ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

മാർച്ച് 24-ന് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇന്ത്യൻ വാഹന വ്യവസായം എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയാനാണ് സർക്കാരിന്റെ ഈ ലോക്ക്ഡൺ പ്രഖ്യാപനം.

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ഇതുകാരണം പല കമ്പനികൾക്കും ഇന്ത്യൻ വിപണിയിലെ തങ്ങളുടെ തന്ത്രത്തിൽ പുനർചിന്തനം നടത്തുകയും നിലവിലെ സാഹചര്യങ്ങളുമായി യോജിക്കുകയും വേണം. നിരവധി മോഡലുകളുടെ അവതരണമാണ് ലോക്ക്ഡൗണിൽ മുങ്ങിപോയത്. 2020 മാർച്ച് മുതൽ മെയ് വരെ വിൽപ്പനയ്‌ക്കെത്താൻ നിശ്ചയിച്ചിരുന്ന ഒന്നിലധികം മോഡലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ഹോണ്ട സിറ്റി

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെഡാനുകളിലൊന്നാണ് പുതുതലമുറ ഹോണ്ട സിറ്റി. അടിമുടി പരിഷ്ക്കരണങ്ങളുമായി 2020 ഏപ്രിലിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കാനാണ് ജാപ്പനീസ് ബ്രാൻഡ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നിവിലെ സാഹചര്യം കണക്കിലെടുത്ത് അവതരണം അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

സ്കോഡ കരോക്ക്

2020 മെയ് ആറിന് കരോക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്‌കോഡ സ്ഥിരീകരിച്ചിരുന്നു. ലോക്ക്ഡൗണിന് വളരെ മുമ്പുതന്നെ കമ്പനി എസ്‌യുവിക്കായി ബുക്കിംഗ് സ്വീകരിക്കാനും തുടങ്ങിയിരുന്നു. തങ്ങളുടെ അവതരണ പദ്ധതികളിൽ സ്കോഡ ഇതുവരെ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിൽ വ്യത്യാസമുണ്ടാകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് 2020 മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. ആഭ്യന്തര വിപണിയിൽ പരിഷ്ക്കരിച്ച എസ്‌യുവിയുടെ അരങ്ങേറ്റത്തിനെ കുറിച്ച് ബ്രാൻഡ് ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല. ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് ആദ്യമായി പ്രദർശിപ്പിച്ചത്.

MOST READ: ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

സ്കോഡ റാപ്പിഡ് 1.0

വിപണിയിൽ എത്താൻ കാലതാമസം നേരിടുന്ന മറ്റൊരു സ്കോഡ മോഡലാണ് പുതിയ റാപ്പിഡ് സെഡാൻ. 2020 സ്കോഡ റാപ്പിഡ് ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗും ഡീലർഷിപ്പുകൾ ആരംഭിച്ചതായി പറയപ്പെടുന്നു. ഒരുപക്ഷേ കുറച്ച് മാസങ്ങൾക്കുള്ളിൽ നവീകരിച്ച പതിപ്പ് വിപണിയിൽ ചുവടുവെച്ചേക്കും. പുതിയ 1.0 ലിറ്റർ എഞ്ചിൻ കാറിൽ ഇടംപിടിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് പോളോയിൽ ഇതിനോടകം ലഭ്യമായ യൂണിറ്റാണ്.

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ്

2020 മാർച്ചിൽ WR-V ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ക്രോസ്ഓവർ മോഡലിനായുള്ള ബുക്കിംഗ് സ്വീകരിക്കാൻ കമ്പനി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ഹോണ്ടയുടെ പദ്ധതികൾക്ക് തിരിച്ചടിയായി. ഇനി എന്ന് വാഹനത്തെ പുറത്തിറക്കാനാകുമെന്ന അന്വേഷണത്തിലാണ് ബ്രാൻഡ്.

MOST READ: മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ

2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ വകഭേദത്തെ വിപണിക്ക് പരിചയപ്പെടുത്തി. ഈ മാസം കാർ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. മാരുതി അടുത്തിടെ ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ ടീസറും പുറത്തിറക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വാഹനത്തിനായി കുറച്ചുനാളുകൾ കൂടി കാത്തിരിക്കേണ്ടി വരും.

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ഔഡി ഇ-ട്രോൺ

ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോൺ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഔഡി പദ്ധതിയിട്ടിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനവും രാജ്യത്തെ ലോക്ക്ഡൗണും ജർമൻ കാർ നിർമാതാക്കളുടെ ഇ-ട്രോൺ പദ്ധതികൾ താൽക്കാലികമായി നിർത്തിവെക്കാൻ പ്രേരിപ്പിച്ചു.

MOST READ: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

മെർസിഡീസ് ബെൻസ് EQC എസ്‌യുവി

ജർമൻ ആഢംബര ബ്രാൻഡായ മെർസിഡീസ് ബെൻസും തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യൻ അരങ്ങേറ്റം മാറ്റിവെച്ചു. 2020 മധ്യത്തിൽ ഓൾ-ഇലക്ട്രിക് EQC എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി ഇപ്പോൾ അനിശ്ചിതമായി നീട്ടിവച്ചിരിക്കുന്നതായാണ് സൂചന.

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ടാറ്റ HBX

ടാറ്റ മോട്ടോർസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൈക്രോ എസ്‌യുവിയായ HBX-ന്റെ അവതരണം 2021-ലേക്ക് മാറ്റിവെച്ചതായാണ് സൂചന. ഈ വർഷം ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തിക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാൽ ഉത്പാദനം തടസപ്പെട്ടിരിക്കുന്നതിനാൽ അടുത്ത വർഷത്തേക്ക് കുഞ്ഞൻ എസ്‌യുവിയെ പുറത്തെത്തിക്കാമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

സിട്രൺ C5 എയർക്രോസ്

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ അവരുടെ ആദ്യ ഉൽപ്പന്നമായ C5 എയർക്രോസുമായി 2020 പകുതിയോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനാണ് ഒരുങ്ങിയത്. എന്നാൽ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബ്രാൻഡിന്റെ അരങ്ങേറ്റവും വൈകും. 2021-ൽ വിപണിയിൽ എത്താനാണ് ഇപ്പോൾ കമ്പനിയുടെ തീരുമാനം.

Most Read Articles

Malayalam
English summary
List Of New Car Launches Which Have Been Delayed In India. Read in Malayalam
Story first published: Tuesday, April 14, 2020, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X