പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

ഇന്ത്യയിൽ അടുത്തിടെ ശ്രദ്ധനേടിയ ഇരുചക്ര വാഹന ശ്രേണിയാണ് മാക്‌സി സ്‌കൂട്ടറുകളുടേത്. ഈ വിഭാഗത്തിലേക്ക് കണ്ണുവെച്ച് നിരവധി മോഡലുകളുടെ അവതരണവും പ്രമുഖ ബ്രാൻഡുകളെല്ലാം ഇതിനകം പ്രഖ്യാപിച്ചു.

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

എന്നാൽ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമാതാക്കളായ ഹോണ്ട എത്തുന്നത് പ്രീമിയം മാക്‌സി സ്‌കൂട്ടറുമായാണ്. അന്താരാഷ്ട്ര വിപണിയിൽ വൻ വിജയമായി തീർന്ന ഫോർസ 300 ആണ് ജാപ്പനീസ് ബ്രാൻഡിൽ നിന്നും ഇന്ത്യയിൽ എത്താൻ ഒരുങ്ങിയിരിക്കുന്നത്.

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോർസ 300 ഈ സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഹോണ്ട സ്ഥിരീകരിച്ചത്. എന്നാൽ ലോകമെമ്പാടുമുണ്ടായ കൊറോണ വൈറസ് വ്യാപനം മൂലം പല പദ്ധതികളും വാഹന നിർമാതാക്കൾക്ക് മാറ്റിവെക്കേണ്ടി വന്നു.

MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില വിവരങ്ങള്‍ പുറത്ത്

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

എന്നാൽ കൊവിഡ്-19 മഹാമാരിയുടെ വ്യാപനം ആഭ്യന്തര വിപണിയിലെ ഫോർസ 300-ന്റെ അരങ്ങേറ്റത്തെ ബാധിച്ചിട്ടില്ലെന്ന് ഹോണ്ട ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

ഒരു CBU യൂണിറ്റായോ അല്ലെങ്കിൽ CKD റൂട്ട് വഴിയോ ഫോർസ 300 ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം. എന്തുതന്നെയായാലും ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ടൂറിംഗ് കേന്ദ്രീകൃത സ്കൂട്ടറിന്റെ വരവ് ഈ വർഷം തന്നെയുണ്ടാകും.

MOST READ: ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

2020 ഫെബ്രുവരിയിൽ ഹോണ്ട നമ്മുടെ രാജ്യത്ത് നാല് യൂണിറ്റ് മാക്സി-സ്കൂട്ടർ വെളിപ്പെടുത്താത്ത വിലയ്ക്ക് വിറ്റഴിച്ചിരുന്നു. ഫോർസ 300-ന്റെ ഈ നാല് യൂണിറ്റുകൾ ഉപഭോക്താക്കൾ മുൻകൂട്ടി ബുക്ക് ചെയ്തതായി കമ്പനി വ്യക്തമാക്കിയിരുന്നു.

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

279 സിസി ലിക്വിഡ്-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഹോണ്ട ഫോർസ 300 മാക്‌സി സ്‌കൂട്ടറിന് കരുത്തേകുന്നത്. അതിൽ SOHC സജ്ജീകരണവും 4 വാൽവുകളും ഉണ്ട്. ഈ യൂണിറ്റിന് പരമാവധി 25 bhp കരുത്തിൽ 27.2 Nm torque ഉത്പാദിപ്പിക്കാൻ കഴിയും.

MOST READ: തലമുറ മാറ്റത്തിന് ഹോണ്ട WR-V; ക്രോസ്ഓവറിന്റെ ഡിജിറ്റൽ ചിത്രങ്ങൾ കാണാം

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

ബോൾഡ് എയറോഡൈനാമിക് ഡിസൈനിലാണ് ഹോണ്ട ഫോർസ 300 അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീൻ, ഫുൾ-എൽഇഡി ലൈറ്റിംഗ്, റേഞ്ച്, മൈലേജ്, ട്രിപ്പ് മീറ്റർ, ശരാശരി മൈലേജ്, ക്ലോക്ക്, ആംബിയന്റ് എന്നിങ്ങനെ വിവിധ വിവരങ്ങൾ കാണിക്കുന്ന ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകൾ സ്‌കൂട്ടറിന്റെ പ്രധാന ആകർഷണമാണ്.

പ്രീമിയം മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഫോർസ 300 ഈ വർഷം തന്നെ എത്തും, സ്ഥിരീകരിച്ച് ഹോണ്ട

പ്രീമിയം മാക്‌സി സ്‌കൂട്ടറായ ഫോര്‍സക്ക് ഒമ്പത് ലക്ഷം രൂപയോളമായിരിക്കും ഇന്ത്യയിലെ എക്‌സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും വിലകൂടിയ മോഡലായി ഫോര്‍സ മാറും. അതുപോലെ തന്നെ ആഭ്യന്തര വിപണി കണ്ടതില്‍ വെച്ച് ഏറ്റവും കരുത്തേറിയതും ഒട്ടേറെ ഫീച്ചറുകളടങ്ങിയതുമായ ആദ്യ സ്‌കൂട്ടറെന്ന ഖ്യാതിയും ഹോണ്ടയുടെ ഈ വമ്പൻ നേടും.

Most Read Articles

Malayalam
English summary
Honda Forza 300 India launch is unaffected by the COVID-19. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X