ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

മൊറട്ടോറിയം കാലയളവിലെ പലിശയുടെ പലിശ ബാങ്കുകള്‍ വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടച്ചവര്‍ക്കും തുക ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

ആറുമാസത്തെ മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ എഴുതിത്തള്ളുന്ന പദ്ധതി ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ വായ്പ നല്‍കുന്ന സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

രണ്ടു കോടി രൂപവരെ വായ്പയെടുത്തവര്‍ക്കാണ് എക്സ് ഗ്രേഷ്യയെന്ന പേരില്‍ ആനുകൂല്യം ലഭിക്കുക. ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് ബാധകമാണ്.

MOST READ: മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31 വെരെ ആറു മാസത്തേയ്ക്കാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് കൂട്ടുപലിശയും സാധാരണ പലിശയുംതമ്മില്‍ വ്യത്യാസമുള്ള തുക എക്സ് ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കിയത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (MSME) വായ്പകള്‍, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം.

MOST READ: ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

നവംബര്‍ അഞ്ചനികം കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളോട് ആര്‍ബിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ക്യാഷ്ബാക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി ബന്ധപ്പെട്ട വായ്പക്കാരന് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു ടെക്സ്റ്റ് മെസേജ് ബാങ്കുകള്‍ അയയ്ക്കാന്‍ സാധ്യതയുണ്ട്.

MOST READ: ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

സന്ദേശത്തില്‍, യോഗ്യരായ വായ്പക്കാര്‍ക്ക് നല്‍കിയ കൃത്യമായ റീഫണ്ട് തുക അല്ലെങ്കില്‍ ക്യാഷ്ബാക്ക് ബാങ്കുകള്‍ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 3 മുതല്‍ ചില ബാങ്കുകള്‍ യോഗ്യതയുള്ള വായ്പക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹന വായ്പകള്‍, എംഎസ്എംഇ വായ്പകള്‍, കണ്‍ സ്യൂമര്‍ ലോണ്‍, വ്യക്തിഗത-പ്രൊഫഷണല്‍ ലോണുകള്‍ എന്നിവയ്ക്ക് ഗവണ്‍മെന്റിന്റെ ഈ പദ്ധതി ബാധകമാണ്. കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

Most Read Articles

Malayalam
English summary
Paid Auto Loan EMI During Lockdown? Expect Cashback From Banks. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X