കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

കാണാൻ വളരെ കൗതുകമുള്ളതും ഏവരും ഒന്ന് നോക്കി നിക്കുന്നതുമായ ശൈലിയുള്ളവരുമാണ് മങ്കി ബൈക്കുകളുടേത്. എന്നാൽ ഇന്ത്യക്കാർക്ക് ഇവരോട് അത്ര പ്രിയമില്ല എന്നതിനു തെളിവായിരുന്നു ഹോണ്ട നവിയുടെ പരാജയം.

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

ആഗോളതലത്തിൽ ഹോണ്ട ഗ്രോം 125, അല്ലെങ്കിൽ ചില വിപണികളിൽ വിളിക്കപ്പെടുന്ന MSX125 എന്നീ മോഡലുകളാണ് ഈ സെഗ്മെന്റിലെ രാജാക്കൻമാർ. എന്നാൽ ഇവയെ വെല്ലുവിളിക്കാൻ ചൈനയിൽ നിന്നും ഒരു മോഡൽ കൂടി എത്തിയിരിക്കുകയാണ്.

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

മിനോ എന്ന പേരിൽ ഒരു പുതിയ മിനി മോട്ടോ മങ്കി ബൈക്കിനെ ട്രോമോക്‌സാണ് വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് ഇലക്ട്രിക് സ്റ്റാർട്ടപ്പിന്റെ ആദ്യ ഓഫറാണെങ്കിലും കാഴ്ച്ചയിൽ മനോഹരവും രസകരവുമാണിത്.

MOST READ: ലെഡ്-ആസിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഒഖിനാവ

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

ചുരുങ്ങിയ-സൂപ്പർ-മോട്ടോ നിലപാടോടെ മിനോയ്ക്ക് തികച്ചും യൂറോപ്യൻ ഡിസൈനാണ് ലഭിക്കുന്നത്. അനുഭവം ശരിയായി ലഭിക്കുന്നതിന് ട്രോമോക്സ് ഒരു ഇറ്റാലിയൻ ഡിസൈനിംഗ് സ്ഥാപനവുമായി യോജിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

യഥാർത്ഥ മങ്കി ബൈക്ക് ഫാഷനിൽ നിന്ന് ഓരോ മിനോയും മറ്റൊന്നിൽ നിന്ന് കഴിയുന്നത്ര വ്യത്യസ്തമായി മാറ്റുന്നതിന് ഇഷ്‌ടാനുസൃതമാക്കാവുന്ന നിരവധി ഓപ്ഷനുകളും കമ്പനി ഉപഭോക്താക്കൾക്കായി അണിനിരത്തുന്നുണ്ട്.

MOST READ: സീഹോ സൈബർ ഇലക്ട്രിക് സ്കൂട്ടർ കൺസെപ്റ്റുമായി സിഎഫ് മോട്ടോ

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

എഞ്ചിൻ 2.5 കിലോവാട്ട് മോട്ടോർ ഉപയോഗിച്ചാണ് കരുത്ത് നേടുന്നത്. ട്രോമോക്‌സ് മിനോയ്ക്ക് പരമാവധി 60 കിലോമീറ്റർ വേഗതയാണ് കൈവരിക്കാൻ സാധിക്കുന്നത്. 2.3 കിലോവാട്ട് മുതൽ 1.3 കിലോവാട്ട് വരെ നാല് ബാറ്ററി ഓപ്ഷനുകൾ ബൈക്കിൽ ലഭ്യമാണ്.

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

ഏറ്റവും വലിയ ബാറ്ററിയിൽ മിനോ 118 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ട്രോമോക്സ് അവകാശപ്പെടുന്നത്. എന്നിരുന്നാലും ഈ കണക്ക് നേടുന്നതിന് നിങ്ങൾ 30 കിലോമീറ്റർ വേഗതയിൽ താഴെ മാത്രമേ സഞ്ചരിക്കാവൂ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

MOST READ: മോഡൽ നിരയിലുടനീളം വിലവർധിപ്പിക്കാനൊരുങ്ങി മാരുതി

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

ഒരു അപ്സൈഡ് ഡൗൺ ഫോർക്ക്, മോണോഷോക്ക്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ എന്നീ സവിശേഷതകളുള്ള ട്രോമോക്‌സ് മിനോ ശരിക്കും ഒരു മോട്ടോർസൈക്കിൾ ശൈലി തന്നെയാണ് മുമ്പോട്ടുവെക്കുന്നത്.

കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

മിനോയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ട്രോമോക്സ് ഇതുവരെ പദ്ധതികളൊന്നും തന്നെയില്ല. കമ്പനി നിലവിൽ യൂറോപ്പിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമാണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read Articles

Malayalam
English summary
Tromox Unveiled The Mino Electric Monkey Bike. Read in Malayalam
Story first published: Friday, December 11, 2020, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X