തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

തെരഞ്ഞെടുത്ത ഏതാനും മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. 2020 ജൂലൈ 31 വരെയാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ഇഎംഐ ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് ഓഫറുകള്‍. ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍ തുടങ്ങിയ ജനപ്രീയ മോഡലുകള്‍ക്ക് വകഭേദങ്ങളെ ആശ്രയിച്ച് 70,000 രൂപയുടെ ഓഫറുകളണ് ലഭിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

റെനോ ഡസ്റ്റര്‍ RXE, RXZ പെട്രോള്‍ വകഭേദങ്ങളില്‍ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

മേല്‍പ്പറഞ്ഞ ഓഫറുകള്‍ക്ക് ഒപ്പം 25,000 രൂപ അധിക ഡിസ്‌കൗണ്ടും നല്‍കിയാണ് RXS വകഭേദങ്ങള്‍ വില്‍ക്കുന്നത്. ജനപ്രീയ എംപിവിയായ ട്രൈബറിലും നിര്‍മ്മാതാക്കള്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ട്രൈബറില്‍ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും മാനുവല്‍ പതിപ്പുകളില്‍ 20,000 രൂപ വിലമതിക്കുന്ന എക്‌സ്‌ചേഞ്ച് ബോണസ് രൂപത്തില്‍ അധിക പ്രോത്സാഹനവും ലഭിക്കും.

MOST READ: ക്ലച്ച് പെഡലുകൾക്ക് വിരാമം; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി വെന്യു

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നീ ഓഫറുകളാണ് ക്വിഡില്‍ റെനോ വാഗ്ദാനം ചെയ്യുന്നത്. എല്ലാ മോഡലുകള്‍ക്കും ആദ്യത്തെ മൂന്ന് മാസത്തേക്ക് ഇഎംഐ അടവില്‍ ഇളവുകളും ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ബൈ നൗ പേ ലേറ്റര്‍ (Buy Now Pay Later) എന്നൊരു ഫിനാന്‍സ് പദ്ധതിയും ഇതിനൊപ്പം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ മൂന്ന് മാസത്തേക്ക് ഈഎംഐ അടവുകള്‍ അടയ്ക്കേണ്ട ആവശ്യമില്ല.

MOST READ: താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതേസമയം റെനോയുടെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനം ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന. CMF-A പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

More from DriveSpark

Article Published On: Saturday, July 4, 2020, 11:19 [IST]
English summary
Renault Offering A Range Of Discounts Across The Product Range In July 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X