ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

ഇന്ത്യൻ വിപണിയൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30 പ്രീമിയം ഹാച്ച്ബാക്ക്. അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി ലോക്ക്ഡൗണിന് മുന്നോടിയായി ആരംഭിച്ചു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ( ARAI) ഹ്യുണ്ടായി i30 നിരത്തുകളിൽ പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങളാണ് റഷ്‌ലൈൻ പുറത്തുവിട്ടിരിക്കുന്നത്. വാഹനം രാജ്യത്ത് സമാരംഭിക്കാനുള്ള ഹോമോലോഗേഷൻ പ്രക്രിയാണ് നിലവിൽ നടന്നുവരുന്നതെന്ന് ഇത് സൂചന നൽകുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

എന്നാൽ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് i30-യെ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള ഒരു പ്രഖ്യാപനവും ഹ്യുണ്ടായി ഇന്ത്യ നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ വിഭാഗത്തിലെ പ്രമുഖ മോഡലായ എലൈറ്റ് i20-യുടെ മൂന്നാംതലമുറ മോഡലിനെ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

MOST READ: സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

ഇത് ഈ വർഷം പകുതിയോടെ വിൽപ്പനക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. i20-യുടെ വലിയ പതിപ്പായ i30 ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല എന്നതുതന്നെയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന് മുൻതൂക്കം നൽകുന്ന ഘടകം.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

എന്നാൽ 10 മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇത് കണക്കാക്കുമ്പോൾ ഹ്യുണ്ടായി i30 പ്രീമിയം ഹാച്ച്ബാക്ക് പുതിയ ക്രെറ്റയുടെ അതേ ശ്രേണിയിൽ ഇടംപിടിക്കാനാണ് സാധ്യത. ഈ വില വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ എസ്‌യുവികളോട് പ്രിയമുള്ളവരാണെന്നത് പരിഗണിക്കുമ്പോൾ പുതിയ ഹാച്ച്ബാക്കിനുള്ള സാധ്യത തെളിയുന്നില്ല എന്നതാണ് യാഥാർഥ്യം.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

അതിനാൽ i30-യുടെ വിജയ സാധ്യത പ്രവചിക്കാൻ സാധ്യമല്ല. യൂറോപ്യൻ വിപണികളിൽ ഫോക്‌സ്‌വാഗണ്‍ ഗോൾഫ്, സ്‌കാല തുടങ്ങിയവ മോഡലുകളാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ചിന്റെ എതിരാളികൾ. 1.6 ലിറ്റർ പെട്രോൾ എഞ്ചിനുമായാകും i30 ഇന്ത്യയിൽ ചുവടുവെക്കുക. ഇത് പരീക്ഷണ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

നാല് സിലിണ്ടർ ടർബോചാർജ്‌ഡ് ഡീസൽ യൂണിറ്റ് രണ്ട് ട്യൂൺ പതിപ്പുകളിൽ ലഭ്യമാണ്. ആദ്യത്തേത് 115 bhp കരുത്തും രണ്ടാമത്തേത് 136 bhp പവറും സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റ് എന്നിവ തെരഞ്ഞെടുക്കാം.

MOST READ: സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

യൂറോപ്പിൽ 1.4 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനുകളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. എന്നാൽ ഒദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ ഏതെല്ലാം എഞ്ചിൻ ഓപ്ഷനുകൾ കാറിൽ ഇടംപിടിക്കൂ എന്ന് വ്യക്തമാുകയുള്ളൂ.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

ആകാംക്ഷയോടെ കാത്തിരുന്ന i20 ഹാച്ച്ബാക്ക് അവതരിപ്പിക്കുന്നതിനു മുമ്പായി പുതുതായി അവതരിപ്പിച്ച ക്രെറ്റ എസ്‌യുവി, വേർണ സെഡാൻ എന്നിവയുടെ സാധ്യതകൾ പരമാവധി വർധിപ്പിക്കുക എന്നതാണ് ഹ്യുണ്ടായി ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. അതിനു ശേഷം മാത്രമായിരിക്കും പുതിയ മോഡലുകളിലേക്ക് ബ്രാൻഡ് ശ്രദ്ധകേന്ദ്രീകരിക്കുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai i30 diesel spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X