മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

പ്രീമിയം ഹാച്ച്ബാക്ക് നിരയിന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ശ്രേണിയിൽ മോഡലുകൾ കുറവാണെങ്കിലും അവ വാഗ്‌ദാനം ചെയ്യുന്ന ഫീച്ചറുകളാണ് മത്സരാധിഷ്ഠമായി സ്ഥാനം ഉറപ്പിക്കുന്നത്. ജനുവരിയിൽ അരങ്ങേറ്റം കുറിച്ച ടാറ്റ ആൾട്രോസ് സെഗ്മെന്റിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

എന്നാൽ പുതുതലമുറ i20 എത്തിയതോടെ ഒന്ന് പിന്നോക്കം പോകാൻ സാധ്യതയുള്ളതിനാൽ ടാറ്റ പുതിയ തന്ത്രവുമായി എത്തുകയാണ്. ഒരു ടർബോ-പെട്രോൾ എഞ്ചിൻ ആൾട്രോസിന് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിലൂടെ കൂടുതൽ എഞ്ചിൻ ഓപ്ഷനുകൾ ഹാച്ച്ബാക്കിൽ ഒരുക്കാൻ സാധിക്കും.

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

പുതിയ i20 വിപണിയിൽ എത്തിയതിനാൽ ഈ മാസം തന്നെ ആൾട്രോസ് ടർബോയെ പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസിന്റെ തീരുമാനം. അതിലൂടെ ഉത്സവ സീസണിൽ നേട്ടമുണ്ടാക്കാമെന്നും ബ്രാൻഡ് പ്രതീക്ഷിക്കുന്നു.

MOST READ: ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

വരാനിരിക്കുന്ന ആൾട്രോസ് ടർബോ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI, പുതിയ ഹ്യുണ്ടായി i20 1.0 ലിറ്റർ ടർബോയ്ക്കും നേരിട്ട് എതിരാളിയാകും. പെർഫോമൻസ് ഹാച്ചിന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കും ടാറ്റ നൽകുക. ഇത് നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയിൽ കാണുന്ന അതേ പതിപ്പാണ്.

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

എന്നിരുന്നാലും ഹാച്ച്ബാക്കിൽ റീട്യൂൺ ചെയ്‌ത പതിപ്പായിരിക്കും ഇടംപിടിക്കുക. അതായത് ആൾട്രോസിൽ എത്തുമ്പോൾ ഈ ടർബോ എഞ്ചിൻ 110 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഈ യൂണിറ്റ് നെക്സോണിൽ പരമാവധി 120 bhp പവറും 170 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

MOST READ: സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

ആഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും പുതിയ പവർഫുൾ വേരിയന്റിൽ സ്റ്റാൻഡേർഡായി ലഭ്യമാവുക. എന്നിരുന്നാലും ഒരു ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (DCT) യൂണിറ്റും സമീപഭാവിയിൽ പ്രീമിയം ഹാച്ചിന്റെ ടർബോ എഡിഷനിൽ എത്തിയേക്കും.

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

ആൾട്രോസ് ടർബോയുടെ ഭാരം 980 കിലോഗ്രാം ആണെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇത് വാഹനത്തിന് മികച്ച പവർ-ടു-വെയ്റ്റ് അനുപാതവും പെർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് സൂചിപ്പിക്കുന്നു. പുതിയ രണ്ടോ മൂന്നോ വേരിയന്റുകളിൽ മോഡൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

MOST READ: മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

ഡിസൈൻ കാര്യങ്ങളിലെല്ലാം ടർബോ പതിപ്പ് സാധാരണ മോഡലിന് സമാനമായിരിക്കും. പിൻഭാഗത്തെ കറുത്ത 'ഐർബോ' ബാഡ്‌ജാകും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ടർബോയെ കാഴ്ച്ചയിൽ വേർതിരിക്കുന്നത്.

മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റവും ഈ മാസം

നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന കാറിന് 5.44 ലക്ഷം മുതൽ 8.95 ലക്ഷം രൂപ വരെയാണ് എ്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Altroz Turbo To Be Launch This Month. Read in Malayalam
Story first published: Friday, November 6, 2020, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X