പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യൻ വിപണിയിൽ പുതിയ i20 പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കി. ഹ്യുണ്ടായി i20 ഇപ്പോൾ മൂന്നാം തലമുറ ആവർത്തനത്തിലാണ് എത്തുന്നത്, കൂടാതെ പൂർണ്ണമായും പരിഷ്കരിച്ച സ്റ്റൈലിംഗും അവതരിപ്പിക്കുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

'സെൻസസ് സ്പോർട്ടിനെസ്' എന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈൻ തത്ത്വചിന്തയ്ക്ക് അനുസൃതമായിട്ടാണ് ഹാച്ച് ഒരുക്കിയിരിക്കുന്നത്.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് പുതിയ i20 ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. മാഗ്ന, സ്‌പോർട്‌സ്, അസ്ത, അസ്ത (O) എന്നീ നാല് വേരിയന്റുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ എത്തുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 11.17 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

MOST READ: പുതിയ ഭാവത്തിൽ ടിവിഎസ് അപ്പാച്ചെ RTR 200 4V; സെഗ്മെന്റ് ഫസ്റ്റ് റൈഡ് മോഡും ഇനി ബൈക്കിൽ

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ
Magna Sportz Asta Asta (O)
1.2L Kappa Petrol 5MT ₹6,79,900 ₹7,59,900 ₹8,69,900 ₹9,19,900
IVT ₹8,59,900 ₹9,69,900
1.0L Turbo GDi Petrol iMT ₹8,79,900 ₹9,89,900
7DCT ₹10,66,900 ₹11,17,900
1.5L U2 CRDi Diesel 6MT ₹8,19,900 ₹8,99,900 ₹10,59,900

പുതിയ i20 പ്രീമിയം ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് ഒരാഴ്ച മുമ്പ് കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈനിലോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും ഹ്യുണ്ടായി ഡീലർഷിപ്പുകളിലൂടെയോ 21,000 രൂപയ്ക്ക് പുതുതലമുറ i20 ബുക്ക് ചെയ്യാം. പുതിയ പ്രീമിയം ഹാച്ച്ബാക്കിനായുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, പുതിയ ഹ്യുണ്ടായി i20 ഇപ്പോൾ മുന്നിൽ ഒരു വലിയ കാസ്കേഡിംഗ് ഗ്രില്ലുമായി വരുന്നു. ഗ്രില്ലിൽ ഗ്ലോസ്സ്-ബ്ലാക്ക് മെഷ് നൽകിയിട്ടുണ്ട്, എൽഇഡി പ്രൊജക്ടർ യൂണിറ്റുകളുള്ള നേർത്ത ഹെഡ്‌ലാമ്പുകൾ ഇരുവശത്തും കാണാം.

MOST READ: ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, കോർണറിംഗ് ലാമ്പുകൾ, ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ എന്നിവയും ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ ഒരുക്കിയിരിക്കുന്നു. ഫ്രണ്ട് ബമ്പറും പുതിയതാണ്, ഇപ്പോൾ ത്രികോണാകൃതിയിലുള്ള ഹൗസിംഗിൽ പ്രൊജക്ടർ ഫോഗ് ലാമ്പുകളും അവതരിപ്പിക്കുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ഹാച്ച്ബാക്കിന്റെ വശങ്ങളും പിൻ പ്രൊഫൈലും i20 -യുടെ സ്‌പോർടി ഡിസൈൻ സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോകുന്നു. 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകളുമായാണ് പുതിയ മോഡൽ ഇപ്പോൾ വരുന്നത്.

MOST READ: പുതുതലമുറ i20 -യ്ക്ക് വെല്ലുവിളിയായി ടാറ്റ ആൾട്രോസ് TVC

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

സംയോജിത ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രോണികല്ലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM- കളും പ്രീമിയം ഹാച്ച്ബാക്കിൽ ലഭ്യമാണ്.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

നേർത്ത ക്രോം റിഫ്ലക്ടർ സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് പിൻഭാഗത്തിന്റെ സവിശേഷത. പിന്നിൽ സ്റ്റോപ്പ് ലാമ്പ്, ഷാർക്ക് ഫിൻ ആന്റിന, റിയർ വൈപ്പർ, വാഷർ എന്നിവയും ബ്രാൻഡ് നൽകുന്നുണ്ട്.

MOST READ: "KL 84 0001" കൊണ്ടോട്ടിയിലെ ആദ്യ രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത് 9 ലക്ഷം രൂപയ്ക്ക്

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

അകത്തേക്ക് നീങ്ങുമ്പോൾ, പുതിയ ഹ്യുണ്ടായി i20, മൗണ്ടഡ് കൺട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീൽ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്രാൻഡിന്റെ ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

ചുറ്റുമും പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, വയർലെസ് ചാർജിംഗ്, സീറ്റുകൾക്കായുള്ള പ്രീമിയം അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് ലൈഫ്സ്റ്റൈൽ സുഖസൗകര്യങ്ങൾ എന്നിവയും ക്യാബിനിലുണ്ട്.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

മൂന്ന് എഞ്ചിനുകൾ ഓപ്ഷനുകൾ പുതിയ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റാണ്.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

രണ്ടാമത്തേത് 1.0 ലിറ്റർ T-GDi പെട്രോൾ എഞ്ചിനാണ്, ഇത് 120 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് imT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ട്രാൻസ്മിഷനുമായി യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

മൂന്നാമത്തെ എഞ്ചിൻ ഓപ്ഷൻ 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റാണ്. ഈ എഞ്ചിൻ 100 bhp കരുത്തും, 240 Nm torque ഉം വികസിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

പുതിയ ഹ്യുണ്ടായി i20 കൂടുതൽ കളർ ഓപ്ഷനുകളിലും ബ്രാൻഡ് വാഗ്ദാനം ചെയ്യും. ആറ് മോണോ-ടോണും രണ്ട് ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.

പുതുതലമുറ i20 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.79 ലക്ഷം രൂപ

മോണോ-ടോൺ പെയിന്റ് സ്കീമുകളിൽ പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നിവ ഉൾപ്പെടുന്നു. അതുപോലെ, ഇരട്ട-ടോൺ ഓപ്ഷനുകളിൽ പോളാർ വൈറ്റ് / ബ്ലാക്ക്, ഫിയറി റെഡ് / ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Hyundai Launched All New I20 Hatchback In India At Rs 6.79 Lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X