ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കഴിഞ്ഞ ദിവസം പുറത്തിറക്കിയ 160 സിസി മോട്ടോർസൈക്കിളായ എക്‌സ്ട്രീം 160R-ന്റെ ഡെലിവറികൾ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. EICMA 2019 ൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 1. ആർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക് എന്നത് ശ്രദ്ധേയമാണ്.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഫെബ്രുവരിയിൽ നടന്ന ഹീറോ വേൾഡ് ഇവന്റിൽ എക്‌സ്ട്രീം 160R-ന്റെ പ്രൊഡക്ഷൻ മോഡലിനെയും കമ്പനി അവതരിപ്പിച്ചു. ഹീറോയുടെ ഏറ്റവും പുതിയ ഓഫറിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഹീറോയുടെ ആദ്യ 160 സിസി മോഡൽ

പ്രീമിയം 160 സിസി വിഭാഗത്തിലെ ഇന്ത്യൻ ബ്രാൻഡിന്റെ ആദ്യ ഉൽപ്പന്നമാണ് എക്‌സ്ട്രീം 160R. ഹീറോയുടെ ബാക്കി പെർഫോമൻസ് ബൈക്കുകളിൽ 200 സിസി എഞ്ചിനുകളാണ് പ്രവർത്തിക്കുന്നത്. എക്സ്പൾസ് റേഞ്ച്, എക്‌സ്ട്രീം 200S എന്നിവ ഈ ശ്രേണിയിൽ ഉൾപ്പെടുന്നു.

MOST READ: ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പൂർണ എൽഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സവിശേഷത തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ പുത്തൻ എക്‌സ്ട്രീം വാഗ്ദാനം ചെയ്യുമെന്നും ഹീറോ പറയുന്നു.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ശ്രേണിയിലെ മികച്ച ആക്‌സിലറേഷൻ

താരതമ്യേന ലളിതമായ 163 സിസി ടു-വാൽവ്, എയർ-കൂൾഡ് എഞ്ചിനാണ് എക്‌സ്ട്രീം 160R ന് കരുത്തേകുന്നത്. എന്നാൽ 8,500 rpm-ൽ 15 bhp കരുത്തും 6,500 rpm-ൽ14 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് കഴിവുണ്ട്.

MOST READ: അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും ഹീറോ അവകാശപ്പെടുന്നു. ഇത് ഈ സെഗ്‌മെന്റിലെ ഒരു ബൈക്കിന് ലഭ്യമാകുന്ന മാന്യമായ വേഗതയാണ്.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ ചാസി

എക്‌സ്ട്രീം 160R-ന്റെ ക്വിക്ക് ആക്സിലറേഷനെ സഹായിക്കുന്ന ഒരു വലിയ ഘടകം പുതുതായി വികസിപ്പിച്ച അതിന്റെ ഭാരം കുറഞ്ഞ ചാസിയാണ്. ഈ ഡയമണ്ട് ഫ്രെയിം 160 സിസി ബൈക്ക് നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാക്കാൻ എക്‌സ്ട്രീമിനെ സഹായിച്ചു. ഇതിന് വെറും 138.5 കിലോഗ്രാം മാത്രമാണുള്ളത്.

MOST READ: ഡേർട്ട് ബൈക്കായി രൂപം മാറിയ ഹീറോ പാഷൻ എക്സ്പ്രോ

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇത് ആസ്വാദ്യകരവും വേഗത്തിലുള്ളതുമായ മികച്ച സവാരിയാണ് വാഗ്‌ദാനം ചെയ്യുന്നത് എന്നതിൽ സംശയമൊന്നുമില്ല. 37 മില്ലീമീറ്റർ ടെലിസ്‌കോപ്പിക് ഫോർക്കും 7-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അതേസമയം, മുൻവശത്ത് 276 മില്ലീമീറ്റർ ഡിസ്കും പിന്നിൽ 220 മില്ലീമീറ്റർ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. റിയർ ഡ്രമ്മുള്ള എക്‌സ്ട്രീം 160R പതിപ്പും ഓഫറിലുണ്ട്. മികച്ച 165 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് ഹീറോ ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്റ്റൈലിഷ് ലുക്ക്

നേരത്തെ സൂചിപ്പിച്ചതുപോലെ EICMA 2019 ൽ പ്രദർശിപ്പിച്ച എക്സ്ട്രീം 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സ്ട്രീം 160R. കൺസെപ്റ്റ് മോഡലിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ ഭൂരിഭാഗവും പുത്തൻ മോഡൽ പിന്തുടർന്നിരിക്കുന്നത് ശ്രദ്ധേയമാണ്. ഇത് ഹീറോയുടെ ശ്രേണിയിലെ ഷാർപ്പ് ലുക്കിംഗ് മോട്ടോർസൈക്കിളുകളിലൊന്നാക്കി ഇതിനെ മാറ്റുന്നു.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടുതൽ പരമ്പരാഗത രൂപകൽപ്പനയുള്ള എക്‌സ്ട്രീം 200R മോഡലിൽ നിന്ന് വ്യത്യസ്തമായി എക്‌സ്ട്രീം 160R ഷാർപ്പ് ലൈനുകളും അരികുകളും ഉള്ള ഒരു സ്പോർട്ടിയർ ബൈക്കാകുന്നു. സ്റ്റബ്ബി എക്‌സ്‌ഹോസ്റ്റ് പോലുള്ള ഡിസൈൻ ഘടകങ്ങൾ സ്‌പോർട്ടി സൗന്ദര്യാത്മകതയെ ആകർഷിക്കുന്നു.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വില

ഹീറോ എക്‌സ്ട്രീം 160R ഉപഭോക്താക്കൾക്ക് രണ്ട് വേരിയന്റുകളിൽ നിന്ന് തെരഞ്ഞെടുക്കാൻ കഴിയും. ഒന്ന് റിയർ ഡ്രം അല്ലെങ്കിൽ ഡിസ്ക് ബ്രേക്ക് പതിപ്പ്. റിയർ ഡ്രം മോഡലിന് 99,950 രൂപയും റിയർ ഡിസ്ക് വേരിയന്റിന് 1,03,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഈ വിലയ്ക്കൊത്ത മൂല്യമാണ് മോട്ടോർസൈക്കിൾ നൽകുന്നത് എന്നതിൽ സംശയമൊന്നുമില്ല. ടിവിഎസ് അപ്പാച്ചെ RTR160 4V, സുസുക്കി ജിക്സർ, യമഹ FZ V3.0, ബജാജ് പൾസർ NS160 എന്നിവ പോലുള്ള എൻ‌ട്രി ലെവൽ നേക്കഡ്-സ്പോർട്സ് മോഡലുകളുമായാണ് ഇതിന്റെ മത്സരം.

More from DriveSpark

Article Published On: Sunday, July 5, 2020, 14:00 [IST]
English summary
Five Things To Know About New Hero Xtreme 160R. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X