ബിഎസ്-VI ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

ഇന്ത്യൻ 250 സിസി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ സുസുക്കിയുടെ സാന്നിധ്യമാണ് ജിക്‌സർ മോഡലുകൾ. ഈ വർഷം മെയ് അവസാനത്തോടെ ബിഎസ്-VI കംപ്ലയിന്റായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയ ബൈക്കുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് നിർമാതാക്കൾ.

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ ജിക്സർ 250 മോഡലിന് 2,041 രൂപ ഉയർന്ന് 1.65 ലക്ഷം രൂപയായി എക്സ്ഷോറൂം വില. അതേസമയം ഫെയർഡ് മോഡലായ SF 250 പതിപ്പിന് 2,140 രൂപയാണ് വർധിച്ചത്. ഇതിനായി 1.76 ലക്ഷം രൂപ ഇനി മുതൽ ഷോറൂം വിലയായി മുടക്കേണ്ടി വരും.

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

എന്നാൽ ഇതേ ബൈക്കിന്റെ മോട്ടോജിപി എഡിഷന് 2,041 രൂപയുടെ വർധവ് ലഭിച്ച് 1,76,941 രൂപയായി. ജിക്സർ SF പതിപ്പ് ഒരു സ്പോർട്സ് ടൂററും ജിക്സർ 250 നേക്കഡ് മോഡലുമാണെങ്കിലും ഇരു ബൈക്കുകൾക്കും ഒരേ അടിത്തറയാണ് ഒരുങ്ങിയിരിക്കുന്നത്. അവ ഒരു സിംഗിൾ-ഡൗൺ ട്യൂബ് ഫ്രെയിം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

MOST READ: 100 സിസി പ്ലാറ്റിനയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് അവതരിപ്പിച്ച് ബജാജ്; വില 59,373 രൂപ

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

കൂടാതെ സസ്‌പെൻഷനായി ഒരു പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് നൽകിയിരിക്കുന്ന ജിക്സർ 250 മോഡുകൾക്ക് സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസും സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

കഴിഞ്ഞ വർഷമാണ് നമ്മുടെ രാജ്യത്തെ ജനപ്രീതിയേറി വരുന്ന ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് ജിക‌്‌സർ 250 മോഡലുകൾ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഈ വിഭാഗത്തിൽ വ്യക്തമായ സ്വാധീനം നേടാനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചു. കമ്പനിയുടെ സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം (SOCS) ഉൾക്കൊള്ളുന്ന ശക്തമായ എഞ്ചിൻ രണ്ട് ബൈക്കുകൾക്കും പ്രശസ്തി നേടിക്കൊടുത്തു.

MOST READ: ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

249 സിസി എയർ-കൂൾഡ് എഞ്ചിനാണ് സുസുക്കി ജിക്സർ 250 ഇരട്ടകൾക്ക് കരുത്തേകുന്നത്. ഇത് 26.5 bhp കരുത്തിൽ 22.2 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. വില വർധനവിന് പുറമെ രണ്ട് മോഡലുകളിലും മറ്റ് മാറ്റങ്ങളൊന്നും കമ്പനി നടപ്പാക്കിയിട്ടില്ല.

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആകർഷകമായ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയ്‌ലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്പ്ലിറ്റി പില്യൺ ഗ്രാബ് റെയിലുകളുള്ള സ്‌പോർടി സ്പ്ലിറ്റ് സീറ്റിംഗ് ക്രമീകരണം, ബ്രഷ്ഡ് ഫിനിഷ് അലോയ് വീലുകൾ, ഇരട്ട ബാരൽ എക്‌സ്‌ഹോസ്റ്റ് എന്നിവ 250 ഇരട്ടകളെ ആകർഷകമാക്കുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

ടെസ്റ്റ് റൈഡുകൾ, പുതിയ വാഹന ഡെലിവറികൾ, വിൽപ്പനാനന്തര സേവനം എന്നിവ നൽകുന്ന ഡോർസ്റ്റെപ്പ് പ്രോഗ്രാമും സുസുക്കി അടുത്തിടെ പരിചയപ്പെടുത്തിയിരുന്നു. ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾക്ക് സുസുക്കി ഇരുചക്ര വാഹന ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്യാം.

ജിക്‌സർ 250 മോഡലുകളുടെ വില വർധിപ്പിച്ച് സുസുക്കി

വാഹനത്തിന്റെ സർവീസിനോ മറ്റ് ആവശ്യങ്ങൾക്കോ ഷോറൂം സന്ദർശനം ആവശ്യമായി വന്നാലോ ഈ സേവനം അടുത്തുള്ള ഡീലർഷിപ്പുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കും. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ മുഴുവൻ ഉൽപ്പന്ന ശ്രേണികളും ഈ പുതിയ സേവനത്തിന് കീഴിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, July 8, 2020, 14:17 [IST]
English summary
BS6 Suzuki Gixxer 250, Gixxer SF 250 Price Hiked. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X