ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

ഏഴ് സീറ്റര്‍ വാഹനങ്ങളുടെ ആവശ്യകത രാജ്യത്ത് വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകളില്‍ നിന്ന് ഇത് കാണാന്‍ കഴിയും.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

ഈ ശ്രേണിയില്‍ ഇന്ന് നിരവധി മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യവുമാണ്. താങ്ങാനാകുന്ന വിലയില്‍ എത്തുന്ന ഏതാനും മോഡലുകളെ പരിചയപ്പെടാം.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

1. മാരുതി ഈക്കോ

ശ്രേണിയില്‍ ഏറ്റവും താങ്ങാവുന്ന മോഡലാണ് മാരുതി ഈക്കോ. വിശാലമായ ക്യാബിന്‍ മോഡലില്‍ നിര്‍മ്മാതാക്കാള്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ വാഹനം ലഭ്യമാകും.

MOST READ: ഹാർലിയുടെ 2021 മോഡൽ ലൈനപ്പ് പ്രഖ്യാപനം ജനുവരിയിൽ; കാത്തിരിപ്പ് പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിനായി

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

പെട്രോള്‍ പതിപ്പിന് 3.81 ലക്ഷം രൂപ മുതല്‍ 4.22 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സിഎന്‍ജി പതിപ്പിന് 4.95 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈക്കോയ്ക്കും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 73 bhp കരുത്തും 101 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റ് 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: വിഷൻ-ഇൻ എസ്‌യുവിയുടെ ഔദ്യോഗിക പേര് വെളിപ്പെടുത്താൻ തയാറെടുത്ത് സ്കോഡ

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

2. ഡാറ്റ്‌സന്‍ ഗോ പ്ലസ്

ബിഎസ് VI-ലേക്ക് നവീകരിച്ച പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

MOST READ: ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ എത്തുന്ന് വാഹനത്തിന്റെ കരുത്തും ടോര്‍ഖും.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

എന്നാല്‍ സിവിടി ഗിയര്‍ബോക്‌സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ഖിലും കരുത്തിലും വ്യത്യാസമുണ്ട്. ഇത് 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: മീറ്റിയോര്‍ 350 യൂറോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

മാനുവല്‍ പതിപ്പിന് 4.20 ലക്ഷം രൂപ മുതല്‍ 6.26 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. സിവിടി പതിപ്പിന് 6.70 ലക്ഷം രൂപ മുതല്‍ 6.90 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

3. റെനോ ട്രൈബര്‍

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയില്‍ നിന്നുള്ള ജനപ്രീയ വാഹനമാണ് ഇന്ന് ട്രൈബര്‍. പ്രതിമാസ വില്‍പ്പനയിലും മികച്ച വില്‍പ്പന ട്രൈബര്‍ നേടിയെടുക്കുന്നു.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

ബിഎസ് VI-ലേക്ക് നവീകരിച്ച 1.0 ലിറ്റര്‍ എഞ്ചിനാണ് ട്രൈബറിന് കരുത്ത് നല്‍കുന്നത്. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാഹനം ലഭ്യമാണ്. മാനുവല്‍ പതിപ്പിന് 5.12 ലക്ഷം രൂപ മുതല്‍ 6.95 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുമ്പോള്‍, എഎംടി പതിപ്പിന് 6.30 ലക്ഷം രൂപ മുതല്‍ 7.35 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

4. മാരുതി എര്‍ട്ടിഗ

ഈ ശ്രേണിയിലെ മിന്നും താരമാണ് മാരുതി എര്‍ട്ടിഗ. അടുത്തിടെ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിര്‍മ്മാതാക്കള്‍ സമ്മാനിച്ചിരുന്നു. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് വില്‍ക്കുന്നത്. ഈ യൂണിറ്റ് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി നല്‍കിയിരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി ഓപ്ഷന്‍ എസ്-സിഎന്‍ജി എന്ന് വിളിക്കുന്ന ഒരേയൊരു എംപിവി കൂടിയാണിത്. മാനുവല്‍ പതിപ്പിന് 7.59 ലക്ഷം മുതല്‍ 9.71 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് യൂണിറ്റിന് 9.36 ലക്ഷം രൂപ മുതല്‍ 10.13 ലക്ഷം രൂപ വരെ നല്‍കണം. സിഎന്‍ജി പതിപ്പിന് 8.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

5. മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ബൊലേറോ ഇപ്പോഴും എല്ലാ മാസവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. അസംസ്‌കൃതവും കാലഹരണപ്പെട്ടതുമാണെന്ന് തോന്നുമ്പോള്‍, അതിന്റെ പരുഷവും ഹാര്‍ഡിയും വിശ്വസനീയവുമായ സ്വഭാവം വാങ്ങലുകാരെ ആകര്‍ഷിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 7 സീറ്റര്‍ മോഡലുകള്‍

എന്നിരുന്നാലും, രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ ഇടുങ്ങിയതാണ്. 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 8.01 ലക്ഷം രൂപ മുതല്‍ 9.01 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Most Affordable 7 Seater Cars In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X