ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മീറ്റിയോർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

കൊടുമുടി കയറിയ കാത്തിരിപ്പിനൊടുവിൽ തണ്ടർബേർഡിന്റെ പിൻഗാമിയായി റോയൽ എൻഫീൽഡ് മീറ്റിയോർ 350 വിപണിയിൽ എത്തി. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ക്രൂയിസർ മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്.

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

മീറ്റിയോർ 350-യുടെ ബേസ് വേരിയന്റായ ഫയർബോളിന് 1.75 ലക്ഷം, സ്റ്റെല്ലാർ പതിപ്പിന് 1.81 ലക്ഷം, ടോപ്പ്-എൻഡ് മോഡലായ സൂപ്പർനോവയ്ക്ക് 1.90 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

എല്ലാ റോയൽ എൻ‌ഫീൽഡ് മോഡലുകളെയും പോലെ റെട്രോ-പ്രചോദിത രൂപകൽപ്പനയാണ് മീറ്റിയോറിന്റെയും പ്രധാന ആകർഷണം. എങ്കിലും ഒറ്റ നോട്ടത്തിൽ നിർത്തലാക്കിയ തണ്ടർബേർഡാണെന്നു വരെ തോന്നിയേക്കാം. എന്നിരുന്നാലും അവിടിവിടെയായി ആധുനിക സ്പർശങ്ങളും പുതുക്കിയ മോഡലിൽ കാണാം.

MOST READ: ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

മോട്ടോർസൈക്കിളിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്‌സ്‌ഹോസ്റ്റ് എൻഡ് കാൻ എന്നിവയാണ് ലഭിക്കുന്നത്. ടാങ്കിലെ "റോയൽ എൻ‌ഫീൽഡ്" ചിഹ്നവും പുതിയതാണ്.

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ, ഉയർത്തിയ ഹാൻഡിൽബാറുകൾ, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. ക്രൂയിസറിന്റെ റെട്രോ ശൈലിക്ക് അനുസൃതമായ റിയർ-വ്യൂ മിററുകളാണ് മോട്ടോർസൈക്കിളിൽ ഇടംപിടിച്ചിരിക്കുന്നതും.

MOST READ: ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

മെറ്റിയറിന്റെ മുൻ വീൽ 19 ഇഞ്ച് യൂണിറ്റാണ്. 100/90 സൈസ് ട്യൂബ്‌ലെസ് ടയറുകളും ഇടംപിടിച്ചിരിക്കുന്നു. പിന്നിലെ വീലിന് 17 ഇഞ്ച് വലിപ്പമുണ്ട്. ഇതിൽ 140/70 സൈസുള്ള ടയറാണുള്ളത്. ബൈക്കിന്റെ മുന്നിൽ 300 mm ഡിസ്ക്കും പിന്നിൽ 270 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

സുരക്ഷക്കായി എൻഫീൽഡ് ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു ഇരട്ട-പോഡ് സെമി ഡിജിറ്റൽ യൂണിറ്റാണ്. ഇത് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.

MOST READ: പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

പഴയ പുഷ്-റോഡ് വാസ്തുവിദ്യയിൽ നിന്ന് പിൻവാങ്ങിയ റോയൽ എൻഫീൽഡ്. ഒരു പുതിയ 350 എഞ്ചിനാണ് മീറ്റിയോറിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ 349 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റ് ഇപ്പോൾ ഒരു OHC ഡിസൈൻ ഉപയോഗിക്കുന്നു.

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ പുതുതലമുറ എഞ്ചിൻ 20.2 bhp കരുത്തിൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുൻ യൂണിറ്റിൽ നിന്ന് തികച്ചും റിഫൈൻഡ് ആയ എഞ്ചിനാണ് ഇതെന്നതും ശ്രദ്ധേയമാണ്.

MOST READ: ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

ഫയർബോൾ വേരിയന്റിന് ബ്ലാക്ക്ഔട്ട് എഞ്ചിൻ, റിം വീലുകളുമാണ് ലഭിക്കുന്നത്. സ്റ്റെല്ലാർ പതിപ്പിൽ ക്രോം-പ്ലേറ്റഡ് ഹാൻഡിൽബാർ, എക്‌സ്‌ഹോസ്റ്റ്, ഇഎഫ്‌ഐ കവർ എന്നിവയും പില്യണിനുള്ള ബാക്ക്‌റെസ്റ്റും ലഭിക്കും. സൂപ്പർനോവ മോഡൽ ഏറ്റവും പ്രീമിയം ഓഫറിംഗാണ്. കൂടാതെ മെഷീൻ കട്ട് അലോയ് വീലുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മെറ്റിയർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനാണ് അങ്ങേയറ്റം ആകർഷകമായി തോന്നുന്നത്. ഇത് ഒരുപക്ഷേ ശ്രേണിയിലെ ഏറ്റവും മികച്ച നിറമാണ്. ഫയർബോൾ യെല്ലോ, ഫയർബോൾ റെഡ്, സ്റ്റെല്ലാർ റെഡ് മെറ്റാലിക്, സ്റ്റെല്ലാർ ബ്ലൂ മെറ്റാലിക്, സൂപ്പർനോവ ബ്രൗൺ, സൂപ്പർനോവ ബ്ലൂ എന്നിവയാണ് മറ്റ് പെയിന്റ് ഓപ്ഷനുകൾ.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Launched Priced Start From Rs 1.75 Lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X