മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ഉത്സവകാലത്ത് കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആകര്‍ഷകമായ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് ഹ്യുണ്ടായി. ദീപാവലി സമയത്ത് പുതിയ കാര്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

മോഡലിനും വേരിയന്റിനും അനുസരിച്ച് ഒരു ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉത്സവ ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

കൂടാതെ വിപണിയില്‍ ബ്രാന്‍ഡ് വില്‍ക്കുന്ന തെരഞ്ഞെടുത്ത മോഡലുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ സാന്‍ട്രോ, ഗ്രാന്‍ഡ് i10, ഗ്രാന്‍ഡ് i10 നിയോസ്, എലൈറ്റ് i20, ഓറ, എലാന്‍ട്ര എന്നിവ ഉള്‍പ്പെടുന്നു.

MOST READ: ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

വാങ്ങുന്നവര്‍ക്ക് രാജ്യത്തുടനീളമുള്ള അവരുടെ ഏറ്റവും അടുത്തുള്ള അംഗീകൃത ഡീലര്‍മാരെ സന്ദര്‍ശിച്ച് ഓഫറുകള്‍ നേടാന്‍ കഴിയും. കൂടാതെ, ബ്രാന്‍ഡിന്റെ ക്ലിക്ക്-ടു-ബൈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അവരുടെ ഇഷ്ടപ്പെട്ട മോഡല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും ഉത്സവ ഓഫറുകള്‍ നേടാനും കഴിയും.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

2020 നവംബര്‍ 1-നും നവംബര്‍ 30-നും ഇടയില്‍ നടത്തിയ വാങ്ങലുകള്‍ക്ക് ഓഫര്‍ സാധുവാണ്. മോഡലുകള്‍ തിരിച്ചുള്ള ഓഫറുകള്‍ ഇനി പരിശോധിക്കാം.

MOST READ: കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

സാന്‍ട്രോ

ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലില്‍ 45,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

പെട്രോള്‍, പെട്രോള്‍-സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായി സാന്‍ട്രോ വാഗ്ദാനം ചെയ്യുന്നത്. ഹാച്ച്ബാക്കിന് 4.63 ലക്ഷം മുതല്‍ 6.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

MOST READ: മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ഗ്രാന്‍ഡ് i10

60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഗ്രാന്‍ഡ് i10-ല്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപ കിഴിവ് എന്നിവ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഗ്രാന്‍ഡ i10 മോഡല്‍ അപ്ഡേറ്റുചെയ്തിരുന്നു. സിംഗിള്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. മാഗ്ന, സ്പോര്‍ട്സ് എന്നീ രണ്ട് വേരിയന്റുകളില്‍ ഹാച്ച്ബാക്ക് ലഭ്യമാണ്.

MOST READ: ടൊയോട്ടയ്ക്ക് താങ്ങായി ഇന്നോവയും അർബൻ ക്രൂയിസറും; ഒക്‌ടോബറിൽ വിറ്റഴിച്ചത് മൊത്തം 12373 യൂണിറ്റുകൾ

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ഗ്രാന്‍ഡ് i10 നിയോസ്

ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിന്റെ മൂന്നാം തലമുറ മോഡലാണ് ഗ്രാന്‍ഡ് i10 നിയോസ്. ഗ്രാന്‍ഡ് ഐ 10 നിയോസിന് നിലവില്‍ 25,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ്, ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി കിറ്റ് എന്നിവയും, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

എലൈറ്റ് i20

എലൈറ്റ് i20-യെ അടുത്തിടെ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കംചെയ്തിരുന്നു. വിറ്റഴിക്കപ്പെടത്ത മോഡലുകള്‍ക്ക് ചില ഡീലര്‍മാര്‍ ഓഫറുകള്‍ നല്‍കി വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

മൂന്ന് പതിപ്പുകളിലാണ് എലൈറ്റ് i20 വാഗ്ദാനം ചെയ്യുന്നത്, ഇവയ്ക്കെല്ലാം 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 20,000 രൂപ എക്സ്ചേഞ്ച് ബോണസും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപ കിഴിവുമാണ് മറ്റ് ഓഫറുകള്‍.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

ഓറ

ഇന്ത്യന്‍ വിപണിയില്‍ എസെന്റിനെ മാറ്റിസ്ഥാപിച്ച ബ്രാന്‍ഡിന്റെ കോംപ്കാട് സെഡാനാണ് ഓറ. ഈ മാസം പരമാവധി 30,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ഓറയില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

വേരിയന്റിനെ ആശ്രയിച്ച് 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

എലാന്‍ട്ര

രാജ്യത്ത് വില്‍ക്കുന്ന ബ്രാന്‍ഡിന്റെ മുന്‍നിര സെഡാന്‍ മോഡലാണ് എലാന്‍ട്ര. ഒരു ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങളോടെയാണ് എലാന്‍ട്ര വാഗ്ദാനം ചെയ്യുന്നത്.

മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

വേരിയന്റിനെ ആശ്രയിച്ച് 70,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍ ഉള്‍പ്പെടുന്നു. 17.7 ലക്ഷം മുതല്‍ 20.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Car Discounts For November 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X