്‍ക്ക് ബദലായാണ് നാലുമീറ്ററില്‍ താഴെയായി ഇക്കോസ്പോര്‍ട്ടിനെ ഫോര്‍ഡ് അവതരിപ്പിച്ചത്. ഇപ്പോഴിതാ വാഹനം വിപണിയില്‍ എത്തിയിട്ട് ഏകദേശം ഏഴ് വര്‍ഷത്തേളം പിന്നിടുകയാണ്.

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

2012 ഓട്ടോ എക്സ്പോയിലാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതായത് 2013-ല്‍ തന്നെ വാഹനത്തെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചു.

MOST READ: ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

തുടക്ക നാളില്‍ ഈ ഇക്കോസ്പോര്‍ട്ടിന് ശക്തനായ ഒരു എതിരാളി ഇല്ലായിരുന്നു എന്നുവേണം പറയാന്‍. പ്രീമിയര്‍ റിയോ ഉണ്ടായിരുന്നുവെങ്കിലും ഇക്കോസ്‌പോര്‍ട്ടിന് മുന്നില്‍ അധികം പിടിച്ച് നില്‍ക്കാന്‍ വാഹനത്തിനായില്ല.

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

ആഗോള വിപണിയില്‍ നേരത്തെ തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നു. ഇന്ത്യയ്ക്ക് ലഭിച്ചത് കാറിന്റെ രണ്ടാം തലമുറയാണ്. ഫിയസ്റ്റ B2E പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി അഞ്ച് സീറ്റര്‍ കോംപാക്ട് എസ്‌യുവി രംഗപ്രവേശനം ചെയ്തത്.

MOST READ: പ്രൗഢഗംഭീരമായി പുനരുധരിച്ച മാരുതി ജിപ്‌സി

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

എന്നാല്‍ കാലങ്ങള്‍ പിന്നിട്ടതോടെ ശ്രേണിയില്‍ മോഡലുകളുടെ എണ്ണം കൂടി, അതിനൊപ്പം മത്സരവും കടുത്തു. കോംപാക്ട് എസ്‌യുവി ശ്രേണിയെ സംബന്ധിച്ച് പറഞ്ഞാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വലിയ മത്സരം നടക്കുന്ന ശ്രേണിയാണിത്.

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

നിര്‍മ്മാതാക്കളെല്ലാവരും തന്നെ ഈ ശ്രേണിയില്‍ ഇപ്പോള്‍ മോഡലുകളെ എത്തിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു ശ്രേണിയായി മാറിയിരിക്കുകയാണ്. തുടക്ക നാളുകളില്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരുന്നത്.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

എന്നാല്‍ ശ്രേണിയില്‍ എതിരാളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ ഇക്കോസ്‌പോര്‍ട്ടിന്റെ ഡിമാന്റ് ഇടിഞ്ഞു. ഇക്കോസ്‌പോര്‍ട്ടിനെ സംബന്ധിച്ച് പറഞ്ഞാല്‍ ഫോര്‍ഡിന്റെ ഇന്ത്യയിലെ തലവര മാറ്റിമറിച്ച് ഒരു വാഹനം ആണെന്ന കാര്യം കൂടി എടുത്തുപറയണം.

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

എന്തായാലും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് ഫോര്‍ഡ് തയ്യാറെടുക്കുകയാണ്. തയ്യാറായേ പറ്റു, കാരണം എതിരാളുകളുടെ നിര ശക്തമാണ്. രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തി ഏകദേശം രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിടാനും ഫോര്‍ഡിനു സാധിച്ചു.

MOST READ: മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

ഫോര്‍ഡ് ഇന്ത്യയുടെ കയറ്റുമതി തന്ത്രമാണ് ഈ നേട്ടത്തിന്റെ പ്രധാന സംഭാവന ചെയതതും. നിലവില്‍ ഇക്കോസ്പോര്‍ട്ടിന്റെ പുതുതലമുറ പതിപ്പിന്റെ പണിപ്പുരയിലാണ് നിര്‍മ്മാതാക്കള്‍. വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Ford EcoSport Completes Seven Years In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X