2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

സ്വീഡിഷ് ആഢംബര വാഹന നിർമാതാക്കളായ വോൾവോ തങ്ങളുടെ മൂന്നാംതലമുറ S60 സെഡാനെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെടുത്തിയത്. പുതിയ മോഡലിനായുള്ള ബുക്കിംഗ് 2021 ജനുവരി 21 മുതല്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

തുടർന്ന് മാര്‍ച്ച് 21 മുതല്‍ വാഹനം ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങുമെന്നും വോൾവോ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയുമായി മാറ്റുരയ്ക്കുന്ന കാറിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

സ്പോർട്ടി ഡിസൈനിനു പകരം S60-ന് സമകാലികമായ ഒരു ശൈലിയാണ് വോൾവോ സമ്മാനിക്കുന്നത്. എന്നാൽ സെഡാൻ വളരെ ആഢംബരമായി കാണപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. 4,761 മില്ലീമീറ്റർ നീളവും 2,040 മില്ലീമീറ്റർ വീതിയും 1,431 മില്ലീമീറ്റർ ഉയരവും 2,872 മില്ലിമീറ്റർ വീൽബേസുമാണ് പുതുതലമുറ മോഡലിനുള്ളത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ക്രിസ്മസ് സർപ്രൈസ് ഓഫറുമായി എംജി

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

മറ്റ് പുതിയ വോൾവോ കാറുകളെ പോലെ തന്നെ ഇതും തോറിന്റെ ഹാമർ ഡിസൈനിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് അവതരിപ്പിക്കുന്നത്. പുനർനിർമിച്ച റിയർ എൻഡ് ഇപ്പോൾ സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ നേടുന്നു.

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

എന്തിനധികം, മേക്കോവർ കാറിനായി പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവുമായി ജോടിയാക്കിയ ലംബമായി ഘടിപ്പിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് S60 സെഡാന് ലഭിക്കുന്നു.

MOST READ: നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

അതോടൊപ്പം പനോരമിക് സൺറൂഫ്, ഫോർ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളും ക്യാബിനിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

സുരക്ഷാ ഉപകരണങ്ങളിൽ പൈലറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് എയ്ഡ്, ഓൺകമിങ് മിറ്റിഗേഷൻ ബൈ ബ്രേക്കിംഗ്, സിറ്റി സേഫ്റ്റി വിത്ത് സ്റ്റിയറിംഗ് സപ്പോർട്ട്, ഹിൽ സ്റ്റാർട്ട് അസിസ്റ്റുള്ള ബ്രേക്കുകൾ, ഡ്രൈവർ അലേർട്ട് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

ഇന്ത്യൻ വിപണിക്കായി S60-യിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാത്രമേ വോൾവോ വാഗ്ദാനം ചെയ്യുകയുള്ളൂ. അതായത് പ്രീമിയം മോഡലിന് ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭിക്കില്ലെന്ന് സാരം. ഈ പെട്രോൾ യൂണിറ്റ് പരമാവധി 188 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2021 മോഡൽ വോൾവോ S60 സെഡാന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മാർച്ചിലായിരിക്കും പുതിയ 2021 മോഡൽ വോൾവോ S60 സെഡാനായുള്ള വിലയും പ്രഖ്യാപിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
2021 Volvo S60 Official Details Revealed. Read in Malayalam
Story first published: Thursday, December 10, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X