ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

കോമ്പസ് എസ്‌യുവിക്ക് വൻ ഓഫറുമായി ഇന്ത്യയിലെ തെരഞ്ഞെടുത്ത ജീപ്പ് ഡീലർഷിപ്പുകൾ. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോംപ്ലിമെന്ററി ആക്സസറീസ്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

1.80 ലക്ഷം രൂപ വരെ ഓഫർ, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 50,000 രൂപ വിലയുള്ള ആക്‌സസറികൾ, 20,000 രൂപ ലോയൽറ്റി ബോണസ് എന്നിവയുമായാണ് ജീപ്പ് കോമ്പസ് ലഭ്യമാകുന്നത്. അതേസമയം ബ്രാൻഡിന്റെ പ്രീമിയം മോഡലായ റാങ്‌ലറിൽ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

അമേരിക്കൻ എസ്‌യുവി വാഹന നിർമാതാക്കളായ ജീപ്പ് 2017-ലാണ് കോമ്പസ് എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്തുന്നത്. വർഷങ്ങളായി ഒരു മോഡലുമായി മുമ്പോട്ടു പോവുന്ന ബ്രാൻഡ് സമീപഭാവിയിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്.

MOST READ: മാഗ്നൈറ്റായി തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

ഇന്ത്യയിൽ കാര്യമായ വിൽപ്പനയൊന്നുമില്ലാത്ത കോമ്പസിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ച് വിപണി പിടിക്കാനാണ് പുതിയ ഇയർ എൻഡ് ആനുകൂല്യങ്ങളുമായി ജീപ്പ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാനും ഓഫർ സഹായിക്കും.

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

ജീപ്പ് നിലവിൽ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം തന്നെ ചൈനയിലെ ഗ്വാങ്‌ഷോ ഓട്ടോ ഷോയിൽ കമ്പനി പുതിയ മോഡലിനെ പ്രദർശിപ്പിച്ചിരുന്നു. അതിൽ കണ്ട അതേ അപ്‌ഡേറ്റുകൾ ഇന്ത്യൻ പതിപ്പിലേക്കും എത്തിക്കാനാണ് ബ്രാൻഡിന്റെ ശ്രമം.

MOST READ: റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

അടുത്ത വർഷത്തോടെ മുഖംമിനുക്കിയ എസ്‌യുവി നിരത്തിലെത്തുമെന്നാണ് പറയപ്പെടുന്നത്. നിലവിൽ 16.49 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണ് കോമ്പസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. വിപണിയിൽ ഫോക്സ്‍വാഗൺ ടി-റോക്ക്, സ്കോഡ കരോക്ക്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നീ മോഡലുകളുമായാണ് കോമ്പസ് മാറ്റുരയ്ക്കുന്നത്.

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം അണിനിരക്കുന്നത്. ആദ്യത്തേത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഉപയോഗിച്ച് തെരഞ്ഞെടുക്കാം. രണ്ടാമത്തേതിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് ലഭ്യമാണ്.

MOST READ: 2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

പുതിയ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പിന്നാലെ ഏഴ് സീറ്റർ വേരിയന്റും ആഭ്യന്തര വിപണിയിൽ ഇടംപിടിക്കും. ഇത് വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്‌ടർ പ്ലസ് മോഡലുകളുമായി മത്സരിക്കാനാണ് സാധ്യത.

ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ജീപ്പ് ഏഴ് സീറ്റ് എസ്‌യുവിക്ക് കോമ്പസിൽ പ്രവർത്തിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പ് ലഭിക്കുമെന്നാണ് സൂചന. ഇത് 200 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ റീ-ട്യൂൺ ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Discounts Up To Rs 3 Lakh On Jeep Compass SUV. Read in Malayalam
Story first published: Thursday, December 10, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X