കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

കിയ മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം സമ്മാനിച്ച മോഡലാണ് സെല്‍റ്റോസ്. വിപണിയിലെത്തിയ നാളുകളില്‍ തന്നെ ജനപ്രീയ മോഡലായി മാറാനും വാഹനത്തിന് സാധിച്ചു.

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

ഇന്ന് സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകൂടിയാണിത്. കിയ സെല്‍റ്റോസിന്റെ വാര്‍ഷിക പതിപ്പും അടുത്തിടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ടസ്‌ക് ആകൃതിയിലുള്ള സ്‌കിഡ് പ്ലേറ്റ്, റിയര്‍ ബമ്പറില്‍ ടാംഗറിന്‍ ആക്സന്റുകള്‍, ടാംഗറിന്‍ ആക്സന്റുകളുള്ള സൈഡ് സില്‍, ബ്ലാക്ക് 17 ഇഞ്ച് അലോയ് വീലുകള്‍, സ്പോര്‍ട്ടി അപ്പീലിനായി ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ കോസ്‌മെറ്റിക് നവീകരണങ്ങളോടെയാണ് വാര്‍ഷിക പതിപ്പ് വിപണിയില്‍ എത്തുന്നത്.

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും റിമോര്‍ട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ടര്‍ ബട്ടണുള്ള സ്മാര്‍ട്ട് കീയും ഇത് വാഗ്ദാനം ചെയ്യുന്നു. ഒരു ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം അവരുടെ വാഹനം സമയബന്ധിതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നത് പ്രധാനമാണ്.

MOST READ: ടൈറ്റൻ പിക്കപ്പ് ശ്രേണിയെ ഇലക്ട്രിക്കായി മാറ്റാനൊരുങ്ങി നിസാൻ

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

സെല്‍റ്റോസിന്റെ കാത്തിരിപ്പ് കാലാവധി വെറും 15 ദിവസമായിരുന്നു. എന്നാല്‍ കൊവിഡ്-19 വന്നതോടെ ഇത് വര്‍ധിച്ചു. എന്നിരുന്നാലും, ലോക്ക്ഡൗണ്‍ കുറയുകയും എസ്‌യുവിയുടെ ആവശ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ഇപ്പോള്‍ കാത്തിരിപ്പ് കാലയളവ് വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

നിലവിലെ സാഹചര്യത്തില്‍ സെല്‍റ്റോസിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 4 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. കുറച്ച് കാലമായി വില്‍പ്പനയ്ക്കെത്തിയ ഒരു എസ്‌യുവിയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള കാത്തിരിപ്പ് കാലയളവ് വളരെ കൂടുതലാണ്. ചുരുക്കി പറഞ്ഞാല്‍, സെല്‍റ്റോസിന്റെ എല്ലാ വകഭേദങ്ങള്‍ക്കും നിങ്ങള്‍ അല്‍പ്പം കാത്തിരിക്കേണ്ടിവരും.

MOST READ: മാഗ്നൈറ്റായി തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

നിലവില്‍, ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് GTX പതിപ്പിനാണ്. ഇതിനായി നിങ്ങള്‍ 3-4 ആഴ്ച കാത്തിരിക്കേണ്ടിവരും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ GTX പ്ലസ് 10-11 ആഴ്ച കാത്തിരിക്കേണ്ടിവരും, ഇത് ഏകദേശം 2.5 മാസം വരെ വിവര്‍ത്തനം ചെയ്യും.

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

GTX പ്ലസിനും 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ എല്ലാ വകഭേദങ്ങള്‍ക്കും, കാത്തിരിപ്പ് കാലയളവ് 14-15 ആഴ്ചയാണ്, ഇത് 3 മുതല്‍ 3.5 മാസം വരെ വിവര്‍ത്തനം ചെയ്യുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ എല്ലാ വകഭേദങ്ങളുടെ കാത്തിരിപ്പ് കാലയളവ് 15-16 ആഴ്ചയാണ്. ഇത് ഏകദേശം 3.5 മാസം മുതല്‍ 4 മാസം വരെ കണക്കാക്കപ്പെടുന്നു.

MOST READ: ഇലക്ട്രിക് റേഞ്ച് റോവർ ക്ലാസിക്കിന്റെ ഉത്പാദനം ആരംഭിച്ച് ലുനാസ്

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

അത് വളരെ നീണ്ട കാത്തിരിപ്പ് കാലഘട്ടമാണ്. ഇത്രയും നീണ്ട കാത്തിരിപ്പിന് പിന്നിലെ കാരണം സംബന്ധിച്ച് കിയ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ല. വിപണിയില്‍ എത്തിയതിന് ശേഷം നാളിതുവരെ 1.25 ലക്ഷത്തിലധികം യൂണിറ്റ് വിറ്റഴിച്ചു. കാര്‍ പുറത്തിറക്കി 14 മാസത്തിന് ശേഷമാണ് വില്‍പ്പന നാഴികക്കല്ല് പിന്നിടുന്നത്.

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi VGT ഡീസല്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു എഞ്ചിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, IVT, 7 DCT എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

MOST READ: ടിബൈക്ക് വണ്‍ പ്രോ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്‍ട്രോണ്‍

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില. ടൈഗര്‍-നോസ് ഫ്രണ്ട് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, 8.0 ഇഞ്ച് ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്.

കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇക്കോ കോട്ടിംഗ്, മൗണ്ടഡ് കണ്‍ട്രോകളുള്ള എട്ട് സ്പീക്കര്‍ ബോസ് സൗണ്ട് മള്‍ട്ടി-ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വെന്റിലേറ്റഡ്, പവര്‍ സീറ്റുകള്‍, സ്മാര്‍ട്ട് പ്യുവര്‍ എയര്‍ തുടങ്ങിയവയും ഫീച്ചര്‍ ലിറ്റസ്റ്റില്‍ ഇടംപിടിക്കുന്നു.

Most Read Articles

Malayalam
English summary
Kia Seltos Waiting Period Up To 4 Months For Top Variants. Read in Malayalam.
Story first published: Thursday, December 10, 2020, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X