ബിഎസ്-VI കരുത്തിൽ നിഞ്ച 300; അവതരണം ഏപ്രിൽ-മെയ് മാസത്തോടെ
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച മോട്ടോർസൈക്കിളുകളെ വിപണയിൽ എത്തിക്കുന്ന തിരക്കിലാണ് കവസാക്കി. എന്നാൽ ഏവരും ഉയർത്തുന്ന ചോദ്യം നിഞ്ച 300 എവിടെയെന്നാണ്.

പുതിയ ചട്ടങ്ങൾക്ക് അനുസൃമാക്കി പരിഷ്ക്കരിച്ച നിഞ്ച 300 സൂപ്പർ ബൈക്കിനെ കമ്പനി ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നാൽ രാജ്യത്ത് കവസാക്കിക്കായി മികച്ച വിൽപ്പന നേടിക്കൊടുക്കുന്ന ബൈക്കുകളിലൊന്നായ മോഡലിന്റെ പുതിയ പതിപ്പ് അധികം വൈകാതെ തന്നെ നിരത്തിലെത്തുമെന്നാണ് വിശദീകരണം.

2021-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ പുതിയ ബിഎസ്-VI നിഞ്ച 300 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഡീലർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ഏപ്രിൽ-മെയ് മാസത്തോടെ മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുമെന്ന് സാരം.
MOST READ: വരാനിരിക്കുന്ന ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിന്റെ ടീസറുമായി കവസാക്കി

കവസാക്കി മോട്ടോർസൈക്കിളിൽ പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാലാണ് 300 മോഡലിന്റെ അരങ്ങേറ്റം വൈകിയത്. പ്രത്യേകിച്ച് എഞ്ചിൻ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെ കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നത്. അതിനാൽ തന്നെ ബിഎസ്-VI മോട്ടോർസൈക്കിളിന്റെ വില 2.5 ലക്ഷം രൂപയായി കുറയുമെന്നാണ് സൂചനയും.

നിലവിലുണ്ടായിരുന്ന ബിഎസ്-IV മോഡലിന് 2.98 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. ബോഡി പാനലുകൾ, ലൈറ്റുകൾ, ബ്രേക്കുകൾ, ടയറുകൾ എന്നിവ ഉൾപ്പെടുന്ന നിഞ്ച 300-ന്റെ പ്രാദേശികവൽക്കരണ ഉള്ളടക്കം കവസാക്കി വർധിപ്പിച്ചത് 2018 ലാണ്.
MOST READ: സൂപ്പർവെലോസിന്റെ ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

ബിഎസ്-IV മോഡലിന് 296 സിസി പാരലൽ-ട്വിൻ എഞ്ചിനായിരുന്നു കരുത്ത് പകർന്നിരുന്നത്. ഇത് 11,000 rpm-ൽ 39 bhp പവറും 10,000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും വാഗ്ദാനം ചെയ്തിരുന്നു.

സവിശേഷതകൾ, സ്റ്റൈലിംഗ് എന്നിവയിൽ കുറഞ്ഞ മാറ്റങ്ങളോടെ നിഞ്ച 300 ന്റെ ബിഎസ്-VI വേരിയന്റിന് സമാന സജ്ജീകരണം ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനോടൊപ്പം ഇന്ത്യൻ റെട്രോ-ക്ലാസിക് റോഡ്സ്റ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് കവസാക്കി W175 മോഡലിനെ കൂടി അവതരിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
MOST READ: കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

റോയൽ എൻഫീൽഡിന്റെ കുത്തകയായ ഈ ശ്രേണി പിടിച്ചെടുക്കാനാണ് കവസാക്കി ഇതിലൂടെ ശ്രമിക്കുന്നത്. അടുത്ത വർഷത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലായിരിക്കും W175.

സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് 177 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 13.05 bhp കരുത്തിൽ 13.2 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. വിപണിയിൽ എത്തുമ്പോൾ ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും ബൈക്കിന് എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക


Click it and Unblock the Notifications