ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ മോട്ടോർസൈക്കിളിനായുള്ള ഡെലിവറികൾ ഇന്ത്യയിൽ ആരംഭിച്ചു.

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

ആദ്യ ഉപഭോക്താവിന് ഹോണ്ടയുടെ ഹരിയാനയിലെ ഗുരുഗ്രാമിലെ എക്സ്ക്ലൂസീവ് പ്രീമിയം ബിഗ്-ബൈക്ക് ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പിലൂടെ താക്കോൽ കൈമാറി. 2017 ൽ അവതരിപ്പിച്ച ആഫ്രിക്ക ട്വിൻ ഹോണ്ടയുടെ ആഗോള നിരയിൽ നിന്നുള്ള മുൻനിര അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ കൂടിയാണ്.

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

അതോടൊപ്പം ബ്രാൻഡിന്റെ ആദ്യത്തെ 1000 സിസി മേക്ക് ഇൻ ഇന്ത്യ മോഡൽ കൂടിയാണ് ആഫ്രിക്ക ട്വിൻ. പ്രീമിയം ബൈക്കിന്റെ അരങ്ങേറ്റം മുതൽ 200 ഓളം ഉടമകളെ സ്വന്തമാക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

MOST READ: ഹോര്‍നെറ്റിനെ കൈവിടാതെ ഹോണ്ട; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

2020 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് മാനുവൽ ഗിയർബോക്സിനൊപ്പം ആദ്യമായി ഡിസിടി ട്രാൻസ്മിഷൻ വേരിയന്റുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും. മാനുവൽ ഗിയർബോക്‌സ് പതിപ്പിനായി 15.35 ലക്ഷം എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുമ്പോൾ ഡിസിടി പതിപ്പിനായി 16.10 ലക്ഷം രൂപയോളം മുടക്കേണ്ടതായുണ്ട്.

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

2020 ആഫ്രിക്ക ട്വിൻ ഒരു യഥാർത്ഥ റാലി മെഷീന്റെ രൂപവും ഭാവവും നൽകുന്നു. ഒരു പുതിയ വലിയ എഞ്ചിൻ, പുതിയ ഭാരം കുറഞ്ഞ ചാസി, പുതിയ ഇലക്ട്രോണിക്സ്, പുതിയ സസ്പെൻഷൻ എന്നിവയാണ് ഹോണ്ടയുടെ ഓഫ്-റോഡർ ഇതിഹാസത്തിന് ലഭിക്കുന്നത്.

MOST READ: ബിഎസ് VI നിരയിലേക്ക് എക്‌സ്‌ബ്ലേഡ് 160 എത്തുന്നു; അരങ്ങേറ്റം ഉടനെന്ന് ഹോണ്ട

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

അതോടൊപ്പം എല്ലാ ഭൂപ്രദേശങ്ങളിലും പൂർണ നിയന്ത്രണത്തിനായി പുതിയ സവിശേഷതകൾ ഉപയോഗിച്ച് ബൈക്കിനെ കംപ്ലീറ്റ പവർ പായ്ക്കായാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്.

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

ടോപ്പ് ബോക്സ്, വൈസർ, ക്വിക്ക് ഷിഫ്റ്റർ, മെയിൻ സ്റ്റാൻഡ്, റാലി സ്റ്റെപ്പ്, എഞ്ചിൻ ഗാർഡ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, വിൻഡ്‌സ്ക്രീൻ എന്നിവ ഉൾപ്പെടുന്ന യഥാർത്ഥ ഹോണ്ട ആക്‌സസറികളാണ് ഇതിലേക്ക് കൂടുതലായി ചേർത്തിരിക്കുന്നത്.

MOST READ: എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

മുമ്പത്തെ മോഡലിന്റെ 998 സിസി എഞ്ചിനെ അപേക്ഷിച്ച് 2020 ആഫ്രിക്ക ട്വിന് 1,084 സിസി പാരലൽ-ട്വിൻ എഞ്ചിൻ ലഭിക്കുന്നു. പുതിയ യൂണിറ്റ് 12 ശതമാനം കൂടുതൽ പവറും 11 ശതമാനം കൂടുതൽ ടോർഖും വാഗ്‌ദാനം ചെയ്യുന്നു. ആഫ്രിക്ക ട്വിന്നിന്റെ മുൻ ആവർത്തനത്തിൽ പ്രവർത്തിച്ച IMU യൂണിറ്റ് അപ്‌ഗ്രേഡുചെയ്‌തു.

ഇനി നിരത്തിൽ കാണാം, 2020 ആഫ്രിക്ക ട്വിന്നിനായുള്ള ഡെലിവറി ആരംഭിച്ച് ഹോണ്ട

ഇപ്പോൾ വീലി കൺട്രോൾ, കോർണറിംഗ് എബി‌എസ് ഓഫ് റോഡ് ക്രമീകരണം, റിയർ ലിഫ്റ്റ് കൺട്രോൾ, കോർണറിംഗ് ഡിറ്റക്ഷൻ എന്നിവ പുത്തൻ മോട്ടോർസൈക്കിളിൽ ഉൾപ്പെടുന്നു. അതോടൊപ്പം ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു മൾട്ടി-ഇൻഫർമേഷൻ 6.5 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും ബൈക്കിൽ ലഭ്യമാകും.

Most Read Articles

Malayalam
English summary
Honda Started Deliveries Of 2020 Africa Twin In India. Read in Malayalam
Story first published: Monday, June 29, 2020, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X