Just In
- 26 min ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 1 hr ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
- 2 hrs ago
കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്സ്
- 13 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
Don't Miss
- Sports
IPL 2021: രോഹിതിന് കഷ്ടകാലം, തോല്‍വികൊണ്ടും തീര്‍ന്നില്ല, കുറഞ്ഞ ഓവര്‍നിരക്കിന് ഫൈന്‍
- Movies
ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI നിരയിലേക്ക് എക്സ്ബ്ലേഡ് 160 എത്തുന്നു; അരങ്ങേറ്റം ഉടനെന്ന് ഹോണ്ട
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അടുത്തിടെയാണ് പുതിയ 2020 ഗ്രാസിയ ബിഎസ് VI സ്കൂട്ടര്‍ പുറത്തിറക്കിയത്. കൂടാതെ പുതിയ ലിവോ ബിഎസ് VI കമ്മ്യൂട്ടര്‍ ബൈക്കിന്റെ ടീസറും അവതരിപ്പിച്ചു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ് VI എഞ്ചിനോടെ എക്സ്ബ്ലേഡ് 160 അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്കുന്നു.

2020 ഏപ്രില്‍ മാസത്തില്‍ ബൈക്കിനെ കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്കരിക്കാത്ത എട്ടോളം വാഹനങ്ങളെയാണ് അന്ന് ഹോണ്ട വെബ്സൈറ്റില്‍ നിന്നും നീക്കം ചെയതത്.
MOST READ: എക്സ്ട്രീം 160R ടെസ്റ്റ് റൈഡ് ആരംഭിച്ച് ഹീറോ

എഞ്ചിന് നവീകരണത്തിന് പുറമെ, പുതിയ ഡിസൈനും സവിശേഷതകളും ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ അപ്ഡേറ്റ് ചെയ്യും. പുതിയ ബോഡി കളറുകളും ഗ്രാഫിക്സും ഒപ്പം അല്‍പ്പം പരിഷ്കരിച്ച ബാഹ്യ രൂപകല്‍പ്പനയും ബൈക്കിന് ലഭിച്ചേക്കുമെന്നാണ് സൂചന.

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും പുതിയ ബൈക്കിന്റെ ഭാഗമായേക്കും. 162.7 സിസി സിംഗിള്‍ എയര്‍കൂള്‍ഡ് എഞ്ചിനാകും ബൈക്കിന് കരുത്ത് സമ്മാനിക്കുക.
MOST READ: കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

നവീകരിച്ച പുതിയ യുണീക്കോണിലും ഇതേ എഞ്ചിന് തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന് 7,500 rpm -ല്‍ 12.7 bhp കരുത്തും 5,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കും.

സസ്പെന്‍ഷനായി മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കും തന്നെ തുടരും. അതുപോലെ തന്നെ മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും തന്നെയാകും പുതിയ മോഡലിലും നല്‍കുക.
MOST READ: അരങ്ങേറ്റത്തിന് സജ്ജമായി എംജി ഹെക്ടര്‍ പ്ലസ്; വെബ്സൈറ്റില്‍ ഇടംപിടിച്ചു

പഴയ പതിപ്പിന് സമാനമായി സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കിന് സുരക്ഷയൊരുക്കും. നിലവില്‍ ആക്ടിവ 125, ആക്ടിവ 6G, ഡിയോ, ഗ്രാസിയ, SP 125, യുണീകോണ്‍, ഷൈന്‍, CD 110 മോഡലുകളാണ് ബിഎസ് VI പതിപ്പുകളായി ഹോണ്ട നിരയില്‍ ഉള്ളത്.

അധികം വൈകാതെ തന്നെ എക്സ്ബ്ലേഡും ഈ പട്ടികയില്‍ ഇടംപിടിക്കും. ബിഎസ് IV മോഡലിനെ അപേക്ഷിച്ച വിലയില്‍ ഏകദേശം 6,000 രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കാം.