Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മീറ്റിയോര്‍ 350 യൂറോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്
മീറ്റിയോര്‍ 350 യൂറോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും ബൈക്ക് ലഭ്യമാകും.

GBP 3749 (ഏകദേശം 3.69 ലക്ഷം രൂപ) വിലയിലാണ് ബൈക്കിനെ യൂറോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന അതേ മോഡല്‍ തന്നെയാണ് ഇത്. ഫീച്ചറുകളിലോ, എഞ്ചിനിലോ നിര്‍മ്മാതാക്കള്‍ മാറ്റങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല.

തണ്ടര്‍ബേര്‍ഡിന്റെ പിന്‍ഗാമിയായി അടുത്തിടെയാണ് മീറ്റിയോര്‍ 350-യെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. പുതിയ 349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോറിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന് 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
MOST READ: മാഗ്നൈറ്റായി തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന സവിശേഷത. ഇന്ത്യന്‍ വിപണിയില്‍ പ്രാരംഭ പതിപ്പിന് 1.75 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന് കേസ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.
MOST READ: ഇലക്ട്രിക് റേഞ്ച് റോവർ ക്ലാസിക്കിന്റെ ഉത്പാദനം ആരംഭിച്ച് ലുനാസ്

ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, ഫോര്‍വേഡ് ഫുട്പെഗുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.

റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്കോഡ ഒക്ടാവിയ

സുരക്ഷയ്ക്കായി ബൈക്കിന്റെ മുന്നില്‍ 300 mm ഡിസ്ക്കും പിന്നില്‍ 270 mm ഡിസ്ക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. മുന്നില്‍ 41 mm ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഹോണ്ട ഹൈനസ് CB350, ബെനലി ഇംപെരിയാലെ 400, ജാവ 300 എന്നിവരാണ് മീറ്റിയോറിന്റെ വിപണിയിലെ എതിരാളികള്‍.