റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ ജനപ്രിയമായ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ മോഡലിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് ഇപ്പോൾ. ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ വാഹനത്തിന്റെ രൂപഘടനയെ കുറിച്ച് വ്യക്തമായ രൂപം നൽകിയപ്പോൾ ഇന്റീരിയറിനെ കുറിച്ചുള്ള വിവരങ്ങൾ അവ്യക്തമായിരുന്നു.

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

എന്നാൽ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ‌ കിഗറിന്റെ അകത്തളത്തേക്കുറിച്ചുള്ള വ്യക്തമായ കാഴ്ച നൽകുന്നു. ട്രൈബർ എംപിവിയെ പോലെ കിഗറും റെനോയുടെ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നത്. കൂടാതെ രണ്ട് മോഡലുകളും ഒരേ എഞ്ചിനുകളും ഗിയർ‌ബോക്‌സ് ഓപ്ഷനുകളും പങ്കിടും.

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും കിഗറിന്റെ ഇന്റീരിയറിൽ പൊതുവായവ ചില ഘടകങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. സെന്റർ കൺസോളിന്റെ ഡിസൈനിൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു ഡാഷ്‌ബോർഡ് കിഗർ കോംപാക്ട് എസ്‌യുവിക്ക് ലഭിക്കുന്നു.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സംവിധാനമൊരുക്കി ഇന്ത്യൻ ഓയിൽ

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

ഒരു ഫ്ലോട്ടിംഗ് ലുക്ക് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇവിടെ സെന്റർ സ്റ്റേജിലേക്ക് എയർ-കോൺ വെന്റുകൾ ചുവടെ സ്ഥാപിച്ചിരിക്കുന്നു. അതോടൊപ്പം ട്രൈബറിന്റേതു പോലെ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോമും എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നു. സൈഡ് എയർ-കോൺ വെന്റുകളും കാഴ്ചയിൽ പുതുമ നൽകും.

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

കൂടാതെ കിഗറിന് വ്യത്യസ്തമായ വ്യക്തിത്വം നൽകാൻ സഹായിക്കുന്നത് ഡാർക്ക് ഗ്രേ-ബ്ലാക്ക് ക്യാബിൻ തീം ആണ്. കിഗറിന് ലഭിക്കുന്ന നിരവധി ഫീച്ചറുകൾ സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

ഉദാഹരണത്തിന് കിഗറിന്റെ സ്റ്റിയറിംഗ് വീൽ ട്രൈബറിൽ നിന്നുള്ളതാണെങ്കിലും ഓഡിയോ നിയന്ത്രണങ്ങളുടെ പ്രധാന ഉൾപ്പെടുത്തൽ അതിൽ ഉണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ട്രൈബറിന് സമാനമായിരിക്കുമെങ്കിലും അതിന് മറ്റൊരു രൂപകൽപ്പനയാണ് റെനോ സമ്മാനിച്ചിരിക്കുന്നത്.

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ട്രൈബറിന്റെ യൂണിറ്റിന്റെ ഒരു വികസനമായിരിക്കും. എന്നിരുന്നാലും eSIM അടിസ്ഥാനമാക്കിയുള്ള കണക്റ്റുചെയ്‌ത സാങ്കേതികവിദ്യ കോംപാക്ട് എസ്‌യുവിയിൽ അവതരിപ്പിക്കില്ല. എന്നാൽ കൂട്ടിച്ചേർക്കുന്ന മറ്റൊരു പ്രധാന സവിശേഷതഓട്ടോ ക്ലൈമറ്റ് കൺട്രോൾ ആയിരിക്കും.

MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

റെനോ കിഗറിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനാകും ഇടംപിടിക്കുക. ഇത് ഏകദേശം 95 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. ഗിയർബോക്സ് ഓപ്ഷനിൽ മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാൻ സാധിക്കും എന്നത് ഏറെ ആകർഷകമാണ്.

റെനോ കിഗറിന്റെ ഇന്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുന്ന ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസർ, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് എന്നീ ശക്തരായ മോഡലുകളായിരിക്കും ഇന്ത്യൻ വിപണിയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിൽ റെനോ കിഗറിന് വെല്ലുവിളി ഉയർത്തുക.

More from DriveSpark

Article Published On: Saturday, June 27, 2020, 14:56 [IST]
English summary
Renault Kiger Compact Suv's Interior Spied. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X