മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്. മിസോ എന്ന് പേരിട്ടിരിക്കുന്ന സിംഗിള്‍ സീറ്റര്‍ സ്‌കൂട്ടറിന് 44,000 രൂപയാണ് എക്‌സ്‌ഷോറൂം വില.

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ഇലക്ട്രിക്ക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ചുവെന്നും ജെമോപായ് അറിയിച്ചു. വാങ്ങുന്നവരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ, എല്ലാ പ്രീ-ബുക്കിംഗിനും 2,000 രൂപയുടെ ഓഫറുകളും ജെമോപായ് വാഗ്ദാനം ചെയ്യുന്നു.

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

2020 ജൂലൈ 15 വരെയാണ് ഈ ഓര്‍ ലഭ്യമാകുകയുള്ളു. ആവശ്യക്കാര്‍ക്ക് http://gemopai.com/miso കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം. ജൂലൈ മാസം തന്നെ ഡെലിവറി ആരംഭിക്കുമെന്നും ജെമോപായ് അറിയിച്ചു.

MOST READ: ഇല‌ക്‌ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് നിസാൻ ആര്യ, ആദ്യ ടീസർ ചിത്രം പുറത്ത്

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ഇറക്കുമതി ചെയ്യുന്ന ബാറ്ററി ഒഴികെ ഇന്ത്യയിലാണ് മിസോ നിര്‍മ്മിക്കുന്നതെന്ന് കമ്പനി പറയുന്നു. 1,500 mm നീളവും 620 mm വീതിയും 1,060 mm ഉയരവുമാണ് സ്‌കൂട്ടറിന്റെ അളവ്. 45 കിലോഗ്രാം ഭാരവും 120 കിലോഗ്രാം ലോഡിംഗ് ശേഷിയുമുണ്ട് ഈ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്.

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ആര്‍ടിഒ രജിസ്‌ട്രേഷനോ ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു. 48 V, 1 kW ഊരി മാറ്റാന്‍ സാധിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്.

MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ഹെക്‌സ ഹെഡ്‌ലാമ്പും എല്‍ഇഡി ബാറ്ററി ഇന്‍ഡിക്കേറ്ററും ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം വരെ സ്‌കൂട്ടറില്‍ സഞ്ചരിക്കാം. ഏകദേശം 2 മണിക്കൂര്‍ കൊണ്ട് 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

25 കിലോമീറ്ററാണ് പരമാവധി വേഗത. മൂന്ന് വര്‍ഷത്തെ സൗജന്യ സര്‍വീസ് പാക്കേജും ഇതിനൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. ഫിയറി റെഡ്, ഡീപ് സ്‌കൈ ബ്ലൂ, ലൂസിയസ് ഗ്രീന്‍, സണ്‍സെറ്റ് ഓറഞ്ച് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ മിസോ ലഭ്യമാണ്.

MOST READ: ബിഎസ് VI ഹോണ്ട ഗ്രാസിയ 125; പ്രധാന മറ്റങ്ങള്‍ ഇതൊക്കെ

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ഒന്ന് 120 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ലഗേജ് കാരിയര്‍ ഉള്ള മോഡല്‍. രണ്ടാമത്തെ പതിപ്പിന് കാരിയര്‍ ലഭിക്കുന്നില്ല.

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

യാത്രയെ സുഖപ്രദമാക്കുന്നതിന് സസ്‌പെന്‍ഷനും ഇലക്ട്രിക്ക് സ്‌കൂട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ മിസോ കൂടാതെ കമ്പനി പോര്‍ട്ട്ഫോളിയോയില്‍ ആസ്ട്രിഡ് ലൈറ്റ്, റൈഡര്‍ എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഉള്‍പ്പെടുന്നു.

MOST READ: ഫോർച്ച്യൂണറിനേക്കാൾ ടോർഖ്‌; ഞെട്ടിച്ച് മാരുതി 800 ഇവി

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

1.7 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ആസ്ട്രിഡ് ലൈറ്റിന്റെ കരുത്ത്. 75-90 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുന്നു. ഇരട്ട ബാറ്ററി സജ്ജീകരണം ഉപയോഗിച്ച്, ഈ ശ്രേണി 150-180 കിലോമീറ്റര്‍ വരെ നീട്ടാന്‍ കഴിയും.

മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

നീക്കം ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ജെമോപായ് റൈഡറിന് ലഭിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ആന്റി തെഫ്റ്റ് അലാറം, മൊബൈല്‍ യുഎസ്ബി ചാര്‍ജിംഗ് തുടങ്ങിയ സവിശേഷതകളിലാണ് ഈ മോഡല്‍ വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
Gemopai Miso Mini Electric Scooter Launched In India. Read in Malayalam.
Story first published: Friday, June 26, 2020, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X