സൂപ്പർവെലോസിന്റെ ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

ലിമിറ്റഡ് എഡിഷൻ സൂപ്പർവെലോസ് ആൽപൈൻ പുറത്തിറക്കി ഇറ്റാലിയൻ ആഢംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ എംവി അഗസ്റ്റ.

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

ആൽപൈനിന്റെ A110 സൂപ്പർ സ്പോർട്‌സ് കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് ബൈക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

മോട്ടോർസൈക്കിളിന്റെ പരിമിതമായ 110 യൂണിറ്റുകൾ മാത്രമേ എംവി അഗസ്റ്റ നിർമിക്കുകയുള്ളൂ. 36,300 യൂറോ അതായത് ഏകദേശം 32.55 ലക്ഷം രൂപയാണ് സൂപ്പർവെലോസ് ആൽപൈൻ എഡിഷന്റെ വില.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് ആൽപൈനിലെ ബ്ലൂ കളർ ആൽപൈൻ A110 മോഡലുമായി പൊരുത്തപ്പെടുന്ന അതേ നിറത്തിലാണ് ബൈക്കിനെ ഒരുക്കിയിരിക്കുന്നതും. ബ്ലൂ സ്റ്റിച്ചിംഗ് ഉള്ള അൽകന്റാര സീറ്റുകൾ, ഫ്യുവൽ ടാങ്കിൽ ലെതർ സ്ട്രാപ്പ്, CNC മെഷീൻ ചെയ്ത ബ്ലാക്ക് റിംസ് തുടങ്ങിയ സവിശേഷതകളും മോട്ടോർസൈക്കിളിൽ ഉണ്ട്.

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് ഇറ്റാലിയൻ, ഫ്രഞ്ച് ഫ്ലാഗുകളും ലഭിക്കുന്നുണ്ട്. ആരോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഡെഡിക്കേറ്റഡ് മാപ്പുള്ള കൺട്രോൾ യൂണിറ്റ്, CNC ഫ്യുവൽ ക്യാപ്, പിൻ സീറ്റ് കവർ, ഇഷ്‌ടാനുസൃത ബൈക്ക് കവർ, ഒറിജിൻ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന റേസിംഗ് കിറ്റ് തുടങ്ങിയവയും വാങ്ങുന്നവർക്ക് ലഭിക്കും.

MOST READ: കാണാൻ ഏറെ കൗതുകം; മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

ചെയിൻ കവർ, എയർ ഡക്റ്റ് കവറുകൾ, മഡ്‌ഗാർഡുകൾ, ലോവർ ഫെയറിംഗ് തുടങ്ങിയ ഘടകങ്ങൾ കാർബൺ ഫൈബറിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ എംവി റൈഡ് ആപ്പിനൊപ്പം പ്രവർത്തിക്കുന്നു.

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

798 സിസി, ഇൻ‌ലൈൻ ത്രീ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സൂപ്പർ‌വെലോസ് ആൽപൈനിന്റെ ഹൃദയം. ഇത് F3 800 ൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നത് ശ്രദ്ധേയമാണ്. 13,000 rpm-ൽ പരമാവധി 145 bhp കരുത്തും 10,100 rpm-ൽ 88 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്.

MOST READ: ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

റേസിംഗ് കിറ്റിനൊപ്പം പവർ കണക്കുകൾ വ്യത്യാസപ്പെടും. അതായത് കൂട്ടിച്ചേർക്കലിനൊപ്പം 13,250 rpm-ൽ എഞ്ചിൻ 151 bhp കരുത്താണ് വികസിപ്പിക്കുന്നത്. സ്ലിപ്പർ ക്ലച്ചും ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുമുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

മോട്ടോർസൈക്കിളിന് പരമാവധി 240 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ സസ്പെൻഷൻ ചുമതലകൾക്കായി മർസോച്ചി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും സാച്ച്സ് റിയർ മോണോ ഷോക്കും ഉൾപ്പെടുന്നു.

MOST READ: 390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

സൂപ്പർവെലോസ് ആൽപൈൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി എംവി അഗസ്റ്റ

ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ട്വിൻ 320 mm ഡിസ്കുകളും പിന്നിൽ 220 mm റോട്ടറും ഉൾപ്പെടുന്നു. രണ്ടും ബ്രെംബോ-സോഴ്‌സ്ഡ് കോളിപ്പറുകളാണ്. എല്ലാ എംവി അഗസ്റ്റ മോഡലുകൾക്കും സമാനമായി ഈ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന് മൂന്ന് വർഷത്തെ വാറണ്ടിയുടെ പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
MV Agusta Unveiled The Limited Edition Superveloce Alpine. Read in Malayalam
Story first published: Friday, December 11, 2020, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X