അഡ്വഞ്ചർ സ്‌കൂട്ടർ വിശേഷണവുമായി അരങ്ങേറ്റം കുറിച്ച് ഹോണ്ട ADV150
പ്രീമിയം അഡ്വഞ്ചർ സ്‌കൂട്ടർ ശ്രേണിയിലേക്ക് ചുവടുവെച്ച് ഹോണ്ട ADV150. അമേരിക്കയിൽ അവതരിപ്പിച്ച മോഡലിന് 4,299 ഡോളറാണ് വില. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 3.28 ലക്ഷം രൂപ വില വരും.

ഹോണ്ട പവർസ്‌പോർട്‌സിന്റെ കീഴിൽ എത്തുന്ന ADV150-യെ അഡ്വഞ്ചർ സ്‌കൂട്ടർ എന്ന് വിളിക്കുന്നത് ഒരു ഏച്ചുകെട്ടലാണെങ്കിലും ഉയർന്ന വിലയെ ന്യായീകരിക്കുന്നതിന് സ്‌കൂട്ടറിന് ആകർഷകമായ ചില ഇരട്ട-കായിക സവിശേഷതകളുണ്ട്.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഗിയറുകൾ മാറ്റേണ്ടതില്ല എന്നതിന്റെ ഗുണം ഉപയോഗിച്ച് മോട്ടോർസൈക്കിളുകൾക്ക് ബദലാകാൻ സ്‌കൂട്ടറുകൾക്ക് കഴിയാറുണ്ട്. ഇതേ കാരണത്താൽ ഹോണ്ട ADV150 പോലുള്ള ഉൽപ്പന്നങ്ങൾ ബാക്കിയുള്ളവയിൽ നിന്നും വേറിട്ടുനിൽക്കുന്നു.
MOST READ: ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

ഇന്ത്യയുടെ സ്‌കൂട്ടർ വിപണി കാലങ്ങളായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഹോണ്ട ആക്‌ടിവ പോലുള്ള ജനപ്രിയ മോഡലുകൾ ശക്തമായ വിൽപ്പനക്കാരായി തുടരുമ്പോൾ പെർഫോമൻസ് അധിഷ്ഠിത സിവിടി സ്കൂട്ടറുകൾക്കും ഇന്ന് ഉപഭേക്താക്കളുണ്ട്. നിലവിലെ ട്രെൻഡനുസരിച്ച് ഈ പ്രത്യേക വിഭാഗത്തിലെ ശ്രദ്ധേയമായവ അപ്രീലിയ SR150, ടിവിഎസ് എൻടോർഖ് 125 എന്നിവയാണ്.

2019 മധ്യത്തോടെ ഇന്തോനേഷ്യയിലാണ് പുതുതലമുറ ഹോണ്ട ADV150 ആദ്യമായി വിൽപ്പനക്ക് എത്തുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ പതിവ് കാഴ്ച്ചകളിൽ നിന്ന് വ്യക്തമായ മാറ്റമാണ് ഈ മോഡൽ പരിചയപ്പെടുത്തുന്നത്. ആധുനിക സൗന്ദര്യാത്മക ഘടകങ്ങളുമായി ഈ മാക്‌സി-സ്‌കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നു.
MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ

വലിയ ഹോണ്ട X-ADV-യിൽ നിന്ന് ഇത് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ജാപ്പനീസ് വാഹന നിർമാതാവ് ക്രോസ്ഓവർ അഡ്വഞ്ചർ ബൈക്ക് എന്ന് വിശേഷിപ്പിക്കുന്ന ഒരു ഓഫ്-റോഡ് മോഡലാണിത്. ADV150 ഈ വിലനിലവാരത്തിൽ ഏറ്റവും വിവേകപൂർണമായ തെരഞ്ഞെടുപ്പ് അല്ലെങ്കിലും ഇതിൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നു.

ഫുൾ-എൽഇഡി ലൈറ്റിംഗ്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ് ഇഗ്നിഷൻ, 27 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, മുൻവശത്ത് രണ്ട് ലിറ്റർ സ്റ്റോറേജ് കമ്പാർട്ട്, യുഎസ്ബി ചാർജിംഗ് തുടങ്ങിയവ സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.
MOST READ: പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

കൂടാതെ ADV150 അതിന്റെ രൂപകൽപ്പനയ്ക്ക് ഒരു സവിശേഷ റൈഡിംഗ് അനുഭവവും നൽകുന്നു. ക്രോസ്ഓവർ സ്കൂട്ടർ യഥാക്രമം 14 ഇഞ്ച്, 13 ഇഞ്ച് അലോയ് വീലുകളിൽ മുന്നിലും പിന്നിലുമായി വാഗ്‌ദാനം ചെയ്യുന്നു. പ്രീമിയം ഷോവ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻവശത്തുള്ള ഗ്യാസ് ചാർജ്‌ഡ് ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

എന്നിരുന്നാലും ഇതിന് ഒരു ഫ്രണ്ട് ഡിസ്ക് ബ്രേക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. അതിനാൽ സിംഗിൾ ചാനൽ എബിഎസാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 149 സിസി ലിക്വിഡ്-കൂൾഡ് എഫ്ഐ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2020 ഹോണ്ട ADV150-ക്ക് കരുത്തേകുന്നത്. ഇത് പരമാവധി 14.3 bhp പവറും 13.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
MOST READ: CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR250R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

മാറ്റ് ബ്ലാക്ക് മെറ്റാലിക് എന്ന ഒരു കളർ ഓപ്ഷനിൽ മാത്രമാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്. ADV150 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരു സാധ്യതയുമില്ല. എന്നിരുന്നാലും സ്കൂട്ടർ വിപണിയിൽ വർധിച്ചുവരുന്ന പ്രവണതകൾ പ്രീമിയം അല്ലെങ്കിൽ ഉയർന്ന എഞ്ചിൻ ശേഷിയുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ പ്രചോദനമായേക്കാം.


Click it and Unblock the Notifications








