650 ഇരട്ടകള്‍ക്ക് ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളാണ് 650 ഇരട്ടകള്‍. 2018 അവസാനത്തോടെ വിപണിയില്‍ എത്തിയ ഈ മോഡലുകള്‍ അന്താരാഷ്ട്ര വിപണികളില്‍ പോലും വന്‍ വിജയമാണ്.

മീറ്റിയോര്‍ 350 എന്നൊരു മോഡല്‍ അവതരിപ്പിച്ചതിന് പിന്നാലെ 650 ഇരട്ടകള്‍ക്ക് പുതിയ ഫീച്ചര്‍ സമ്മാനിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ട്രിപ്പര്‍ എന്ന പ്രത്യേക പോഡ് വഴി ബ്ലൂടൂത്തും നാവിഗേഷന്‍ സഹായവും ലഭിച്ച ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍.

ഈ ആക്‌സസറി ഉടന്‍ തന്നെ വലിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയിലേക്ക് ഒരു ആക്‌സസറി ഫിറ്റ്‌മെന്റായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4,750 രൂപയാണ് ഇതിന്റെ വില.
MOST READ: ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

650 സിസി ബൈക്കിന്റെ ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സജ്ജീകരണത്തിന് അടുത്തായി ട്രിപ്പര്‍ പോഡ് ഇന്‍സ്റ്റാള്‍ ചെയ്യും. മോട്ടോര്‍ സൈക്കിള്‍ ബാറ്ററിയില്‍ നിന്ന് ഇത് പവര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രിപ്പര്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായി ബ്ലൂടൂത്ത് വഴി സമന്വയിപ്പിക്കുകയും അതിന്റെ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ വഴി ദിശകളും ദൂരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗുിള്‍ മാപ്സ് ഉപയോഗിക്കുകയും ചെയ്യുന്നു.
MOST READ: മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

അതേസമയം മോഡലുകളില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിലവില്‍ ബിഎസ് VI മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. നവീകരിച്ച ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 2.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.
MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചതെന്നാണ് കമ്പനി പറയുന്നത്.

മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്. ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങളില്‍ കോണ്‍ടിനന്റല്‍ ജിടി 650 -ഉം വിപണിയില്‍ ലഭ്യമാകും.


Click it and Unblock the Notifications








