Just In
- 5 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്‍, സ്ക്രാംബ്ലര്‍ സാന്‍ഡ്സ്റ്റോം ബൈക്കുകള്‍ അവതരിപ്പിച്ച് ട്രയംഫ്
- 10 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 49 min ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 1 hr ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
Don't Miss
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍
- Sports
IPL 2021: രാജസ്ഥാന് റോയല്‍സിന് വീണ്ടും തിരിച്ചടി, ലിയാം ലിവിങ്സ്റ്റനും നാട്ടിലേക്ക് മടങ്ങി
- Movies
ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്
നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് നമ്മുടെ പ്രിയങ്കരനായ ലാലേട്ടൻ അഭിനയിച്ചു തകർത്ത സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ആവേശം ഉളവാക്കുന്ന ഒരു കഥാപാത്രമാണ്.

ചിത്രത്തിൽ സ്റ്റീഫച്ചായൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളും വളരെയധികം ശ്രദ്ധ നേടിയവയാണ്. വളരെ വ്യത്യസ്ഥമായ വാഹനങ്ങളാണ് അദ്ദേഹം ഇതിൽ ഉപയോഗിക്കുന്നത്.

ആദ്യ അദ്ദേഹത്തിന്റെ ഇൻട്രോയിൽ എത്തുന്ന പഴയ അംബാസഡർ, ഇടയ്ക്ക് ഉപയോഗിക്കുന്ന വില്ലീസ്, ക്ലൈമാക്സിൽ വരുന്ന മെർസീഡീസ് ബെൻസ് എന്നിവ നാം എല്ലാവരും ശ്രദ്ധിച്ചവയാണ്.
MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

ഇതിൽ കാട്ടിനുള്ളിൽ എത്തിയ വില്ലന്മാരെ നേരിടാൻ സ്റ്റീഫച്ചായൻ പോകുന്ന നെടുമ്പള്ളി വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പിന് പുറത്തിറങ്ങിയിരിക്കുകയാണ്.

വില്ലീസിന്റെ പൂർണമായും പ്രവർത്തിക്കുന്ന ഒരു മിനിയേച്ചർ മോഡൽ കൊല്ലം അഞ്ചൽ സ്വദേശിയായ 10 വയസുള്ള അമൃതേഷ് എന്ന കുട്ടിയുടെ ആവശ്യപ്രകാരം ഇടുക്കി സ്വദേശിയായ അരുൺങ്കുമാറാണ് നിർമ്മിച്ചു നൽകിയത്.

സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡുചെയ്‌ത വീഡിയോയിൽ കളിപ്പാട്ടത്തിന്റെ പ്രധാന സവിശേഷതകൾ എടുത്തുകാണിക്കുക മാത്രമല്ല, മുഴുവൻ പ്രോജക്റ്റും പൂർത്തിയാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളെയും അർപ്പണബോധത്തെയും അടിവരയിടുന്നു.

വീഡിയോയിൽ ഈ കളിപ്പാട്ട പ്രോജക്റ്റിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്ന അരുങ്കുമാർ, തന്റെ ഒഴിവുസമയങ്ങളിലാണ് ഈ ചെറു വാഹനം നിർമ്മിക്കാനും അസംബിൾ ചെയ്യാനുമുള്ള ശ്രമങ്ങൾ നടത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു.
MOST READ: ഹിറ്റായി ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ; അവതരണത്തിന് പിന്നാലെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ഇദ്ദേഹം മുമ്പ് സ്വന്തം മക്കൾക്കായി നിർമ്മിച്ചു നൽകിയ സുന്ദരി ഓട്ടോയും ജനശ്രദ്ധ നേടിയിരുന്നു.

ജീപ്പിന്റെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാൻ ഏകദേശം ഏഴ് മുതൽ എട്ട് മാസം വരെ സമയം എടുത്തതായി അദ്ദേഹം വ്യക്തമാക്കുന്നു.

