കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

2019 മെയ് മാസത്തിലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് വെന്യുവിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ തന്നെ വിപണിയില്‍ മികച്ച വില്‍പ്പന നേടാനും വാഹനത്തിന് സാധിച്ചു.

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറങ്ങി കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലെത്തിയിരിക്കുന്നത്. വെന്യുവിന്റെ 97,400 യൂണിറ്റ് ഇന്ത്യയിലും 7,400 യൂണിറ്റ് രാജ്യാന്തര വിപണിയിലുമാണ് വിറ്റത്.

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

ഭൂരിഭാഗം ഉപഭോക്താക്കളും പെട്രോള്‍ പതിപ്പിനാണ് മുന്‍ഗണന നല്‍കുന്നത്. പെട്രോള്‍ പതിപ്പിന്റെ 1.0 ലിറ്റര്‍ ടര്‍ബോ GDI എഞ്ചിനാണ് ആവശ്യക്കാര്‍ ഏറെയും എന്നാണ് കമ്പനി അറിയിച്ചത്.

MOST READ: മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

വാഹനം വാങ്ങാന്‍ എത്തുന്ന നാലില്‍ മൂന്നുപേരും ഈ വകഭേദമാണ് തെരഞ്ഞെടുക്കുന്നതെന്നും കമ്പനി അറിയിച്ചു. 44,073 -ലധികം പെട്രോള്‍ ടര്‍ബോ പതിപ്പുകളാണ് ഇതുവരെ വിറ്റഴിച്ചത്. അതോടൊപ്പം തന്നെ 2020 -ലെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചതും വെന്യുവിന്റെ വില്‍പ്പനയ്ക്ക് കാര്യമായ ഊര്‍ജം സമ്മാനിച്ചു.

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും വെന്യുവിന്റെ സവിശേഷതയാണ്.

MOST READ: ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

ഫീച്ചര്‍ സമ്പന്നമായ അകത്തളവും പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന തലയെടുപ്പും വെന്യുവിനെ ഏറെ ജനപ്രിയമാക്കി. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV300 തുടങ്ങിയവരാണ് വിപണിയിലെ എതിരാളികള്‍.

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യം വിപണിയില്‍ എത്തുന്നത്. എന്നാല്‍ പിന്നീട് ബിഎസ് VI നിലവാരത്തിലേക്ക് മാറിയതോടെ ഡീസല്‍ എഞ്ചിന്‍ 1.5 ലിറ്ററായി ഉയര്‍ത്തി.

MOST READ: ഫോർച്ച്യൂണറിനേക്കാൾ ടോർഖ്‌; ഞെട്ടിച്ച് മാരുതി 800 ഇവി

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും.

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്. നവീകരിച്ച് പെട്രോള്‍ പതിപ്പിന് 6.70 ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന് 8.9 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Crosses The 1 Lakh Unit Sales Mark In A Year. Read in Malayalam.
Story first published: Friday, June 26, 2020, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X