എക്‌സ്ട്രീം 160R ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് എക്‌സ്ട്രീം 160R -നെ ഹീറോ വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളില്‍ വിപണിയില്‍ എത്തുന്ന ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 99,950 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഉയര്‍ന്ന പതിപ്പിന് 1.03 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബൈക്ക് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിഗ്‌വീല്‍. റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്ക് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും.

163 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
MOST READ: ഹിറ്റായി ഇംപെരിയാലെ 400; നാളിതുവരെ നിരത്തിലെത്തിയത് 2,500 -ല്‍ അധികം യൂണിറ്റുകള്‍

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ബൈക്കിന്റെ സവിശേഷതയാണ്. മികച്ച പ്രകടനവും ഇന്ധനക്ഷമതയും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നത്.

4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്.
MOST READ: പുതിയ E100 ഇലക്ട്രിക് എസ്‌യുവിയുമായി സാങ്‌യോങ് എത്തുന്നു, അടിസ്ഥാനം eXUV300

പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരം. ഉയര്‍ന്ന പതിപ്പിന് ഇതിനെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട്. സ്പോര്‍ട്ടി ഡിസൈനാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. പ്രീമിയം സവിശേഷതകളും ഫീച്ചറുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ എക്‌സ്ട്രീം 160R കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
MOST READ: ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, മുന്നിലും പിന്നിലും പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സിംഗിള്‍ ചാനല്‍ എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുന്‍വശത്ത് 37 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉള്‍ക്കൊള്ളുന്നു. വകഭേദങ്ങള്‍ക്ക് അനുസരിച്ച് മുന്‍വശത്ത് 276 mm പെറ്റല്‍ ഡിസ്‌കുകളും പിന്നില്‍ 220 mm ഡിസ്‌കും 130 mm ഡ്രം ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.
MOST READ: പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

രണ്ട് വകഭേദങ്ങളിലും സിംഗിള്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവരാണ് പുതിയ ഹീറോ എക്‌സ്ട്രീം 160R -ന്റെ എതിരാളികള്‍.


Click it and Unblock the Notifications








