390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനായി സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം. മോട്ടോര്‍സൈക്കിളിനായുള്ള സ്പോക്ക് വീലുകള്‍ ഇപ്പോള്‍ കെടിഎമ്മിന്റെ പവര്‍പാര്‍ട്ട്‌സ് കാറ്റലോഗില്‍ ലഭ്യമാണ്.

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

എന്നിരുന്നാലും, ഇതിനുള്ള വിലകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്റ്റോക്ക് കാസ്റ്റ് അലോയ് വീലുകളില്‍ നിന്ന് സ്റ്റീല്‍ സ്പോക്ക് റിമ്മുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ അധിക ഭാഗങ്ങളും സ്പോക്ക് വീല്‍സ് കിറ്റ് വാഗ്ദാനം ചെയ്യുന്നു.

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

സ്പോക്ക് റിംസിനൊപ്പം, പാക്കേജിന്റെ ഭാഗമായി കെടിഎം ഫ്രണ്ട്, റിയര്‍ ഡിസ്‌കുകളും ഒരു സ്‌പ്രോക്കറ്റും വാഗ്ദാനം ചെയ്യുന്നു. കാസ്റ്റ് വീലുകളില്‍ നിന്ന് സ്പോക്ക് റിമ്മുകളിലേക്കുള്ള മാറ്റം കെടിഎം 390 അഡ്വഞ്ചര്‍ ഓഫ്-ടാര്‍മാക് ഓടിക്കുമ്പോള്‍ മികച്ച ബാലന്‍സും കാഠിന്യവും ആത്മവിശ്വാസവും വാഗ്ദാനം ചെയ്യും.

MOST READ: കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

ഓഫ്-റോഡിംഗ് കഴിവുകളുടെ അടിസ്ഥാനത്തില്‍ 390 അഡ്വഞ്ചര്‍ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് കാസ്റ്റ് റിം. എന്നിരുന്നാലും, പുതിയ സ്പോക്ക് റിംസ് ഉപയോഗിച്ച്, ഓഫ്-റോഡിംഗ് സമയത്ത് കെടിഎം 390 അഡ്വഞ്ചര്‍ കൂടുതല്‍ കഠിനമാകും.

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

പുതിയ സ്പോക്ക് റിം പാക്കേജിന് പുറമെ മറ്റ് മാറ്റങ്ങളൊന്നും ബൈക്കില്‍ അവതരിപ്പിച്ചിട്ടില്ല. 390 അഡ്വഞ്ചറിനായ നിരവധി ആക്സസറികളും ഭാഗങ്ങളും കെടിഎം വാഗ്ദാനം ചെയ്യുന്നു. പന്നിയേഴ്‌സ്, ടാങ്ക് ബാഗ്, ടോപ്പ് ബോക്‌സ്, റിയര്‍ റാക്ക്, സാഡില്‍ ബാഗുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: മാഗ്നൈറ്റായി തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

390 അഡ്വഞ്ചറിന്, ഡ്യൂക്ക് RC300-ല്‍ വാഗ്ദാനം ചെയ്യുന്ന അതേ 373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. 9,000 rpm-ല്‍ 43 bhp കരുത്തും 7,000 rpm-ല്‍ 37 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

നിരവധി അന്താരാഷ്ട്ര വിപണികളിലും ലഭ്യമായ ഏറ്റവും മികച്ച അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കെടിഎം 390 അഡ്വഞ്ചര്‍. അടുത്തിടെയാണ് മോഡലിന്റെ ചെറിയ പതിപ്പായ 250 അഡ്വഞ്ചറിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

MOST READ: ഇലക്ട്രിക് റേഞ്ച് റോവർ ക്ലാസിക്കിന്റെ ഉത്പാദനം ആരംഭിച്ച് ലുനാസ്

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയര്‍ എന്നിവ 390 അഡ്വഞ്ചറിന്റെ സവിശേഷതകളാണ്. സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ യഥാക്രമം 170 mm, 177 mm ട്രാവലുള്ള USD WP ഫ്രണ്ട് ഫോര്‍ക്കുകള്‍, WP അപെക്‌സ് റിയര്‍ മോണോഷോക്ക് എന്നിവ ഉള്‍പ്പെടുന്നു.

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

വൈറ്റ്, ഓറഞ്ച് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ മാത്രമാണ് കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ എത്തുക. പുതിയ മോഡല്‍ വിപണിയില്‍ എത്തിയതോടെ 250 അഡ്വഞ്ചറാണ് ഇപ്പോള്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ AVD ഓഫര്‍. 390 അഡ്വഞ്ചര്‍ ലൈനപ്പില്‍ മുകളിലാണ് ഈ മോഡല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ക്രിസ്മസ് സർപ്രൈസ് ഓഫറുമായി എംജി

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച് കെടിഎം

250 അഡ്വഞ്ചര്‍ അതിന്റെ വലിയ സഹോദരങ്ങളുടേതിന് സമാനമായ രൂപകല്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നു, അതേസമയം ഡ്യൂക്ക് 250 സഹോദരങ്ങളില്‍ നിന്ന് കടമെടുത്ത 249 സിസി എഞ്ചിനാണ് ഇതിന് കരുത്ത് നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure Now Comes With Spoke Wheels. Read in Malayalam.
Story first published: Thursday, December 10, 2020, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X