പൂർണ്ണമായി പ്രവർത്തനക്ഷമമായ കളിപ്പാട്ടത്തിന്റെ മൊത്തത്തിലുള്ള ഭാരം ഏകദേശം 75 കിലോഗ്രാം ആണ്, മാത്രമല്ല അതിന്റെ ഭാരത്തിന്റെ ഇരട്ടി വഹിക്കാൻ വാഹനത്തിന് കഴിയും എന്നത് ശ്രദ്ധേയമാണ്.

ജിഎ ചതുരാകൃതിയിലുള്ള പൈപ്പുകൾ വെൽഡ് ചെയ്താണ് അദ്ദേഹം വാഹനത്തിന്റെ ചാസി സ്വയം വികസിപ്പിച്ചെടുത്തത്. ഈ പ്രോജക്റ്റിനായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ അനലോഗ് കൺസോൾ യൂണിറ്റും അദ്ദേഹം ഉപയോഗിച്ചു.

ലീഫ് സ്പ്രിംഗ് സസ്പെൻഷൻ സംവിധാനത്തിനായി ഒരു യഥാർത്ഥ ജീപ്പിൽ നിന്നുള്ള പ്ലേറ്റ് തന്നെയാണ് ഉപോഗിച്ചിരിക്കുന്നത്. ചെയിൻ സ്പ്രോക്കറ്റ് സിസ്റ്റം വഴി പിൻ ആക്‌സിൽ ബന്ധിപ്പിച്ചിരിക്കുന്നു.

കളിപ്പാട്ടത്തിന് ഒരു റാക്ക്, പിനിയൻ സ്റ്റിയറിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. ഇത്ര ചെറിയ വലിപ്പത്തിലുള്ള സ്റ്റിയറിംഗ് സംവിധാനങ്ങൾ വിപണിയിൽ ലഭ്യമല്ലാത്തതിനാൽ അദ്ദേഹം അത് സ്വയം ഈ സിസ്റ്റം രൂപകൽപ്പന ചെയ്യുകയായിരുന്നു.

കളിപ്പാട്ടത്തിന് യഥാർത്ഥ ജീപ്പ് വില്ലീസ് രൂപം നൽകിയിരിക്കുന്നു, യഥാർത്ഥ എസ്‌യുവിയെപ്പോലെ മടക്കാവുന്ന ഒരു ഫാബ്രിക് റൂഫും അദ്ദേഹം ഇതിൽ ഉപയോഗിച്ചു.

ഡ്രൈവിംഗ് സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ചെറു പെട്ടിയിൽ കളിപ്പാട്ടത്തിനായി പ്രത്യേക ടൂൾകിറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ട്. മിനിയേച്ചർ മോഡലിന് ഒരു ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.

മോട്ടൊറിന് ഊർജ്ജം പകരുന്നതിന് രണ്ട് 24V DC ബാറ്ററികളാണ് അരുൺകുമായി ഉപയോഗിച്ചിരിക്കുന്നത്. ചെറു വാഹനത്തിന് ഫോർവേർഡ്, ന്യൂട്രൽ, റിവേർസ് ഗിയറുകൾ ലഭിക്കുന്നു.
ഇന്റീരിയർ ലൈറ്റുകൾ, ഹെഡ്ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, ക്രമീകരിക്കാവുന്ന റിയർ-വ്യൂ മിററുകൾ, പ്രവർത്തനക്ഷമമായ വൈപ്പറുകൾ, ഹോൺ, യുഎസ്ബി മൊബൈൽ ചാർജർ, ഒരു സമർപ്പിത ഫസ്റ്റ് എയിഡ് ബോക്സ്, യുഎസ്ബി / മെമ്മറി കാർഡ് സ്ലോട്ട് എന്നിവയും കളിപ്പാട്ട കാറിന്റെ അധിക സവിശേഷതകളാണ്.
Source: Arunkumar Creativity/YouTube