കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മാരുതി സുസുക്കി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്ന പുതിയ കോംപാക്ട് എസ്‌യുവിയായ അർബൻ ക്രൂയിസർ ഇന്ത്യൻ വിപണിയിൽ എത്താൻ വൈകും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

കഴിഞ്ഞ ഏപ്രിൽ-മെയ് മാസത്തോടു കൂടി മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനായിരുന്നു കമ്പനിയുടെ മുൻ പദ്ധതി.എന്നിരുന്നാലും നിലവിലുള്ള വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് അർബൻ ക്രൂയിസർ അവതരിപ്പിക്കുന്നതിൽ നിന്ന് ടൊയോട്ട താത്ക്കാലികമായി വിട്ടുനിൽക്കുകയാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

എങ്കിലും കോംപാക്ട് എസ്‌യുവിയെ ഈ വർഷത്തെ ഉത്സവ സീസണിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ തയാറെടുപ്പ്. ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച ഫെയ്‌സ്‌ലിഫ്റ്റ് ബ്രെസയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ടൊയോട്ട അർബൻ ക്രൂയിസർ.

MOST READ: ക്വാട്ടർ ലിറ്റർ ശ്രേണി ശൂന്യം; CBR 250RR ഇന്ത്യയിൽ എത്തിക്കുന്ന കാര്യത്തില്‍ മൗനം പാലിച്ച് ഹോണ്ട

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

വരാനിരിക്കുന്ന ടൊയോട്ടയുടെ സബ്-4 മീറ്റർ എസ്‌യുവി ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്‌പോർട്ട്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളുമായി വിപണിയിൽ മത്സരിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

ഗ്ലാൻസയെപ്പോലെ ഇത് കാര്യമായ കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ അവതരിപ്പിക്കില്ലെന്നാണ് സൂചന. കൂടാതെ ഗ്ലാൻസയുടെ കാര്യത്തിലെന്നപോലെ അർബൻ ക്രൂയിസർ ഉയർന്ന നിലവാരമുള്ള വകഭേദങ്ങളിൽ മാത്രമേ വിൽക്കുകയുള്ളൂ. മിക്കവാറും ZXI, ZXI (O) മോഡലുകൾ മാത്രമായും എത്തിയേക്കാം.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

കൂടാതെ മിക്ക ഡിസൈൻ ഘടകങ്ങളും ഉപകരണങ്ങളും നിലവിലുള്ള വിറ്റാര ബ്രെസയ്ക്ക് സമാനമായിരിക്കും. എന്നിരുന്നാലും എസ്‌യുവിക്ക് പുതിയ കളർ സ്കീമുകളും വ്യത്യസ്ത ഗ്രാഫിക്സും നൽകാൻ ടൊയോട്ട ശ്രദ്ധിച്ചേക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

2020 ഫെയ്‌സ്‌ലിഫ്റ്റ് മാരുതി വിറ്റാര ബ്രെസയെപ്പോലെ ടൊയോട്ട ഗ്ലാൻസയും പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രം വിൽക്കും. 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാകും കോംപാക്ട് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുക. ഇത് 104 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ബിഎസ് VI ആള്‍ട്രോസിന്റെ പൂര്‍ണ വില വിവരങ്ങള്‍ പങ്കുവെച്ച് ടാറ്റ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. അതോടൊപ്പം SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനത്തിൽ ഇടംപിടിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

ടൊയോട്ട അർബൻ ക്രൂയിസർ ബ്രെസയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രം ലഭ്യമായ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യും. എട്ട് ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser Compact SUV Launch Delayed. Read in Malayalam
Story first published: Monday, June 29, 2020, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X