ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര
ഗസ്റ്റോ സ്‌കൂട്ടർ, സെഞ്ചുറോ കമ്മ്യൂട്ടർ, മോജോ സ്‌പോർട്‌സ്-ടൂറർ എന്നീ പരിമിതമായ ഉൽപ്പനങ്ങളുമായി ഇന്ത്യൻ ഇരുചക്ര വാഹന വിപണയിൽ സാന്നിധ്യമറിയിച്ച ബ്രാൻഡായിരുന്നു മഹീന്ദ്ര ടു വീലേഴ്‌സ്.

മാന്യമായ വിൽപ്പന നേടിയിരുന്നെങ്കിലും 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നിലവിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് ഇവ വിധേയമായിട്ടില്ല.വിശാലമായ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ മഹീന്ദ്ര ഉൽപ്പന്നങ്ങൾക്ക് ആനുകാലിക പരിഷ്ക്കരണങ്ങൾ പിന്തുണയ്‌ക്കാത്തതിനാൽ വലിയ വിജയത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല എന്നതും യാഥാർഥ്യമാണ്.

എന്നാൽ 2015 ൽ അവതരിപ്പിച്ച മോജോ തുടക്കം മുതൽ തന്നെ വിലകുറഞ്ഞ ഒരു ഉൽപ്പന്നമായിരുന്നു. അതിന്റെ ടൂറിംഗ് കഴിവുകൾ വിപണിയിൽ പ്രശസ്തി നേടുകയും ചെയ്തു.
MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

മോജോയെ ഒരു ഘട്ടത്തിൽ രണ്ട് വേരിയന്റുകളായാണ് മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഇരട്ട എക്‌സ്‌ഹോസ്റ്റുകളോടെ വന്ന XT300, ഭാരം കുറഞ്ഞ UT300 സിംഗിൾ എക്‌സ്‌ഹോസ്റ്റ് എന്നിവയായിരുന്നു മോജോ നിരയിൽ ഇടംപിടിച്ചിരുന്നത്.

മോജോയെ ഒരു ഘട്ടത്തിൽ രണ്ട് വേരിയന്റുകളായാണ് മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഇരട്ട എക്‌സ്‌ഹോസ്റ്റുകളോടെ വന്ന XT300, ഭാരം കുറഞ്ഞ UT300 സിംഗിൾ എക്‌സ്‌ഹോസ്റ്റ് എന്നിവയായിരുന്നു മോജോ നിരയിൽ ഇടംപിടിച്ചിരുന്നത്.
MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യയുടെ സജീവമായ 250-350 സിസി സ്പോർട്സ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ പ്രവേശിക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി പുത്തൻ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടം നടത്തി വരികയാണ് കമ്പനി. ഇതിന്റെ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

ബിഎസ്-IV മോഡലിൽ നിന്ന് മാറ്റങ്ങളൊന്നും വരാനിരിക്കുന്ന മോജോയിൽ ഉണ്ടാകില്ലെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിക്കുന്നതിന് പുറമെ സ്പോർട്സ് ബൈക്കിൽ മറ്റ് മെച്ചപ്പെടുത്തലുകളൊന്നും ഉൾക്കൊള്ളുന്നില്ല.
MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ബിഎസ്-IV മോഡലിൽ 295 സിസി ലിക്വിഡ്-കൂൾഡ് DOHC ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ യൂണിറ്റാണ് മോജോയുടെ എഞ്ചിൻ. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് ഇത് 26.8 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ജാവ, ജാവ 42 മോഡലുകളിൽ മഹീന്ദ്ര ഉപയോഗിച്ച അതേ എഞ്ചിൻ തന്നെയാകും മോജോയ്ക്കും ലഭിക്കുക എന്നത് ശ്രദ്ധേയമാണ്. മോജോ ബിഎസ്-VI വിപണിയിൽ എത്താൻ അൽപ്പം വൈകിയെന്ന് പറയേണ്ടതില്ല. കാരണം ബിഎംഡബ്ല്യു G310 ഇനരട്ടകൾ മാത്രമാണ് ഇതുവരെ ബിഎസ്-VI പതിപ്പ് ഇല്ലാത്ത മറ്റൊരു മോഡലുകൾ. എന്നാൽ ഇവയും വിൽപ്പനയ്ക്ക് എത്താൻ തയാറായിരിക്കുകയാണ്.


Click it and Unblock the Notifications








