പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

അമേരിക്കൻ വാഹന വിപണിയിൽ പിക്കപ്പ് ട്രക്കുകൾക്കുള്ള സ്ഥാനം ഒന്നുവേറെ തന്നെയാണ്. മൾട്ടി പർപ്പസ് ഉപയോഗത്തിന് അനുയോജ്യം എന്നതുതന്നെയാണ് ഇത്തരം മോഡലുകളെ അവിടെ ഏറെ പ്രയങ്കരമാക്കുന്നതും. ഈ ശ്രേണിയിൽ മേൽകൈയുള്ള ബ്രാൻഡാണ് ഫോർഡ്.

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

പിക്കപ്പ് എസ്‌യുവി വിഭാഗത്തിൽ ചെവിയിൽ നിന്നും ജി‌എം‌സിയിൽ നിന്നും വർധിച്ചുവരുന്ന മത്സരത്തിന് മറുപടിയായി ഫോർഡ് തങ്ങളുടെ ജനപ്രിയ F-150 പിക്കപ്പ് ട്രക്കിനെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ്. അഞ്ച് വർഷങ്ങൾക്കു മുമ്പ് വിപണിയിൽ ഇടംപിടിച്ച നിലവിലെ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളാണ് കമ്പനി ഇത്തവണ വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

പതിനാലാം തലമുറ ഫോർഡ് F-150 പിക്കപ്പ് ട്രക്ക് നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയറിലും ഫീച്ചേഴ്സിന്റെ കാര്യത്തിലും ഇത്തവണ ആകർഷകമാകുമ്പോൾ പുറംമോടിക്കും കാര്യമായ മാറ്റങ്ങൾ ലഭിക്കുന്നുണ്ട്.

MOST READ: നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

ഉയർന്ന ഫ്രണ്ട് ഫെൻഡറുകൾ, വലിയ വീലുകൾ, മിലിട്ടറി ഗ്രേഡ് അലുമിനിയം ബോഡി, സിഗ്നേച്ചർ സി ആകൃതിയിലുള്ള ലൈറ്റിംഗ്, പവർ ഡോം ഹുഡ്, 11 വ്യത്യസ്ത ഫ്രണ്ട് ഗ്രിൽ ഓപ്ഷനുകൾ, റാപ്എറൗണ്ട് ബമ്പറുകൾ, ആക്റ്റീവ് ഗ്രിൽ ഷട്ടറുകൾ, ഓട്ടോമാറ്റിക് ആക്റ്റീവ് എയർ ഡാം, നവീകരിച്ച ടെയിൽഗേറ്റ്, പുതിയ ക്യാബിൻ രൂപകൽപ്പനയും 2021 ഫോർഡ് F-150 നേടുന്നു.

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

സ്റ്റാൻഡേർഡ് പോലെ ഇരട്ട അനലോഗ് ഗേജുകൾക്കൊപ്പം നാല് ഇഞ്ച് ഡിജിറ്റൽ ഗേജ് ക്ലസ്റ്ററും അകത്തളത്തിലെ പ്രകടമായ പരിഷ്ക്കരണങ്ങളാണ്. എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അല്ലെങ്കിൽ 12 ഇഞ്ച് ടച്ച് ഡിസ്പ്ലേ എന്നിവയ്ക്കൊപ്പം പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

2021 ഫോർഡ് F-15 യു‌എസിൽ സ്റ്റാൻ‌ഡേർഡായി OTR അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ഫുൾ സൈസ് പിക്കപ്പ് ട്രക്കായി മാറി. ഫോർഡ് SYNC 4 അതേടൊപ്പം ആപ്പിൾ കാർ‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫോർഡ് പ്ലസ് അലക്സ തുടങ്ങിയ കണക്റ്റിവിറ്റികളും പിക്കപ്പിൽ കമ്പനി പരിചയപ്പെടുത്തുന്നുണ്ട്.

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

ചില വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ് ക്യാബിനുകളിൽ കാണുന്നതുപോലുള്ള ലേ-ഫ്ലാറ്റ് പാസഞ്ചർ സീറ്റാണ് പുത്തൻ മോഡലിന്റെ ഒരു പ്രധാന ആകർഷണം. XLമുതൽ ലിമിറ്റഡ് വകഭേദം വരെ 3.5 ലിറ്റർ പവർബൂസ്റ്റ് ഹൈബ്രിഡ് V6 എഞ്ചിനാകും ഫോർഡ് വാഗ്ദാനം ചെയ്യുക.

MOST READ: മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

ഒരൊറ്റ ടാങ്കിൽ 700 മൈൽ അതായത് 1,126 കിലോമീറ്റർ മൈലേജ് നൽകാൻ ശേഷിയുള്ള ലി-അയൺ ബാറ്ററിയാണ് വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ബാറ്ററി റീചാർജ് ചെയ്യുന്നതിനായി 47 bhp ഇലക്ട്രിക് മോട്ടോർ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുമായി ഇത് പ്രവർത്തിക്കുന്നു. പത്ത് സ്പീഡ് സെലക്‌ട്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

ഫോർഡ് കോ-പൈലറ്റ് 360 2.0 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, കാൽ‌നടയാത്ര കണ്ടെത്തൽ എന്നിവയ്ക്കൊപ്പം പ്രീ-കൊളിഷൻ അസിസ്റ്റ്, ഡൈനാമിക് ഹിച്ച് അസിസ്റ്റുള്ള റിയർ‌വ്യൂ ക്യാമറ, ഓട്ടോ ഹൈ-ബീം ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഓൺ / ഓഫ് ഹെഡ്‌ലാമ്പുകൾ, ആക്റ്റീവ് ഡ്രൈവർ അസിസ്റ്റ് എന്നിവയും പിക്കപ്പ് ട്രക്കിന്റെ മേൻമകളായി എടുത്തുപറയാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
2021 Ford F-150 Unveiled With V6 Hybrid Engine. Read in Malayalam
Story first published: Saturday, June 27, 2020, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X