ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

ഇന്ത്യൻ വിപണിയിലെ രണ്ടാംവരവിൽ മികച്ച മോട്ടോർസൈക്കിളുകളുമായി കളംനിറഞ്ഞിരിക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബെനലി. കമ്പനിയുടെ ആദ്യത്തെ അവതരണങ്ങളിൽ ഒന്നാണ് TRK 502, TRK 502X എന്നീ അഡ്വഞ്ചർ ടൂറർ മോഡലുകൾ.

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

എന്നാൽ ഇവയുടെ ബിഎസ്-VI പതിപ്പിനെ കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇത് വരും മാസങ്ങളിൽ വിപണിയിലെത്തുമെന്നാണ് സൂചന. എഞ്ചിൻ നവീകരണത്തിനു പുറമെ TRK ശ്രേണിയിൽ പുതിയ ഫീച്ചറുകളും ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

അതായത് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതുക്കിയ സീറ്റുകൾ, പുതിയ റിയർ വ്യൂ മിററുകൾ എന്നിവയാകും ബൈക്കുകളിൽ ഇടംപിടിക്കാൻ സാധ്യതയുള്ളവ.

MOST READ: CB ഹോര്‍ണറ്റ്, എക്‌സ്‌ബ്ലേഡ്, CBR250R മോഡലുകളെയും നീക്കം ചെയ്ത് ഹോണ്ട

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

നിലവിൽ TRK ശ്രേണിക്ക് ഒരു സാധാരണ ഇൻസ്ട്രുമെന്റ് കൺസോളാണ് ലഭിക്കുന്നത്. അത് പാർട്ട് അനലോഗ്, പാർട്ട് ഡിജിറ്റൽ എന്ന ശൈലിയിലാണ് നൽകിയിരിക്കുന്നത്. എഞ്ചിൻ താപനിലയ്‌ക്കൊപ്പം സ്പീഡ്, ഫ്യുവൽ, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, ഗിയർ ഇൻഡിക്കേറ്റർ എന്നിവ ഡിജിറ്റൽ ഡിസ്‌പ്ലേ പ്രദർശിപ്പിക്കുമ്പോൾ അനലോഗ് ഭാഗം rpm മീറ്ററാണ്.

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

പുതിയ സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തീർച്ചയായും മോട്ടോർസൈക്കിളിലെ അഭിലഷണീയത വർധിപ്പിക്കും. കൂടാതെ പുതിയ സീറ്റിംഗ് കൂടുതൽ മികച്ചതായിരിക്കും. റിയർ വ്യൂ മിററുകൾ ഇതിനകം തന്നെ മാന്യമാണ്.

MOST READ: ഹീറോ എക്‌സ്ട്രീം 160R പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 200R ഒരുങ്ങുന്നു

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

499.6 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബെനലി TRK 502 മോഡലുകൾക്ക് കരുത്തേകുന്നത്. ഇതൊരു ലിക്വിഡ്-കൂൾഡ് യൂണിറ്റാണ്. 8,500 rpm-ൽ 47 bhp പവറും 6,000 rpm-ൽ പരമാവധി 46 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

TRK 502 മോഡൽ റോഡ് അധിഷ്‌ഠിത മോഡലും TRK 502 X ഒരു ഓഫ്-റോഡ് വകഭേദവുമാണ്. ഇവ രണ്ടും തമ്മിൽ വളരെ കുറച്ച് വ്യത്യാസങ്ങളുണ്ട് എന്നത് ശ്രദ്ധേയമാണ്. TRK പതിപ്പിൽ അലോയ് വീലുകളും 17 ഇഞ്ച് യൂണിറ്റുകളും വാഗ്‌ദാനം ചെയ്യുമ്പോൾ X മോഡലിന് വയർ-സ്‌പോക്ക് വീലുകളുമാണ് ലഭിക്കുന്നത്. മുൻവശത്ത് 19 ഇഞ്ചും പിന്നിൽ 17 ഇഞ്ച് ടയറുകളുമാണ് ലഭിക്കുക.

MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

502 വകഭേദത്തിന് സാധാരണ 320 mm ഡിസ്കുകൾ ലഭിക്കുമ്പോൾ 502 X-ന് പെറ്റൽ ഡിസ്കുകൾ ലഭിക്കുന്നു. കൂടാതെ ഈ ഓഫ് റോഡ് മോഡലിന് ചൂട് കൂടുതൽ വ്യാപിപ്പിക്കുകയും ഓഫ്-റോഡിംഗ് സമയത്ത് ഫ്ലോട്ടിംഗ് കോളിപ്പറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

കൂടാതെ 502 X-ന് ഹാൻഡ്‌ഗാർഡുകളും ഒരു മെറ്റൽ ബാഷ് പ്ലേറ്റും സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം 502-ൽ നിങ്ങൾ അവയെ ഓപ്‌ഷണൽ ഉപകരണങ്ങളായി ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. പൂർണമായും സ്വിച്ച് ഓഫ് ചെയ്യാൻ കഴിയുന്ന എബി‌എസും ബൈക്കുകൾക്ക് സ്റ്റാൻഡേർഡായി ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
BS6 Benelli TRK 502 Range Could Get New Features. Read in Malayalam
Story first published: Wednesday, April 15, 2020, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X