മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

കഴിഞ്ഞ വർഷം ഹെക്ടർ എസ്‌യുവിയായിട്ടാണ് എംജി മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. വാഹനം വിപണിയിൽ എത്തിയ നാൾമുതൽ ഒരു വലിയ വിജയമായി മാറി. വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചടിനാൽ ഹെക്ടറിന് തുടക്കത്തിൽ വളരെ നീണ്ട കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നു.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

ഹെക്ടറിന്റെ വിജയകരമായ ലോഞ്ചിനുശേഷം ഈ വർഷം ആദ്യം തങ്ങളുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌യുവി eZS വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ എം‌ജി ഭാവിയിൽ ഇന്ത്യയിലേക്ക് വരുന്ന വിവിധ മോഡലുകളും പ്രദർശിപ്പിച്ചിരുന്നു.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പാണ് ലഭിച്ചത്, കൂടാതെ ഗുജറാത്തിലെ ഹാലോളിൽ ഒരു ഉത്പാദ കേന്ദ്രവും എംജി സ്ഥാപിച്ചു. ഹെക്ടറിന്റെ നിർമ്മാണമാണ് നിലവിൽ ഇവിടെ നടക്കുന്നത്.

MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ തുടങ്ങിയ മോഡലുകളുള്ള മിഡ്-സൈസ് എസ്‌യുവി വിഭാഗം രാജ്യത്തെ ഉയർന്ന മത്സരാധിഷ്ഠിത വിഭാഗമാണ്.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പുമായി എം‌ജി ഇപ്പോൾ ഈ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. എസ്‌യുവിയുടെ ഇലക്ട്രിക്ക് പതിപ്പ് ഇതിനകം തന്നെ രാജ്യത്ത് ലഭ്യമാണ്. രാജ്യത്ത് നിർമ്മാതാക്കൾ അവതരിപ്പിച്ച രണ്ടാമത്തെ ഉൽപ്പന്നമായിരുന്നു ZS ഇലക്ട്രിക് പതിപ്പ്.

MOST READ: മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

എം‌ജി ZS ഒരു പുതിയ ഉൽ‌പ്പന്നമല്ല, വാഹനം ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ZS അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്ക്ക് എത്തുന്നു.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

ഇന്ത്യൻ വിപണിയിൽ ഇതേ സെറ്റ് എഞ്ചിനുകൾ ലഭിക്കുമോ അതോ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് മാത്രമാണോ ഉണ്ടാവുക എന്ന് അറിയില്ല. മാനുവൽ ഗിയർബോക്സിനൊപ്പം ഓപ്ഷണലായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും പെട്രോൾ പതിപ്പിന് ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

അളവുകൾ അനുസരിച്ച്, വിഭാഗത്തിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് എം‌ജി ZS അൽപ്പം ചെറുതാണ്. എന്നാലും വളരെ വിശാലവും സവിശേഷത നിറഞ്ഞതുമായ കാറാണിത്.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

കണക്റ്റഡ് കാർ സവിശേഷതകൾ, സൺറൂഫ്, ലെതർ സീറ്റുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. പെട്രോൾ പതിപ്പിന്റെ വില ഇലക്ട്രിക് പതിപ്പിനേക്കാൾ കുറവായിരിക്കും.

MOST READ: ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

9-15 ലക്ഷം രൂപയ്ക്ക് ഇടയിൽ എം‌ജി വാഹനത്തിന് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കും. ഹെക്ടറിന്റെ വലിയ വിജയത്തിന് ശേഷം ഉടൻ തന്നെ ഹെക്ടർ പ്ലസ് എന്നറിയപ്പെടുന്ന എസ്‌യുവിയുടെ ആറ് സീറ്റർ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളും അനിയറയിൽ നടക്കുന്നു.

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ZS മോഡലുമായി പ്രവേശിക്കാനൊരുങ്ങി എംജി

2020 ലെ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ഹെക്ടർ പ്ലസ് പ്രദർശിപ്പിച്ചിരുന്നു, വാഹനം ഈ വർഷം രണ്ടാം പകുതിയിൽ ഔദ്യോഗികമായി പുറത്തിറക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS petrol India launch timeline revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X