ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഉടമസ്ഥൻ ബോബി ചെമ്മണ്ണൂരിനെ അറിയാത്തവർ ഇന്ന് ചുരുക്കമാണ്. പ്രത്യേകിച്ച് മലയാളികൾ. ഇടയ്ക്കിടക്ക് വാർത്തകളിൽ നിറയാറുള്ള അദ്ദേഹത്തിന്റെ വാഹന പ്രേമവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

റോൾസ് റോയ്‌സ് ഗോൾഡൻ ടാക്‌സി കൈവശമുള്ള ബോബി ചെമ്മണ്ണൂർ ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവിയായ മെർസിഡീസ് ബെൻസ് EQC -യും സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

കേരളത്തിലെ മെർസിഡീസ് ബെൻസ് ബ്രിഡ്ജ് വേ മോട്ടോർസിൽ നിന്നാണ് ബോബി ഏറ്റവും പുതിയ EQC എസ്‌യുവിയുടെ ഡെലിവറി എടുത്തത്. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ശക്തമായ ഇലക്ട്രിക് കാറാണിത്.

MOST READ: ഏത് ഇരുട്ടിലും ഇനി സീറ്റ് ബെൽറ്റ് അനായാസമിടാം; ഇല്യുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകളുമായി സ്കോഡ

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ഒരൊറ്റ വേരിയന്റിൽ മാത്രം ലഭ്യമാകുന്ന മെർസിഡീസ് ബെൻസ് EQC ഇവിക്ക് 99.3 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇത് ഒരു ആമുഖ വിലയാതിനാൽ വരും ആഴ്ചകളിൽ വർധിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

പെട്രോൾ-ഡീസൽ കരുത്തിൽ എത്തുന്ന GLC എസ്‌യുവിയെ സഹായിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് EQC ഇലക്ട്രിക്കിനെയും ജർമൻ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്നിരുന്നാലും GLC-യിൽ നിന്നും തികച്ചും വ്യത്യസ്‌ത ഭാവമാണ് ഈ ഇവിയിൽ മെർസിഡീസ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

മുന്നിലും പിന്നിലുമുള്ള ആക്‌സിൽ വ്യക്തിഗതമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് അസിൻക്രണസ് ഇലക്ട്രിക് മോട്ടോറുകളാണ് EQC-ക്ക് കരുത്തേകുന്നത്. രണ്ട് മോട്ടോറുകളും സംയോജിച്ച് പരമാവധി 408 bhp പവറും 765 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയുന്ന EQC മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റർ വേഗതയും പുറത്തെടുക്കാൻ ശേഷിയുള്ളതാണ്. WLTP സർട്ടിഫിക്കേഷൻ അനുസരിച്ച് മെർസിഡീസ് ബെൻസ് EQC പൂർണ ചാർജിൽ മൊത്തം 400 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ഇതിന് 85 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. EQC 400 ന് ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളും ഉണ്ട്. ആദ്യത്തേത് ബേസിക് വാൾ സോക്കറ്റ് ചാർജറാണ്. അത് ബാറ്ററി പൂർണമായും ചാർജ് ചെയ്യുന്നതിന് ഏകദേശം 20 മണിക്കൂർ എടുക്കും.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

രണ്ടാമത്തേത് എസ്‌യുവി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ എടുക്കുന്ന എസി ചാർജറാണ്. അവസാനത്തേത് ഫാസ്റ്റ് ചാർജറാണ് ഇത് 90 മിനിറ്റ് അല്ലെങ്കിൽ 1 മണിക്കൂർ 30 മിനിറ്റ് മാത്രം മതിയാകും ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ.

Most Read Articles

Malayalam
English summary
Boby Chemmanur Owned India's First Mercedes Benz EQC electric SUV. Read in Malayalam
Story first published: Friday, November 6, 2020, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X