എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

എക്‌സ്ട്രീം 160R -നായുള്ള ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനായുള്ള ബുക്കിങ് കമ്പനി സ്വീകരിച്ച് തുടങ്ങിയിരുന്നു. ഹീറോ ബൈക്ക് നിരയിലെ വമ്പനായിരുന്ന എക്സ്ട്രീം സ്പോര്‍ട്സിന്റെ പകരകാരനായിട്ടാണ് എക്സ്ട്രീം 160R എത്തുന്നത്.

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

ബൈക്ക് ടെസ്റ്റ് റൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ടെസ്റ്റ് റൈഡ് എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ ടെസ്റ്റ് റൈഡിന് അവസരം ലഭിച്ചിരിക്കുന്നത്.

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

നേരത്തെ വിപണയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം മൂലം വാഹനത്തിന്റെ അരങ്ങേറ്റത്തില്‍ കാലതാമസം വരുകയായിരുന്നു. 160 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

ഈ എഞ്ചിന്‍ 8,000 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നത്.

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 160R പുറത്തിറക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്.

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

2020 ഹീറോ എക്‌സ്ട്രീം 160R -ന്റെ മുന്‍വശത്ത് 37 mm ഷോവ ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു.

MOST READ: ബിഎസ് VI ആള്‍ട്രോസിന്റെ പൂര്‍ണ വില വിവരങ്ങള്‍ പങ്കുവെച്ച് ടാറ്റ

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന വലിയ ഫ്യൂവല്‍ ടാങ്ക്, സ്‌പോര്‍ട്ടി ഭാവമുള്ള ടെയില്‍ ലാമ്പ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സിഗ്‌നല്‍ ലൈറ്റ്, ടെയില്‍ ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

എക്‌സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവരാണ് പുതിയ ഹീറോ എക്‌സ്ട്രീം 160R-ന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Monday, June 29, 2020, 10:33 [IST]
English summary
Hero Xtreme 160R Test Rides To Begin Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X