സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷം കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ പുറത്തിറക്കിയ പുതിയ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാന്‍ഡ് i10 നിയോസ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്.

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിയോസ് വൈകാതെ സിഎന്‍ജി പതിപ്പിലും പുറത്തിറങ്ങുമെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ സിഎന്‍ജി പതിപ്പിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എറ, സ്പോര്‍ട്സ് എന്നീ രണ്ട് വകഭേതങ്ങളില്‍ മാത്രമായിരിക്കും സിഎന്‍ജി കിറ്റ് ഉള്‍പ്പെടുത്തുക. റഗുലര്‍ ഗ്രാന്റ് i10 മോഡലിന് കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഗ്രാന്റ് i10 നിയോസ് സിഎന്‍ജിയിലും ഉള്‍പ്പെടുത്തുക.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; തിരിച്ചെത്തിക്കാന്‍ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 65 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്. അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ല. റഗുലര്‍ മോഡലിനെക്കാള്‍ വിലയും സിഎന്‍ജി പതിപ്പിന് കൂടുതലായിരിക്കും.

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 75 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഗ്രാന്‍ഡ് i10 നിയോസിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

MOST READ: ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

4.99 ലക്ഷം രൂപ മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന്റെ ഏക്‌സ്‌ഷോറും വില. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്.

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്‌, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

MOST READ: ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡാഷ്ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ വരുന്നുണ്ട്.

MOST READ: ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

സിഎന്‍ജി പതിപ്പിലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്ത എന്നീ വകഭേതങ്ങളിലാണ് ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിന്റെ മൂന്നാം തറമുറ ലഭ്യമാവുന്നത്. പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, April 11, 2020, 10:00 [IST]
English summary
Hyundai Grand i10 Nios CNG Available In Two Variants. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X